ചെറുവറ്റ കുഞ്ഞബ്ദുല്ല
ഇസ്‌ലാമിക പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണായ പൈങ്ങോട്ടായിലെ ചെറുവറ്റ കുഞ്ഞബ്ദുല്ല ജമാഅത്തിന്റെ ആശയങ്ങളോട് തുടക്കം മുതലേ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. മതനിഷ്ഠയുള്ള പുരോഗമന കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് തന്റെ മക്കള്‍ക്ക് ദീനീവിദ്യാഭ്യാസം നല്‍കുന്നത് പ്രസ്ഥാന സ്ഥാപനങ്ങളില്‍ തന്നെയാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
സരസ ഭാഷണക്കാരനായിരുന്ന അദ്ദേഹം കരാര്‍ പാലനത്തില്‍ കണിശക്കാരനായിരുന്നു. ഉറവ വറ്റാത്ത സ്‌നേഹത്തിന്റെയും സഹായത്തിന്റെയും വലിയ മനസ്സിനുടമയായിരുന്നു. എത്ര വലിയവരോടും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതും സദുപദേശം നല്‍കുന്നതും അദ്ദേഹത്തിന്റെ ശീലമായിരുന്നു. തന്റെ പ്രായത്തിലുള്ളവരോടെന്ന പോലെ ചെറുപ്പക്കാരോടും ദൃഢമായ സൗഹൃദബന്ധം പുലര്‍ത്തി.
പ്രബോധനം വാരിക അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. തനിക്ക് പിടിപെട്ട രോഗത്തിന്റെ തീവ്രതയിലും ആശുപത്രിയിലേക്ക് പ്രബോധനം വരുത്തിച്ച് വായിക്കുമായിരുന്നു.
ജമാഅത്ത് അംഗമായിരുന്ന മര്‍ഹൂം തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ മകള്‍ സാറയാണ് ഭാര്യ. ഖാലിദ് (ഷാര്‍ജ), അബ്ദുര്‍റഹ്മാന്‍ (ഖത്തര്‍), സബീര്‍, ഖദീജ എന്നിവര്‍ മക്കളാണ്.
അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍
Comments