Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 23

3040

1439 ജമാദുല്‍ ആഖിര്‍ 06

ഇബ്‌റാഹീം

എം.എ യൂസുഫ്

താമരശ്ശേരി പ്രദേശങ്ങളില്‍ വ്യവസ്ഥാപിതമായ പ്രസ്ഥാന ഘടന രൂപം കൊള്ളുന്നത് 1980-കളിലാണ്. അന്നത്തെ മുത്തഫിഖ് ഹല്‍ഖ മുതല്‍ നിലവിലെ പ്രാദേശിക ജമാഅത്തിലും പുതിയതായി രൂപംകൊണ്ട താമരശ്ശേരി ഏരിയയിലും ഇബ്‌റാഹീം സാഹിബിന്റെ സാന്നിധ്യം വളരെ വിലപ്പെട്ടതായിരുന്നു. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മാസ്റ്റര്‍ ഡ്രില്ലര്‍ ആയി രണ്ടുവര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത മാണിക്കോത്ത് ഇബ്‌റാഹീം വിനയം, സൗമ്യമായ പെരുമാറ്റം, ദീനാനുകമ്പ, സത്യസന്ധത, സാമ്പത്തിക ഇടപാടുകളിലെ കണിശത, പ്രസ്ഥാന പ്രതിബദ്ധത, ധനവ്യയം തുടങ്ങിയയില്‍ മാതൃകയായിരുന്നു. ഭാര്യയെയും മക്കളെയും പ്രസ്ഥാനവല്‍ക്കരിക്കുന്നതില്‍ പ്രത്യേകം ശുഷ്‌കാന്തി കാണിച്ചിരുന്നു.

മരണ വീട്ടിലെ സഹോദര സമുദായാംഗങ്ങളുടെ വര്‍ധിച്ച സാന്നിധ്യം അദ്ദേഹത്തിന്റെ വിപുല ബന്ധത്തിന്റെ തെളിവായിരുന്നു. മക്കള്‍: ശാഫി, സ്വാലിഹ്, സുഹൈല്‍. ഭാര്യ കദീശ കാര്‍കുന്‍ ഹല്‍ഖാ അംഗമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (1-3)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ പാഴാകുന്നതെപ്പോള്‍?
നൗഷാദ് ചേനപ്പാടി