Prabodhanm Weekly

Pages

Search

2012 ജനുവരി 21

സ്ത്രീ ശാക്തീകരണം: ഐ.ഒ.എസിന്റെ ത്രിദിന സെമിനാര്‍ ശ്രദ്ധേയമായി

ബഷീര്‍ തൃപ്പനച്ചി

 

 

 

 

 കോഴിക്കോട്: സ്ത്രീശാക്തീകരണം മുഖ്യ പ്രമേയമായെടുത്ത് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസിന്റെ(ഐ.ഒ.എസ്) ത്രിദിന സമ്മേളനം ശ്രദ്ധേയമായി. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ഒ.എസിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 6,7,8 ദിവസങ്ങളില്‍ കോഴിക്കോട് ടൌണ്‍ഹാളിലാണ് ത്രിദിന സെമിനാര്‍ നടന്നത്.
പ്രമുഖ സാമ്പത്തിക വിദഗ്ധനും സച്ചാര്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. അബൂസ്വാലിഹ് ശരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീ-പുരുഷ വിവേചനം കേരളത്തിലടക്കം നിലനില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമനിര്‍മാണ സഭകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണ്. സമൂഹ പുരോഗതി എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും തുല്യ പങ്കാളിത്തത്തിന്റെ ഫലമാണ്. രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീ സമൂഹത്തിന്റെ പങ്കിനെക്കുറിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണെന്നും മത-ചരിത്ര മൂല്യങ്ങളില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം കുടുംബത്തില്‍നിന്നാണ് ആരംഭക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണ പ്രഫ. തസ്നിം ബീഗം അഭിപ്രായപ്പെട്ടു. ഉദ്ഘാടന സെഷനില്‍ ഐ.ഒ.എസ് ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ ആലം അധ്യക്ഷത വഹിച്ചു.
സമൂഹ പുരോഗതിക്ക് സമഗ്ര സംഭാവന നല്‍കിയ പ്രമുഖര്‍ക്ക് സമ്മേളന വേദിയില്‍ അവാര്‍ഡുകള്‍ നല്‍കി. വി.എ കബീര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, എന്‍.പി ചേക്കുട്ടി, ഒ. അബ്ദുല്ല, പി.എന്‍, ദാസ്, കെ.കെ ബാബുരാജ്, ഡോ. കമാല്‍ പാഷ, ടി.കെ ഉബൈദ്, ജമാല്‍ കൊച്ചങ്ങാടി, അലി അശ്റഫ്, എ.എസ് സൈനബ, പ്രഫ. നസ്നീന്‍ ബീഗം, എ. ജമീല തുടങ്ങിയവരാണ് ആദരവ് ഏറ്റ് വാങ്ങിയത്.
തുടര്‍ന്ന നടന്ന 'സ്ത്രീ മതങ്ങളിലും ദര്‍ശനങ്ങളിലും' എന്ന സെമിനാറില്‍ ഡോ. റസിയ പര്‍വീന്‍ വിഷയമവതരിപ്പിച്ചു. രാഷ്ട്രീയ രംഗത്ത് വിപ്ളവാത്മകമായ മുന്നേറ്റങ്ങള്‍ നയിക്കാന്‍ മതദര്‍ശനങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട് സ്ത്രീകള്‍ക്ക് കഴിയുമെന്നാണ് അറബ് വിപ്ളവങ്ങള്‍ തെളിയിക്കുന്നത്. വരും ദിനങ്ങളില്‍ രാഷ്ട്രീയ മേഖലകളിലെ സ്ത്രീകളുടെ മുന്നേറ്റത്തിന്റെ സൂചനയാണിതെന്നും അവര്‍ പറഞ്ഞു.
ഇന്‍സ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനം പ്രഫ. ഹബീബാ പാഷക്ക് നല്‍കി ഡോ. അബൂസ്വാലിഹ് ഷരീഫ് നിര്‍വഹിച്ചു.
ഇസ്ലാമും ലിംഗനീതിയും, ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം, പൊതുമണ്ഡലത്തിലെ സ്ത്രീകള്‍, മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളും പരിഹാരവും, പശ്ചിമേഷ്യന്‍ രാഷ്ട്രീയ മാറ്റത്തില്‍ സ്ത്രീകളുടെ പങ്ക് തുടങ്ങി പത്തോളം വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടന്നു.
ഡോ. യൂസുഫ് ദാദു(ഡര്‍ബന്‍), ഷരീഫ സെയിദ(മലേഷ്യ), ഹെന്‍ട്രഹെന്നി(ഇന്തോനേഷ്യ), ജസ്റിസ് അഹ്മദി, ഡോ. എ.ഐ റഹ്മത്തുല്ല, ഡോ. എ ജദീദ, ശമീമ ഇസ്ലാഹിയ്യ, ശബ്നസിയാദ്, സി. ദാവൂദ്, ജമീല്‍ അഹ്മദ്, ശാഹിദാ അസ്ലം, സീമാ മുഹ്സിന്‍, രേഖാരാജ്, എ.എ വഹാബ്, വി.എ കബീര്‍, എ.എസ് സൈനബ, ഡോ. പി. ഇബ്റാഹീം, ഡോ. കമാല്‍പാഷ, ഡോ. എ.ഐ വിലായത്തുല്ല, കവിതാ നിസാര്‍, ഡോ. കെ.എം മുഹമ്മദ്, കെ.എച്ച് നാസര്‍, റംലാറാഫി, ഷാഫി ഹമീദ്, പി.ടി കുഞ്ഞാലി, ഡോ. സഈദ് മരക്കാര്‍, കെ.ഇ റജീന, അബ്ദുര്‍റഹ്മാന്‍ ബാഖവി, ഹബീബ പാഷ, ഫരീദാ ഹസ്സന്‍, ഇ. അബൂബക്കര്‍, ഒ. അബ്ദുല്ല, ഡോ. ഫക്റുദ്ദീന്‍ മുഹമ്മദ്, പ്രഫ. പി. കോയ എന്നിവര്‍ പങ്കെടുത്തു.


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം