പ്രളയബാധിതര്‍ അറിയാന്‍
1. പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും നഷ്ടപ്പെട്ടവര്‍ക്ക് ഫീസ് ഈടാക്കാതെ പകരം സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഇതിനായി സര്‍വകലാശാലകള്‍ അദാലത്ത് നടത്തി ഓണ്‍ലൈന്‍ ആയും നേരിട്ടും അപേക്ഷകള്‍ സ്വീകരിക്കും. ഇതനുസരിച്ച് സെപ്റ്റംബര്‍ 30-നകം തന്നെ സര്‍വകലാശാലകള്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.
2. പ്രളയബാധിതരുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ജൂലൈ 31 മുതല്‍ മൊറട്ടോറിയം ബാധകമായിരിക്കും. വായ്പ എടുത്തവര്‍ മൊറട്ടോറിയം ലഭിക്കുന്നതിനായി ഉടന്‍ തന്നെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. മൊറട്ടോറിയ കാലാവധിയില്‍ കൂട്ടുപലിശ ഈടാക്കരുതെന്നും ബാങ്കേഴ്‌സ് സമിതിയുടെ മാര്‍ഗരേഖയില്‍ പറയുന്നു.
3. പ്രളയം മൂലം പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടമായ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്ററി അധ്യാപകര്‍ പഠിപ്പിക്കാന്‍ തയാറാക്കിയ നോട്ടുകളും പഠനക്കുറിപ്പുകളും സൗജന്യമായി ലഭ്യമാക്കുന്നു. വിവരങ്ങള്‍ക്ക് www.hsslive.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
4. പാഠപുസ്തകം നഷ്ടപ്പെട്ടാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി ഡി.ഡി ഓഫീസില്‍ എത്തി എത്ര പുസ്തകം വേണമെന്ന് അറിയിച്ചാല്‍ പകരം പുസ്തകങ്ങള്‍ ലഭിക്കും.
5. മഴക്കെടുതി കാരണം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 13 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നേടിയ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
2017 - 2018 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികളില്‍നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമായ പ്രൊഫോര്‍മ പ്രിന്റ് എടുത്ത് പൂരിപ്പിച്ച് സെപ്റ്റംബര്‍ 7 വൈകുന്നേരം 5 മണിക്കു മുമ്പായി അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. വിദ്യാര്‍ഥികള്‍ നേരിട്ട് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫീസിളവിന് അര്‍ഹരാവുന്ന വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ആന്റ് ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 10% സ്വയം കണ്ടെത്തിയാല്‍ മതി, ബാക്കി ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭ്യമാകുന്നതാണ്.
എം.ജി യൂനിവേഴ്‌സിറ്റിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പും സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പും
എം.ജി യൂനിവേഴ്‌സിറ്റിയിലെ പഠനവകുപ്പുകളിലും സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും ഫുള്‍ ടൈം പി.എച്ച്.ഡി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകരില്‍നിന്ന് 2017-'18 വര്‍ഷത്തേക്കുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് ഫെലോഷിപ്പ് കാലാവധി. അപേക്ഷാ ഫോം www.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ട അവസാന തീയതി 29/09/ 2018.
എം.ജി യൂനിവേഴ്‌സിറ്റിയുടെ 2016-'17, 2017-'18 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പൂരിപ്പിച്ച നിര്‍ദിഷ്ട അപേക്ഷാ ഫോം സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പി സഹിതം സെപ്റ്റംബര്‍ 15-നു മുമ്പായി ഫിസിക്കല്‍ എജുക്കേഷന്‍ & സ്‌പോര്‍ട്‌സ് സയന്‍സസ് ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം https://www.mgu.ac.in എന്ന വെബ്സൈറ്റിലെ announcements ലിങ്കില്‍ ലഭ്യമാണ്.
കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം
കേന്ദ്രീയ വിദ്യാലയ സംഘടന്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 7339 ഒഴിവുകളാണുള്ളത്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, ലൈബ്രേറിയന്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. പ്രൈമറി ടീച്ചര്‍ തസ്തികകളില്‍ മാത്രം 5300 ഒഴിവുകള്‍ ഉണ്ട്. യോഗ്യത സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ക്ക് kvsangathan.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി സെപ്റ്റംബര്‍ 13.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവുകള്‍
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെ.എഫ്.ആര്‍.ഐ) ജൂനിയര്‍ സയന്റിസ്റ്റ്/സയന്റിസ്റ്റ് ബി, സയന്റിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായ പരിധി 35 വയസ്സാണ് (പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്). യോഗ്യത, അപേക്ഷാ ഫോം, മറ്റ് വിശദവിവരങ്ങwww.kfri.res.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ 14.
പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്
സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ 2017 -'18 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 80:20 (മുസ്‌ലിം: മറ്റു മത ന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അവസാന തീയതി സെപ്റ്റംബര്‍ 10.
സിവില്‍ സര്‍വീസ് പരിശീലനം
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷന്‍ കേരള (CCEK)-യുടെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമി തിരുവനന്തപുരം, പൊന്നാനി, പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങളില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ബാച്ചിലേക്ക് പ്രവേശന പരീക്ഷക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.ccek.org, തിരുവനന്തപുരം- 0471 2313065, പൊന്നാനി - 0494 2665489, പാലക്കാട് - 0491 2576100, കോഴിക്കോട് - 0495 2386400
Comments