ടൂര്‍ ഗൈഡ് പരിശീലന കോഴ്സ്
വിനോദസഞ്ചാര വകുപ്പ് സംസ്ഥാന തലത്തിലും പ്രാദേശിക തലങ്ങളിലും ഗൈഡ് പരിശീലന കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ 50-ഉം പ്രാദേശിക തലങ്ങളില്‍ 200-ഉം ഒഴിവുകളാണുള്ളത്. പരിശീലന കാലാവധി യഥാക്രമം ഒമ്പത് ആഴ്ച, നാല് ആഴ്ച എന്നിങ്ങനെയാണ്. 1-10-2018-ന് ഇരുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഗൈഡ് ലൈസന്‍സ് നല്‍കും. പ്രാദേശികതല ഗൈഡ് പരിശീലനം അതത് ജില്ലയിലുള്ളവര്‍ക്ക് മാത്രമായിരിക്കും. കോഴ്സ് ഫീയുടെ 50 % വിനോദസഞ്ചാര വകുപ്പ് വഹിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, തലശ്ശേരി എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പു രീതി. അവസാന തീയതി ഒക്‌ടോബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. . ഫോണ്‍: 0471 - 2329539, 9468, 2339178.
നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ ഒഴിവുകള്‍
നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സിലേക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് കം അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, മുന്‍പരിചയം, അപേക്ഷാ ഫോം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ക്ക് www.nluo.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോം Registrar, National Law University Odisha, Kathjodi Campus, CDA, Cuttack -753015, Odisha എന്ന അഡ്രസ്സിലേക്ക് അയക്കണം.
ഇന്റര്‍നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഓണ്‍ ജുവനൈല്‍ ജസ്റ്റിസ്
നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ്, ഇന്റര്‍നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഓണ്‍ ജുവനൈല്‍ ജസ്റ്റിസില്‍ രണ്ടാഴ്ചത്തെ റെസിഡന്‍ഷ്യല്‍ കോഴ്സ് നല്‍കുന്നു. അപേക്ഷാ ഫോം www.nluo.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 20-നു മുമ്പായി Senior Programme Co-ordinator, Center For Child Rights, National Law University Odisha, Kathajodi Campus, CDA, Sector-14, Cuttack-753015, Odisha എന്ന അഡ്രസ്സിലേക്ക് അയക്കണം
NIELIT ചെന്നൈ കാമ്പസ്സില്‍ കോഴ്‌സുകള്‍ ചെയ്യാം
നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT) ചെന്നൈ പി.ജി ഡിപ്ലോമ കോഴ്‌സുകളായ ഡാറ്റ സയന്‍സ് & അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകളായ ഔട്ടോമോട്ടീവ് എംബെഡഡ് സിസ്റ്റം ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി - ലെവല്‍ വണ്‍ എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒക്‌ടോബര്‍ 17, 22, അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒക്‌ടോബര്‍ 22, നവംബര്‍ 16 എന്നിങ്ങനെയാണ്. http://reg.nielitchennai.edu.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്) റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കും, എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലേക്കും (ഇ.ആര്‍.പി) അപേക്ഷ ക്ഷണിച്ചു. എയറോ സ്‌പെയിസ് എഞ്ചിനീയറിംഗ്, നാനോ സയന്‍സ് & എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് & ഓട്ടോമേഷന്‍, ഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ & അപ്ലൈഡ് ഫിസിക്‌സ് തുടങ്ങി 14 വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത, സ്‌പെഷ്യലൈസേഷന്‍, റിസര്‍ച്ച് ഏരിയ, ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://www.iisc.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസ് റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്ക് 800-ഉം (ജനറല്‍/ഒ.ബി.സി), ഇ.ആര്‍.പിക്ക് 2000 രൂപയുമാണ്. അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഒക്‌ടോബര്‍ 31.
എയിംസില്‍ നഴ്‌സ് ആവാം
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) നഴ്സുമാരെ നിയമിക്കുന്നു. ഭോപ്പാല്‍, ജോധ്പൂര്‍, പറ്റ്ന, റായ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ എയിംസിലുകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുള്ളത്. ബി.എസ്.സി (ഓണേഴ്സ്) നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ്, ബി.എസ്.സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-നും 30-നും ഇടയില്‍ (ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്). https://www.aiimsexams.org/ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി ഒക്‌ടോബര്‍ 29 വൈകീട്ട് അഞ്ച് മണി. ഡിസംബര്‍ 7-നാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.
എന്‍.ഐ.ടി കാലിക്കറ്റില്‍ പി.എച്ച്.ഡി
എന്‍.ഐ.ടി കാലിക്കറ്റ് ഫുള്‍ ടൈം, പാര്‍ട്ട് ടൈം, ഇന്റേണല്‍ & എക്‌സ്റ്റേണല്‍ സ്‌കീമുകളില്‍ പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ക്കിടെക്ചര്‍, കെമിക്കല്‍, കെമിസ്ട്രി, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്സ് & കമ്യൂണിക്കേഷന്‍, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍, ഫിസിക്‌സ്, മാനേജ്മെന്റ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ബയോ ടെക്‌നോളജി ആന്റ് നാനോ സയന്‍സ് ആന്റ് ടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.nitc.ac.in/ അവസാന തീയതി: ഒക്‌ടോബര്‍ 24 .
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സി.എസ്.ഐ.ആര്‍ - നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് & ടെക്നോളജി തിരുവനന്തപുരം വിവിധ പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒക്‌ടോബര്‍ 22 മുതല്‍ 30 വരെയുള്ള വിവിധ തീയതികളിലാണ് ഇന്റര്‍വ്യൂ. പോസ്റ്റ്, യോഗ്യത, വയസ്സ്, ഇന്റര്‍വ്യൂ തീയതി, അപേക്ഷാ ഫോം തുടങ്ങിയ വിവരങ്ങള്‍ക്ക് www.niist.res.in സന്ദര്‍ശിക്കുക.
Comments