സ്മാരകം
മുംതസിര്‍ പെരിങ്ങത്തൂര്‍
ഒരു വീട് വേണം,
അപ്പുറം നോക്കി,
ഇപ്പുറം നോക്കി,
നാലു പാടും നോക്കി,
അവനവനെ നോക്കിയില്ലത്രെ.
പിന്നെ വീടു വെക്കാനായ് ഉപജീവനം,
വെച്ച വീടിന്റെ കടം വീട്ടാനായ് അതിജീവനം,
വെച്ചതും, വീട്ടിയതും ബാക്കിവെച്ച്
മഞ്ചലില്‍ ശയനം.
ഭംഗിയില്‍ ഭംഗമില്ലയേതും,
ഈടുനില്‍പ്പോ നൂറ്റാണ്ടുകള്‍ക്കു മേല്‍ പോലും,
താമസിക്കാന്‍ വെച്ചത് ഇത്തിരി 'താമസിച്ചു' പോയത്രമാത്രം,
മണ്ണിലേക്കായ് മടക്കം,
കൂടെ ഒന്നുമില്ല ഒടുക്കം.
സ്വന്തബന്ധുസതീര്‍ഥ്യരെല്ലാം മറന്നു,
ഓര്‍ക്കാനായ്, പുഞ്ചിരികളും പൂക്കളും ബാക്കിവെച്ചിരുന്നില്ലയാള്‍,
ബാക്കിയായത് കെട്ടുറപ്പുള്ള ആ 'സ്മാരകം' മാത്രം.
Comments