ഒടുവില്‍
ഇത്തിരി നേരത്തെ
വിശ്രമത്തിനു വന്നോരൊക്കെയും
ഒത്തിരി വാഴാന്‍
കൊതിക്കുന്നു ഭൂവിതില്‍ നിത്യവും
ഒത്തിരി വാഴുവാനാര്‍ക്കും
മണ്ണില്ലിവിടെന്ന നേരിനെ
എത്രയും വേഗം മറക്കുന്നു
ജന്മങ്ങളധികവും
ആശ മോഹാഗ്രഹങ്ങളൊക്കെയും
നിലത്തിട്ടു പോയോരു
പൂര്‍വികര്‍ തന്‍ ചരിതങ്ങളൊന്നും
പാഠമാവുന്നില്ലൊട്ടുമേ
പിന്നാലെ ഗമിക്കുന്ന
സാധുജനങ്ങള്‍ക്കൊരിക്കലും
കൈയിലൊതുങ്ങുന്ന
തിത്രയും നില്‍ക്കവെ
കൈയെത്താ ദൂരത്തുള്ളത് മോഹിച്ച്
ജീവിച്ചു തീര്‍ക്കാതെ
കാലം കഴിക്കുന്നു
മര്‍ത്യ ജന്മങ്ങളധികവും ജനനിയില്‍
അമ്മയെ വിഴുങ്ങുവാന്‍
വാ പിളര്‍ന്നങ്ങിനെ നില്‍ക്കവെ
ജനനത്തിന്‍ കൂടെയായ്
കൊണ്ടുവന്നില്ലൊന്നുമേയെന്ന
പരമ സത്യത്തെ
മറന്നു പോകുന്നു
ജീവനുള്ള കാലമത്രയും മാനവന്‍
ജീവന്‍ നിലക്കുവാന്‍
നേരമായെങ്കിലോ
പരിഭവക്കെട്ടുകള്‍
തുറന്നു പുലമ്പുന്നു
കിട്ടിയിട്ടില്ലൊട്ടുമേ
ജീവിച്ചു തീര്‍ക്കുവാന്‍
നേരവും കാലവും
വേണ്ടത്ര ഭൂമിയില്‍
Comments