Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

സംസാരിക്കുന്ന മൃതശരീരങ്ങള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

മൗനങ്ങള്‍ കൊണ്ട്

മറച്ചുവെക്കാന്‍ ശ്രമിക്കുന്ന

നേരുകളെ കുറിച്ച്

മൃതശരീരങ്ങള്‍

സംസാരിച്ചുകൊണ്ടിരിക്കുന്നു.

 

പട്ടാപ്പകല്‍

ഒളിച്ചു കടത്തുന്ന

വെറുപ്പിന്റെ മുഖംമൂടികളെ കുറിച്ചാണ്

പേര്‍ത്തും പേര്‍ത്തും അവര്‍

പറഞ്ഞുകൊണ്ടിരിക്കുന്നത്.

 

കാപട്യത്തിന്റെ

ഉരുക്കുമുഷ്ടികളില്‍

മതേതരത്വമെന്ന പദപ്രയോഗം

എന്തുമാത്രം അശ്ലീലമാണെന്ന്

ചില മൃതശരീരങ്ങള്‍ സംസാരിക്കുമ്പോഴാണ്

നമുക്ക് മനസ്സിലാവുന്നത്.

 

കണ്ടതിനപ്പുറം

കാണാനുള്ള കണ്ണും

കേട്ടതിനപ്പുറം

കേള്‍ക്കാനുള്ള

കാതുമുള്ളവര്‍ക്കാണ്

മൃതശരീരങ്ങളുടെ

മൗനഭാഷ്യങ്ങള്‍

തിരിച്ചറിയാനാവുന്നത്.

 

മൃതശരീരങ്ങള്‍

ഉടുതുണിയുരിച്ചു നിര്‍ത്തുന്ന

സാംസ്‌കാരിക പ്രവര്‍ത്തകരുടെ

നീണ്ട ക്യൂ കാണുമ്പോഴാണ്

ഹിജഡകളുടെ

വ്യാപനത്തെ കുറിച്ച്

നമുക്ക് ബോധോദയമുണ്ടാവുന്നത്.

 

കുഴികളില്‍ അടക്കം

ചെയ്യപ്പെടുന്നവരെ മാത്രമല്ല

കുഴികളെയും

പേടിക്കുന്നവരുണ്ടെന്ന നേര്

നജ്മല്‍ ബാബുവാണിന്നലെ

പറഞ്ഞുതന്നത്.

 

ശ്മശാന വിപ്ലവങ്ങളെന്ന

പദപ്രയോഗത്തിന്

പുതിയകാല

ശബ്ദതാരാവലിയില്‍

വന്നു ചേരുന്ന

ജീവനുള്ള അര്‍ഥതലങ്ങളെ

കുറിച്ചാണ്

ഞാനിപ്പോള്‍ ആലോചിക്കുന്നത്.

 

ശ്മശാന വിപ്ലവത്തിന്റെ

പുതിയകാല നായകത്വമേറ്റെടുത്ത

മുഹമ്മദ് അഖ്‌ലാഖിന്റെയും

കല്‍ബുറുഗിയുടെയും

ഗൗരി ലങ്കേഷിന്റെയും

ഗോവിന്ദ പന്‍സാരെയുടെയും

ജുനൈദിന്റെയും

പെഹ്‌ലു ഖാന്റെയും

ആസിഫയുടെയും കൂടെ

ഒരു നായകന്‍ കൂടി;

നജ്മല്‍ ബാബു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍