ആശ്വാസ ക്യാമ്പിലെ മാനസികാരോഗ്യം
പ്രളയക്കെടുതിയില്നിന്ന് കേരള ജനതയെ സാധാരണ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്ത്താന് അവരുടെ മാനസികാരോഗ്യവും നല്ല രീതിയില് കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. പ്രളയബാധിതരായി വീടു വിട്ട് ആശ്വാസ ക്യാമ്പില് കഴിയുന്നവര് ശാരീരികവും മാനസികവുമായി തളര്ന്ന അവസ്ഥയിലായിരിക്കും. പ്രതീക്ഷകള് തകര്ന്നുപോയവരാണവരിലേറെയും. ഈ രംഗത്ത് സേവനം ചെയ്യുന്നവര് ശ്രദ്ധിക്കേണ്ട ചില മുന്കരുതലുകളു്.
ഇത്തരം സന്ദര്ഭങ്ങളില് ചില മാനസികാവസ്ഥകള്ക്ക് ആളുകള് വിധേയപ്പെട്ടേക്കാം. PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്ഡര്), ANXIETY (ഉല്ക്കണ്ഠ), DEPRESSION (വിഷാദം) എന്നിവയാണതില് പ്രധാനം.
വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോയവര്ക്കുണ്ടാകുന്ന മാനസികമായ തളര്ച്ചയെ PTSD എന്ന് ഒറ്റവാക്കില് പറയാം. ഇത് പിന്നീട് സുരക്ഷാ ഭയം, പ്രതീക്ഷയില്ലായ്മ എന്നി അവസ്ഥകളിലേക്കെത്തുന്നു. ശ്രദ്ധിച്ചില്ലെങ്കില് ഭയാനകമായ വിഷാദരോഗത്തിലേക്കും അടിതെറ്റിയേക്കാം.
ജീവിതത്തില് എല്ലാവരും പലവിധേനയുള്ള വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നവരായിരിക്കും. എന്നാല്, സാധാരണ ഉണ്ടായേക്കാവുന്ന ഉള്ഭയം, ദുഃസ്വപ്നങ്ങള്, ഒറ്റപ്പെടലുകള്, മരവിപ്പ് ഇവ PTSD ആയി പരിഗണിക്കേതില്ല. ഈ അവസ്ഥകള് പരിധിക്കപ്പുറമാവുകയും സ്വയം നിയന്ത്രിക്കാന് പറ്റാതെ വരികയും ചെയ്യുമ്പോഴാണ് PTSD ആയി കണക്കാക്കപ്പെടുന്നത്. ഒരു സൈക്കോളജിസ്റ്റിന്റെയോ കൗണ്സലറുടെയോ ഇടപെടലുകള് കൊണ്ട് എളുപ്പത്തില് മാറ്റാവുന്നതാണിത്.
പലര്ക്കും പല ഘട്ടങ്ങളിലാകാം ഈ അവസ്ഥകള് ഉണ്ടാവുന്നത്. ചിലര്ക്ക് സംഭവം നടന്ന ഉടനെ. മറ്റു ചിലര്ക്ക് ദിവസങ്ങള്ക്കോ മാസങ്ങള്ക്കോ ശേഷം. ഓരോരുത്തരുടെയും നാഡീ വ്യൂഹങ്ങളും സ്ട്രെസ്സിനോട് പ്രതികരിക്കുന്ന ശേഷിയും രീതിയും വ്യത്യസ്തമായതുകൊണ്ടാണിത്. ഈ അവസ്ഥ തിരിച്ചറിയാനുള്ള ചില രീതികള്:
1. ഓര്മകള് വേട്ടയാടുക: സംഭവം കഴിഞ്ഞ ശേഷവും ഇപ്പോഴും അതേ അവസ്ഥയിലെന്ന പോലെ പെരുമാറുക. ദുഃസ്വപ്നങ്ങള് കണ്ടുകൊണ്ടേയിരിക്കുക. ശാരീരികമായി തളര്ന്നുപോവുക.
2. തുടര്ച്ചയായ മരവിപ്പ്: പ്രതികരണശേഷി നഷ്ടപ്പെടുക. ജീവിത പ്രതീക്ഷകള് ഇല്ലാതിരിക്കുക. വൈകാരികമായ മരവിപ്പ്, തനിച്ചിരുന്നുകൊണ്ട് ശുഭാപ്തി വിശ്വാസം കൈവെടിയുന്ന അവസ്ഥ.
3. Hyper Arousal: തുടര്ച്ചയായ ഉറക്കമില്ലായ്മ, ചുറ്റുപാടുകളോട് വെറുപ്പ്, എപ്പോഴും എന്തോ സംഭവിക്കാന് പോകുന്നു എന്ന മട്ടിലുള്ള പ്രതികരണം (ഒ്യുലൃ ഢശഴശഹമിരല), അനിയന്ത്രിത കോപം എന്നിങ്ങനെ.
4. വിഷാദം: മുമ്പ് ഉണ്ടായിരുന്നതില്നിന്ന് വ്യത്യസ്തമായ മാനസികാവസ്ഥ, വിഷമം, വിശ്വാസമില്ലായ്മ, സ്വയം ഇകഴ്ത്തല്, അധികം കരയല്, ചിരിക്കല്.
മുതിര്ന്നവരെപ്പോലെ തന്നെ കുട്ടികളിലും ഈ ജഠടഉ അവസ്ഥ കാണപ്പെടാം. പ്രധാനമായും രക്ഷിതാക്കളില്നിന്ന് ഒറ്റപ്പെടുമോ എന്ന ഭയം പ്രകടിപ്പിക്കുക, ഉറക്കക്കുറവ്, മുമ്പ് ശീലിച്ച കാര്യങ്ങള് മറക്കുക (ഉദാ: ടോയ്ലറ്റ് ട്രെയ്നിംഗ്), ഫോബിയസ്, കാരണങ്ങള് ഇല്ലാതെ ശരീര വേദനകള് പ്രകടിപ്പിക്കുക തുടങ്ങിയവ ചില ലക്ഷണങ്ങളാണ്.
ഈ രംഗത്ത് പ്രവര്ത്തിക്കുന്നവര് ചില കാര്യങ്ങള് ശ്രദ്ധിച്ച് ചെയ്യേണ്ടതു്.
* എപ്പോഴും ശുഭപ്രതീക്ഷകള് നല്കുന്ന വര്ത്തമാനങ്ങള് പറയുക / വാര്ത്തകള് നല്കുക. കഴിഞ്ഞ സംഭവങ്ങളെ വീണ്ടും ഓര്മിപ്പിക്കാന് ഇടവരുത്തുന്ന സംസാരങ്ങള് ഒഴിവാക്കുക. നാശനഷ്ടങ്ങള് അറിയിക്കാതിരിക്കുക.
* കൂടെ നില്ക്കുക, ഒറ്റപ്പെടുത്താതിരിക്കുക.
* വെറുതെ ഇരിക്കാന് അനുവദിക്കാതെ ചെറിയ രീതിയിലുള്ള പണികള്, വ്യായാമങ്ങള് തുടങ്ങിയ കാര്യങ്ങള് ചെയ്യിക്കുക (ഹോര്മോണില് മാറ്റങ്ങള് ഉണ്ടാക്കാന് നല്ലതാണ് വ്യായാമം).
* അധികം സംസാരിപ്പിക്കുക, പാട്ടുപാടിപ്പിക്കുക, വിശ്വാസവുമായി ബന്ധപ്പെട്ട കീര്ത്തനങ്ങള് എന്നിവ ഉറക്കെ ചൊല്ലിക്കുക (വോക്കല് ടോണിംഗ് നമ്മുടെ നാഡീ വ്യൂഹത്തെ ഉത്തേജിപ്പിച്ച് സ്ട്രെസ്സ് ഹോര്മോണ് ഇല്ലാതാക്കും).
* മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില് അഭയം കണ്ടെത്താന് ചിലര് ശ്രമിക്കും. അതിനുള്ള അവസരം ഇല്ലാതാക്കുക.
* കഴിവതും നല്ല ഭക്ഷണങ്ങള് കൊടുക്കാന് ശ്രമിക്കുക.
* ഉറക്കം ശരിയായ രീതിയില് കിട്ടാന് സാഹചര്യം ഒരുക്കുക.
* എത്രയും പെട്ടെന്ന് ശരിയായ കൗണ്സലിംഗിന് വിധേയമാക്കുക.
ഖത്വീബുമാരോടും കമ്മിറ്റികളോടും
'ജുമുഅ ഖുത്വ്ബ ശ്രോതാവിന്റെ സങ്കടങ്ങള്' എന്ന മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ കുറിപ്പിനോടുള്ള (ലക്കം 3065) ഉസ്മാന് പാടലടുക്കയുടെയും മൊയ്തു മാസ്റ്റര് പെരുമ്പലത്തിന്റെയും പ്രതികരണങ്ങള് വായിച്ചു.
മാതൃഭാഷാ ജുമുഅ ഖുത്വ്ബകള് കേരള സമൂഹത്തില് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അന്ധവിശ്വാസവും യാഥാസ്ഥിതികതയും ഒരു ഭാഗത്ത് സമൂഹത്തെ തെറ്റായ രീതിയില് നയിക്കാന് ശ്രമിക്കുമ്പോഴും സമുദായത്തിന് സങ്കുചിത ബോധം വിട്ട്, വിശാലമായ ഇസ്ലാമിക അവബോധവും ദിശാബോധവും നല്കുന്നതില് മലയാള ഖുത്വ്ബകള് വലിയ പങ്കാണ് വഹിച്ചത്. മിമ്പറുപയോഗിക്കാത്ത ഖുത്വ്ബകളിലൂടെ പ്രഗത്ഭരായ സുന്നീ പണ്ഡിതന്മാരും മിമ്പറുപയോഗിച്ച് മുജാഹിദ്-ജമാഅത്ത്-തബ്ലീഗ് നേതാക്കളും സമൂഹത്തിന് ദീനീ വിജ്ഞാനം പകര്ന്നു നല്കുന്നതില് മുന്നോട്ടുപോയി. പില്ക്കാലത്ത് തെരുവുകളില് സുന്നീ-മുജാഹിദ് വാദപ്രതിവാദം പെരുകുകയും മുജാഹിദുകളുടെ സംഘബലം കൂട്ടാന് പള്ളി നിര്മാണം അജണ്ടയാവുകയും മിമ്പറുകള് വര്ധിക്കുകയും ചെയ്തു. നല്ല പ്രാസംഗികരുടെ അഭാവത്തില്, സ്വാഭാവികമായും മിമ്പര് ഒരു പ്രസംഗ പരിശീലന കളരിയായി അര്ഥലോപം വന്നു. ആവശ്യമായ ഗൃഹപാഠമില്ലാതെ അവസരങ്ങള് വിനിയോഗിച്ചവര്, കേട്ടുപഠിച്ച വിമര്ശന പാഠങ്ങള് പ്രമാണങ്ങളുടെ പിന്ബലമില്ലാതെ ഉപയോഗിച്ച് സഹോദര സംഘടനകളെയും നേതാക്കളെയും ഉന്നം വെക്കാനുള്ള വേദിയാക്കി മിമ്പറുകളെ മാറ്റി. തുടര്ന്ന് സംഘടനാ പക്ഷപാതിത്വം പറയുമ്പോള് അണികളനുഭവിക്കുന്ന നിഷേധാത്മക മാനസിക നിര്വൃതി, നേതാക്കളെയും പുളകം കൊള്ളിച്ചു. കാലക്രമത്തില് നിഷ്പക്ഷമനസ്സുള്ളവര്ക്ക് അതൊക്കെ അരോചകമാകാന് തുടങ്ങി. പലരും അറബി ഖുത്വ്ബയാണ് ഭേദം എന്ന് പറഞ്ഞു മാറിപ്പോകുന്നതിന് സാക്ഷിയായിട്ടുണ്ട്. സ്വാഭാവികമായും പ്രതിരോധമെന്ന നിലയില് സുന്നീ ഗ്രൂപ്പുകളും തറപ്രസംഗത്തിന് നിര്ബന്ധിതരായി. അന്ധവിശ്വാസത്തെ മാര്ക്കറ്റ് ചെയ്യാനും പ്രതിരോധിക്കാനും ആ അവസരം ഉപയോഗിക്കുന്നുമു്.
ഇതില് അപവാദമായിട്ടുള്ളത് ജമാഅത്തെ ഇസ്ലാമിയുടെ പള്ളികളും ഖുത്വ്ബകളുമാണ്; ചിലയിടങ്ങളില് തബ്ലീഗ് ജമാഅത്തിന്റെയും. അതാകട്ടെ എന്തായിരിക്കണം ഖുത്വ്ബയെന്ന പ്രാസ്ഥാനിക മാര്ഗനിര്ദേശത്തിന്റെ ഫലമായിട്ടായിരിക്കണം. അതിന്റെ ഗുണപരമായ വശം, പ്രാസ്ഥാനിക നിയന്ത്രണത്തിലല്ലാത്ത പള്ളികളിലും ജമാഅത്ത് പ്രസംഗകര്ക്കായി മിമ്പറുകള് വിട്ടു നല്കുന്ന അവസ്ഥ സംജാതമായി എന്നതാണ്. അങ്ങനെയുള്ള പല പള്ളികളെക്കുറിച്ചും കേള്ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. വി. മൂസ മൗലവി, ഇ.എന് അബ്ദുല്ല മൗലവി, ടി. ആരിഫലി, അന്ത്രുമൗലവി, അബ്ദുര്റഹ്മാന് പെരിങ്ങാടി, സിദ്ദീഖ് മാസ്റ്റര് തുടങ്ങിയവരുടെ ഖുത്വ്ബകള് സുന്നീ പാരമ്പര്യമുള്ള പള്ളികളില് വര്ഷങ്ങളോളം എല്ലാ വിഭാഗം സഹോദരങ്ങള്ക്കുമൊപ്പം ശ്രവിക്കാനുള്ള ഭാഗ്യമുായിട്ടു്. അവരുയര്ത്തിക്കാട്ടിയ ഇസ്ലാമിന്റെ മാധുര്യത്തെ തബ്ലീഗ്, മുജാഹിദ്, സുന്നി പശ്ചാത്തലത്തിലുള്ള നല്ല ആലിമീങ്ങള് തന്നെ പ്രശംസിച്ചു സംസാരിക്കുന്നതിനും സാക്ഷിയായിട്ടുണ്ട്.
ഇന്ന് ടെലികമ്യൂണിക്കേഷന്റെ വ്യാപനവും സോഷ്യല് മീഡിയകളുടെ അധീശത്വവും പുതിയൊരു ജുമുഅ ഖുത്വ്ബാ സംസ്കാരത്തിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രദേശത്തെ പള്ളിയില് ഒത്തുകൂടുന്ന വിശ്വാസികളുടെ കാതില് മാത്രം പരിമിതമല്ല പല ശ്രദ്ധേയമായ ഖുത്വ്ബകളും. സ്ത്രീകളും കുട്ടികളും സമൂഹത്തില് ഉന്നത ശ്രേണിയിലുള്ളവരുമായ ലോകമെങ്ങുമുള്ള ആബാലവൃന്ദം ജനങ്ങള് വാട്സ്ആപ്പ് വഴി ഖുത്വ്ബകള് സര്ക്കുലേറ്റ് ചെയ്യു
ന്നു്. ഖുത്വ്ബാ ഷെയറിംഗ് ഗ്രൂപ്പുകള് തന്നെ അനേകമുണ്ട്. തീര്ന്നില്ല, സരസമായതും ചിന്തോദ്ദീപകവുമായ പ്രസംഗങ്ങളും ഖുത്വ്ബകളും എല്ലാ വിഭാഗം ജനങ്ങളിലേക്കും പരന്നൊഴുകുകയാണ്. സ്വാമിമാരുടെ വേദമൊഴികളും ക്രിസ്തീയ പാതിരിമാരുടെ കുര്ബാനകളും മുസ്ല്യാക്കന്മാരുടെ വയളുകളും വീഡിയോയായും ഓഡിയോയായും സമൂഹത്തില് ചര്ച്ച ചെയ്യപ്പെടുന്നുമുണ്ട്. പുതിയകാലം ഖത്വീബുമാരുടെയും ഇമാമുമാരുടെയും സംസാരങ്ങളില് കവിഞ്ഞ സൂക്ഷ്മത ആവശ്യപ്പെടുന്നുണ്ട്. പള്ളികളിലോ മണ്ഡപങ്ങളിലോ ക്ലാസ് മുറികളിലോ ഒതുങ്ങിനില്ക്കുന്നതല്ല വാക്കുകള്. അന്തരീക്ഷത്തില് പരന്ന് പാറുകയാണവ. മതിലുകള്ക്കകത്ത് തടംകെട്ടിനിര്ത്തുക പ്രയാസമാണ്. മുഹമ്മദ് കുട്ടി എളമ്പിലാക്കോട് പറഞ്ഞ, ശ്രോതാവിന്റെ വിഹ്വലതകള് ഖത്വീബുമാര് തിരിച്ചറിയണം. വി.ടി അബ്ദുല്ലക്കോയ തങ്ങള്, സലീം മമ്പാട്, ടി.പി മുഹമ്മദ് ശമീം, മുജീബുര്റഹ്മാന്, ഖാലിദ് മൂസാ നദ്വി, വി.എന് ഹാരിസ്, ഫൈസല് മഞ്ചേരി, സദ്റുദ്ദീന് വാഴക്കാട് തുടങ്ങിയ പുതുതലമുറയില് പെട്ടവരും, ടി. ആരിഫലി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.എന് അബ്ദുല്ല മൗലവി, ഇല്യാസ് മൗലവി, യൂസുഫ് ഉമരി തുടങ്ങിയവരും മലയാളികള് ഏറെ ഇഷ്ടപ്പെടുന്ന മുഖങ്ങളാണ്. മുജാഹിദുകളിലും സുന്നികളിലും തബ്ലീഗിലും പെട്ട പ്രഗത്ഭരുമുണ്ട് കൂട്ടത്തില്. വിഭാഗീയമായി ചിന്തിക്കാത്ത അനസ് മൗലവിയെ പോലെ പണ്ഡിതരുമുണ്ട്. സങ്കടമതല്ല. ഇവരെ നേരിട്ടു കേള്ക്കുന്നതും മീഡിയയില് സര്ക്കുലേറ്റു ചെയ്യപ്പെടുന്നതും തമ്മില് റിക്കാര്ഡിംഗിലെ പ്രശ്നങ്ങള് കൊണ്ട് വളരെ അനാകര്ഷകമായിത്തീരാറുണ്ട് ചിലപ്പോഴെങ്കിലും. കുറ്റമറ്റ സാങ്കേതിക വിദ്യകള് ഉപയോഗപ്പെടുത്തുന്നത് പണ ദുര്വിനിയോഗമാണെന്ന പൊതുബോധം നമ്മുടെ സംഘാടകരില് ഇപ്പോഴുമു്. അത് മാറണം.
മൂല്യവത്തായ ഖുത്വ്ബകള് വിശ്വാസികള്ക്കും പൊതുസമൂഹത്തിനും ആകര്ഷകമായ രംഗ സംവിധാനത്തോടെയും ശബ്ദവിന്യാസത്തോടെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയും എങ്ങനെ ചിട്ടപ്പെടുത്താമെന്ന് പള്ളിക്കമ്മിറ്റി ആലോചിക്കണം. ഒരനുഭവം പറയാം. മിമ്പറിന്റെ പിന്നിലെ ജനാല വഴി വരുന്ന സൂര്യപ്രകാശം സദസ്യരുടെ കണ്ണിലേക്ക് പതിച്ച് ഖത്വീബിന്റെ മുഖഭാവം വ്യക്തമാകാതെ ഖുത്വ്ബ ശ്രവിക്കേണ്ടിവരുന്ന അവസ്ഥയുള്ള പള്ളികളു്. അവിടത്തെ ഖുത്വ്ബയാകട്ടെ ഓരോ ആഴ്ചയും പുതിയ അവബോധം നല്കുന്നതും. ഒരു കാര്യം കമ്മിറ്റിയുടെ ശ്രദ്ധയില് പെടുത്തട്ടെ. ഗാനമേളക്കും നാടക സ്റ്റേജുകളിലും ഉപയോഗിക്കും പോലെ ഒരു എല്.ഇ.ഡി സ്പോട്ട് ലൈറ്റ് ഫിറ്റ് ചെയ്യുന്നത് നന്നായിരിക്കും. കറന്റ് ചെലവും വളരെ തുഛമായേ വരൂ. പറയുന്നത് കേള്ക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്. പ്രസംഗകന്റെ മുഖഭാവവും ശരീര ഭാഷയുമൊക്കെ വലിയ അളവില് അനുവാചകനെ സ്വാധീനിക്കുന്നു്.
പ്രഭാഷകനെ നേരില് കേള്ക്കാന് ഭാഗ്യമില്ലാത്ത, വൈകിയെത്തി മുകളിലെ നിലയില് ഖുത്വ്ബ കേള്ക്കാനിരിക്കുന്നവര്ക്ക് ഷോര്ട്ട് സര്ക്യൂട്ട് ടി.വി വെച്ച് ഖുത്വ്ബ അനുഭവിക്കാനും ഇന്ന് സാധ്യമാണ്. ഖുത്വ്ബ ഒരു ചടങ്ങായി മാത്രം കാണുന്ന ലാഘവബുദ്ധി മാറണം. പള്ളിയുടെ മോടിയില് മാത്രമല്ല കാര്യം. ഒരു വേദിയിലും സാധ്യമാകാത്ത, തികഞ്ഞ നിശ്ശബ്ദതയില് ഏറ്റവും ശാന്തമായി ഭക്തിപൂര്വം ചെവികൂര്പ്പിക്കുന്ന ഒരു സദസ്സ് ജുമുഅ ഖുത്വ്ബയിലല്ലാതെ വേറൊരിടത്തുമില്ല. അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം.
വിവാഹ ഖുത്വ്ബകളെക്കുറിച്ചും രണ്ടു വാക്ക്. ദാമ്പത്യവുമായി ബന്ധപ്പെട്ട കാര്യമായതിനാല് ഏറ്റവും ആവര്ത്തന വിരസത അനുഭവപ്പെടുന്നവയാണ് വിവാഹ ഖുത്വ്ബകള്. പലപ്പോഴും അറബി ഖുത്വ്ബ തന്നെയാണ് ഭേദം എന്നു തോന്നിപ്പോകും. അപൂര്വം ചിലര് മാത്രമേ വിവാഹ ഖുത്വ്ബകളില് വ്യതിരിക്തമായി കാര്യങ്ങള് ഉണര്ത്താറുള്ളൂ. പ്രസംഗകര് അത് ശ്രദ്ധിക്കുന്നതു നന്ന്.
ശാഫി മൊയ്തു കണ്ണൂര്
ആരാധനാലയങ്ങളിലെ സ്വത്തുക്കള് കേരള പുനഃസൃഷ്ടിക്ക്!
പ്രളയം തകര്ത്തെറിഞ്ഞ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള് ഉപയോഗിച്ചുകൂടേ എന്ന പ്രശസ്ത എഴുത്തുകാരന് ദേവ്ദത്ത് പട്നായിക്കിന്റെ ചോദ്യം ചിന്തോദ്ദീപകമത്രെ. പത്മനാഭസ്വാമി ക്ഷേത്രത്തില്, 750 കിലോ സ്വര്ണ നാണയങ്ങള്, ആയിരക്കണക്കിന് സ്വര്ണ മാലകള്, അമൂല്യ രത്നങ്ങള്, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വര്ണ കലാശകുടങ്ങള്, സ്വര്ണ മണികള്, സ്വര്ണ ദണ്ഡുകള് തുടങ്ങി കോടിക്കണക്കിന് വില വരുന്ന വസ്തുക്കള് ഉണ്ടെന്ന കണക്കുകള് പുറത്തുവന്നിരുന്നു. എല്ലാം തകര്ന്ന്, നിസ്സഹായരായി കേഴുന്ന കേരളത്തിലെ പതിനായിരക്കണക്കിന് മനുഷ്യ മക്കള്ക്ക് ആശ്വാസം നല്കുന്നതിന് വിലപിടിപ്പുള്ള ഈ സ്വര്ണ നിധികള് ഉപയോഗപ്പെടുത്തുന്നത് കരുണാവാരിധിയായ ദൈവത്തിന് ഏറെ സന്തോഷകരമാവുമെന്ന് പറയേണ്ടതില്ലല്ലോ. 'മാനവ സേവ, മാധവ സേവ' എന്ന മഹിതാദര്ശം ഉദ്ഘോഷിക്കുന്ന ഹൈന്ദവ ദര്ശനത്തിന്റെ തേട്ടവും മറ്റൊന്നാകില്ല. ഇത് എല്ലാ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങള്ക്കും ബാധകമാകുന്ന കാര്യമാണ്. ക്ഷേത്രങ്ങളിലോ പള്ളികളിലോ ചര്ച്ചുകളിലോ എവിടെയായിരുന്നാലും വെറുതെ കിടക്കുന്ന സ്വത്തുക്കള് കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാന് ഉപയോഗപ്പെടുത്തുന്നത് ദൈവപ്രീതി ദായകമാവുമെന്ന് തീര്ച്ചയാണ്. 'അടുത്തു നില്പോരനുജനെ നോക്കാന് അക്ഷികളില്ലാത്തോര്-ക്കരൂപ നീശ്വരന് അദൃശ്യനായാല് അതിലെന്താശ്ചര്യം?' എന്ന കവിവാക്യം ഇവിടെ എന്തുമാത്രം അര്ഥവത്തല്ല!
റഹ്മാന് മധുരക്കുഴി
വി.പി എന്ന വിദ്യാഗോപുരം
പ്രബോധനത്തില് കൂട്ടില് മുഹമ്മദലി എഴുതിയ 'വി.പി കുഞ്ഞിമൊയ്തീന്കുട്ടി മൗലവി മറക്കാനാവാത്ത സ്നേഹവിസ്മയം' (വാള്യം 75 ലക്കം 12) വായിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിലും അതിന്റെ വളര്ച്ചയിലും ഉയര്ച്ചയിലും വലിയ സ്ഥാനമുള്ള സ്ഥലമാണ് എടയൂര്. നിരവധി നേതാക്കന്മാരെയും പണ്ഡിതരെയും വളാഞ്ചേരിയും പരിസരപ്രദേശങ്ങളും സംഭാവന ചെയ്തിട്ടുണ്ട്.
ദുഃഖകരമായ കാര്യം, അടുത്ത കാലത്തായി അവരില് മുന്നിരക്കാര് വിടചൊല്ലിക്കൊണ്ടിരിക്കുന്നുവെന്നതാണ്. വളാഞ്ചേരി പി. കുഞ്ഞിമുഹമ്മദ് മൗലവി, അബ്ദുല് അഹദ് തങ്ങള്, സി.ടി സാദിഖ് മൗലവി, സി.കെ മൊയ്തീന് മൗലവി തുടങ്ങിയവരുടെ ഗണത്തില് ഇപ്പോള് വി.പി എന്ന ചുരുക്കപ്പേരില് അറിയപ്പെടുന്ന വി.പി കുഞ്ഞിമൊയ്തീന് കുട്ടി മൗലവിയും.
വി.പി ജീവിതാവസാനം വരെ പഠനഗവേഷണത്തെയും വിദ്യാസമ്പന്നരായ ഒരു സമുദായത്തെയും സ്വപ്നം കാണുകയും അദ്ദേഹത്തിന് എത്തിപ്പിടിക്കാവുന്ന തലത്തില് ആ സ്വപ്നം യാഥാര്ഥ്യമാക്കുകയും ചെയ്തു. വിജ്ഞാനാന്വേഷകരെ എപ്പോഴും ചേര്ത്തു നിര്ത്തി അദ്ദേഹം. അതിന് അഹോരാത്രം പാടുപെട്ട് പണിയെടുത്തതിന്റെ ഫലം തന്നെയാണ് പൂക്കാട്ടിരിയില് 'സഫാ' എന്ന പേരില് തലയുയര്ത്തി നില്ക്കുന്ന 'വിദ്യാഗോപുരം'. അവിടെ ഒരു ചെറിയ യൂനിവേഴ്സിറ്റി പോലെ മതപരവും ഭൗതികവുമായ പാഠ്യക്രമങ്ങള് ഒരുമിച്ചുചേര്ത്ത് അനാഥാലയവും സ്കൂളുകളും അറബി കോളേജും അവസാനമായി ഗവേഷണ വിഭാഗവും ചേര്ത്തുവെച്ച് തിരിതെളിച്ചാണ് വി.പി നമ്മെ വിട്ടു പിരിഞ്ഞത്.
അവിടെയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്ത്തനം അവസാനിക്കുന്നില്ല എന്നതാണ് യാഥാര്ഥ്യം. ഏതാനും മാസങ്ങള്ക്ക് മുമ്പ് അദ്ദേഹത്തെ കാണാന് ചെന്നു. ഞാന് എം.എഡ് ചെയ്യുകയാണെന്നറിഞ്ഞപ്പോള് ഇവിടെ അതിന്റെ വല്ലാത്ത കുറവുണ്ടെന്നും, വളാഞ്ചേരിയെ സംബന്ധിച്ചേടത്തോളം ട്രെയ്നിംഗ് സ്ഥാപനം അത്യാവശ്യമായി തുടങ്ങേണ്ടതുണ്ടെന്നും ബി.എഡ്, ടി.ടി.സി കോഴ്സുകള് ലഭിക്കാനുള്ള നിരന്തര ശ്രമത്തിലാണെന്നും അദ്ദേഹം പറയുകയുണ്ടായി. വേറെയും പല കോഴ്സുകളും ഇനിയും തുടങ്ങണമെന്നും വി.പി പറഞ്ഞു. രോഗം വല്ലാതെ ബുദ്ധിമുട്ടിക്കുമ്പോഴും അദ്ദേഹത്തിന്റെ ചിന്ത ഇതായിരുന്നു. മനസ്സു മുഴുവന് അതില് കേന്ദ്രീകരിച്ചിരുന്നു. വി.പി എന്ന വിദ്യാഗോപുരത്തിന്റെ പ്രകാശം വളാഞ്ചേരിയില് മാത്രമല്ല, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കും പ്രസരിക്കുകയുണ്ടായി. വാടാനപ്പള്ളിയും അതിന്റെ ഉപസ്ഥാപനങ്ങളും ഇതിന്റെ തെളിവാണ്. പുലാപ്പറ്റയില് പ്രസ്ഥാനത്തിന്റെ കീഴിലുള്ള പള്ളിയും മദ്റസയും സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്കുകയും അവിടത്തുകാരായ എന്റെ പിതാവ് മര്ഹൂം പി. അബൂബക്കര് സാഹിബ്, കെ.ടി മൂസ സാഹിബ്, സൈതലവി സാഹിബ് വയനിപ്പാടം തുടങ്ങിയ പ്രവര്ത്തകരോട് സ്നേവും അടുപ്പവും പുലര്ത്തുകയും ചെയ്തിരുന്നു വി.പി.
ഡോ. പി. അതീഖുര്റഹ്മാന് പുലാപ്പറ്റ
Comments