റമദാനെ കാത്ത് ... സഹ്‌ല അന്‍വര്‍ കാത്തിരിക്കുന്നു, കനത്ത വിഴുപ്പുകള്‍ നനച്ചെടുത്തിട്ടതു വിരിച്ചിട്ടുണക്കുവാന്‍.. പകലിന്റെ അഗ്നിയെ മെരുക്കിയെടുത്തൊരാ, അപരന്റെ ഉള്ളിലെ വേദനയറിയുവാന്‍.. ദാനദായങ്ങളാല്‍ നീളെ നിഴല്‍കൊണ്ടെന്‍ നാളെ,ത്തുലാസിലെ നന്മകള്‍ കൂട്ടുവാന്‍.. സഹനവേഗത്തില്‍ മിടിക്കുന്ന ഹൃദയത്തിന്‍, മന്ത്രങ്ങളെപ്പെറ്റനാളു- കളോര്‍ക്കുവാന്‍.. ആണ്ടിലായെത്തുന്ന അതിഥിയെയാര്‍ഭാട- ലേശമന്യേ മികച്ചാ നയിച്ചീടുവാന്‍.. നന്ദിയര്‍പ്പിക്കുവാന്‍, നിന്നെയറിയുവാന്‍, അഴലുകളിലാഴത്തില്‍ നന്മ നികത്തുവാന്‍... ആയിരം മാസങ്ങളേ- ക്കാളുമുത്തമ രാവിന്‍ യാമങ്ങളില്‍ ഉണര്‍ന്നേയിരിക്കുവാന്‍.. പുണ്യപൂക്കാലത്തി- നോര്‍മകള്‍ മേയുന്ന ഇടമാക്കിയാ- മനം ഏകാഗ്രമാക്കുവാന്‍..
Comments