Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 29

3032

1439 റബീഉല്‍ ആഖിര്‍ 10

അന്യമാവുന്ന തിരിച്ചറിവുകള്‍

എന്‍.പി.എ.കബീര്‍

ശബ്ദത്തേക്കാള്‍ താളം

നിശബ്ദതക്ക്

കാഴ്ചയേക്കാള്‍ ഭംഗി

അന്ധതക്ക്

രുചിയേക്കാള്‍ രുചി

ചവര്‍പ്പിന്

സ്പര്‍ശനത്തേക്കാള്‍ അടുപ്പം

അകല്‍ച്ചയ്ക്ക്

ഗന്ധത്തേക്കാള്‍ ഗന്ധം

ദുര്‍ഗന്ധത്തിന്

ശബ്ദവും

കാഴ്ചയും

രുചിയും

ഗന്ധവും

സ്പര്‍ശനവും

സ്വന്തത്തേക്കള്‍

ആസ്വാദ്യമാവുന്നത്

അന്യന്റെ സമീപത്തില്‍.

സ്വന്തമെന്നതൊന്നുമില്ല

എല്ലാം പണം നല്‍കി

വാങ്ങിയത്. 

 

 

 

 

***************************************************

 

 

 

 

അലിഫ്

-സി.കെ മുനവ്വിര്‍-

 

 

അലിഫ് കണ്ടിട്ടുണ്ടോ

അങ്ങനെ

മെലിഞ്ഞിട്ട്

കൊലുന്നനെ

നെഞ്ചു വിരിച്ച്

 

അതിനു പിന്നിലായാണ്

ഇരുപത്തേഴെണ്ണം

 

തലകുത്തി വീണത്

വളവുള്ളത്

തിരിവുള്ളത്

കീഴ്‌മേല്‍ മറിഞ്ഞത്

വാലുചുരുണ്ടത്

തല ചെരിഞ്ഞത്

കുത്തുള്ളതും

കുത്തില്ലാത്തതും

 

ഇതിനെയെല്ലാം നയിക്കുന്നത്

ആ ഒറ്റ ഒരുത്തനാണ്

അലിഫ്,

 

എന്നിട്ടും

അലിഫിതുവരെ കുനിഞ്ഞിട്ടില്ല

ചാഞ്ഞിട്ടില്ല

ചെരിഞ്ഞിട്ടില്ല

തലകുത്തി വീണിട്ടില്ല

ആടിയിട്ടില്ല

ഉലഞ്ഞിട്ടു പോലുമില്ല

 

നെഞ്ചു വിരിച്ചങ്ങനെ നില്‍ക്കുന്നു

ഒറ്റ നില്‍പ്പ്

പ്രലോഭനങ്ങള്‍

പേമാരി കണക്കെ പെയ്തിട്ടുണ്ട്

പ്രകോപനങ്ങള്‍

തീഗോളങ്ങളായെരിഞ്ഞിട്ടുണ്ട്

എന്നിട്ടുമനങ്ങിയിട്ടില്ല

പിണങ്ങിപ്പിരിഞ്ഞു പോയിട്ടില്ല

വഴക്കിട്ടോടിയിട്ടില്ല

ഇരിക്കാമെന്ന് നിനച്ചിട്ടു പോലുമില്ല

 

അലിഫ്

പാഠത്തിന്റെ തുടക്കം മാത്രമല്ല

പാഠപുസ്തകവും കൂടിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (57-61)
എ.വൈ.ആര്‍