Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

എയിംസില്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ബി.എസ്.സി (ഓണേഴ്സ്) നഴ്സിംഗ്, ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് ബേസിക്), ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ജനുവരി 3 വരെ ബേസിക് രജിസ്ട്രേഷന്‍ നടത്താം. PAAR (PROSPECTIVE APPLICANTS ADVANCED REGISTRATION) സമ്പ്രദായത്തിലൂടെ നടക്കുന്ന ആദ്യ പരീക്ഷയാണ് 2019 ജൂണിലേത്. പോരായ്മകള്‍ തിരുത്തി  ജനുവരി 18-ഓടെ ബേസിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഏപ്രില്‍ 5-നകം ഫൈനല്‍ രജിസ്ട്രേഷനും നടത്തണം. യോഗ്യത, അഡ്മിഷന്‍ രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aiimsexams.org

 

 

സൈക്കോളജിയില്‍ ഡിപ്ലോമ, എം.ഫില്‍, പി.എച്ച്.ഡി

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രി റാഞ്ചി പി.എച്ച്.ഡി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് എന്നീ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലായി 43 സീറ്റുകളാണുള്ളത്. 27 % ഒ.ബി.സി സംവരണമുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി 2019 ഡിസംബര്‍ 28. ഫെബ്രുവരിയിലാണ് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടക്കുക. വിവരങ്ങള്‍ക്ക് https://cipranchi.nic.in/.




അഗ്രിക്കള്‍ച്ചര്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍

നാഷ്‌നല്‍ അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്മെന്റ് (എന്‍.എ.എ.ആര്‍.എം) പി.ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ അനുബന്ധ സയന്‍സ് വിഷയങ്ങളില്‍ ബിരുദം, ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, CAT 2018/CMAT 2019  സ്‌കോര്‍ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന രണ്ട് വര്‍ഷ റെസിഡന്‍ഷ്യല്‍ കോഴ്സായ പി.ജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (അഗ്രിക്കള്‍ച്ചര്‍), സോഷ്യല്‍ സയന്‍സ് / ലൈഫ് സയന്‍സ് / ഫിസിക്കല്‍ സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ / മാനേജ്മെന്റ്/ എഞ്ചിനീയറിംഗ്/ നിയമം എന്നിവയില്‍ പി.ജി അല്ലെങ്കില്‍ മേല്‍ വിഷയങ്ങളില്‍ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദുമായി ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷത്തെ ഡിസ്റ്റന്‍സ് പ്രോഗ്രാമായ പി.ജി ഡിപ്ലോമ ഇന്‍ ടെക്‌നോളജി മാനേജ്മെന്റ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ വിളിച്ചത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി യഥാക്രമം 2019 ഫെബ്രുവരി 28, ജനുവരി 31 എന്നിങ്ങനെയാണ്. വിലാസം: Joint Director (Admin) & Registrar, Academic Cell, ICAR-National Academy of Agricultural Research Management (NAARM), Rajendranagar, Hyderabad 500 030, Telanagana. h‑n-i-Z-h‑n-h-c-§Ä-¡‑v: https://naarm.org.in/home/, Contact numbers: 040-24581341/24581200/379, Email: [email protected], [email protected]





അഗ്രി-വെയര്‍ ഹൗസിംഗ് മാനേജ്‌മെന്റ്

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹൈദരാബാദ് ആസ്ഥാനമായ 'മാനേജ്' (MANAGE) നല്‍കുന്ന ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ അഗ്രി-വെയര്‍ ഹൗസിംഗ് മാനേജ്മെന്റ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. 50 % മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. പൂരിപ്പിച്ച അപേക്ഷാ ഫോമും, അനുബന്ധ The Director (OSPM), National Institute of Agricultural Extension Management (MANAGE), Rajendranagar, Hyderabad-500030‑ Telangana എന്ന അഡ്രസ്സിലേക്ക് അയക്കണം. ജനുവരി ഒന്നുമുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 11. വിശദവിവരങ്ങള്‍ക്ക്:  http://www.manage.gov.in/

 

 

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്

ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ്/ അഗ്രിക്കള്‍ച്ചര്‍/ സോഷ്യല്‍ സയന്‍സ്/ നിയമം/ പ്യുവര്‍ സയന്‍സ്/ മാനേജ്മെന്റ് വിഷയങ്ങളില്‍ വിദേശ സര്‍വകലാശാലകളില്‍ പി.ജി, പി.എച്ച്.ഡി പഠനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടിഫിക്കേഷനും വെബ്സൈറ്റില്‍ ലഭ്യമാണ്. 60 % മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 2018 ഡിസംബര്‍ 1-ന് 40-ല്‍ താഴെയായിരിക്കണം, കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 15-നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, നാലാം നില, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിലേക്ക് അയക്കണം. വിശദവിവരങ്ങള്‍ക്ക്: http://www.bcdd.kerala.gov.in/




പി.ജി ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് (PGDBA)

ഐ.ഐ.എം കൊല്‍ക്കത്ത, ഐ.ഐ.ടി ഖരഘ്പൂര്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉം സംയുക്തമായി രണ്ട് വര്‍ഷ ഫുള്‍ടൈം പോസ്റ്റ്  ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്സ് അനലിറ്റിക്‌സ് (PGDBA) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://www. pgdba.iitkgp.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 03222-282312. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജനുവരി 3.

 

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

CSIR Fourth Paradigm Institute (CSIR- 4PI) താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോകളെ നിയമിക്കുന്നു. ഫസ്റ്റ് ക്ലാസ്സോടെ ബേസിക് സയന്‍സില്‍ (ഫിസിക്‌സ്, മെറ്ററോളജി, അറ്റ്‌മോസ്ഫെറിക് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്സ്) യു.ജി.സി നെറ്റ് അല്ലെങ്കില്‍ എം.ഇ / എം.ടെക് (എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്, റിമോട്ട് സെന്‍സിംഗ്, ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്, നാച്വുറല്‍ റിസോഴ്സ്സ്, റിനോവബ്ള്‍ എനര്‍ജി, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്, ഹൈഡ്രോളജി) അല്ലെങ്കില്‍ എം.എസ്.സി (അഗ്രിക്കള്‍ച്ചര്‍) ആണ് യോഗ്യത. ഡിസംബര്‍ 19-ന്  ഇന്റര്‍വ്യൂ. Venue : NAL INTERFACE BUILDING, CSIR- NATIONAL AEROSPACE LABORATORIES (NAL), OLD AIRPORT ROAD, KODIHALLI, BENGALURU - 560017.  കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.csir4pi.in/index.php/en/

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍