പല്ലിയുടെ പാഠങ്ങള്‍
സലാം കരുവമ്പൊയില്‍
കവിത
പല്ലിക്ക്
ഏതു നീതിശാസ്ത്രവും
പകല്‍വെളിച്ചം പോലെ
സുതാര്യം.
ഇരുട്ട്,
അതിനു
ഒളിച്ചിരിക്കാനുള്ള പന്തിയേ അല്ല.
രാത്രിയെ പേടിച്ച്,
മനുഷ്യന്‍ കത്തിച്ചുവെച്ച
വെട്ടത്തിന്റെ വട്ടത്തിലേക്ക്
പല്ലി നിരങ്കുശം കടന്നുവരുന്നത്,
ഇയ്യാംപാറ്റകളെ
കൊന്നുതിന്നാന്‍ തന്നെയാണ്.
പല്ലിക്കറിയാം,
ഈ കൊളുത്തിവെച്ച വിളക്ക്
ഇരുട്ടിനോട്
കൂട്ടുകൂടാനുള്ള
മനുഷ്യന്റെ മറയാണെന്ന്.
ഈ വിളക്കിന്റെ
ഓരം ചേര്‍ന്നാണല്ലോ
ഇരകള്‍
തന്റെ ആസക്തിയിലേക്ക്
ഇരച്ചുകയറിയത്....
***************************************
ഇനി
ആകാശം,
പീഡിതന്റെ
വരണ്ടുണങ്ങിയ
കണ്‍കുഴി!
പുഴ,
കാലം തീര്‍ത്ത ഓര്‍മ!
തിരമാല,
മോചനം ദാഹിക്കുന്ന
ഒരു സമൂഹത്തിന്റെ
ചങ്ങലയൊച്ച!
ഉസ്മാന്‍ പാടലടുക്ക
Comments