Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

നോക്കുകുത്തി

കെ.ടി അസീസ്

നോക്കുകുത്തി

 

കെ.ടി അസീസ് 

 

അയല്‍പക്കക്കാരാ,

നിന്നെ ഞാനൊരിക്കലും

കറുത്ത വാക്ക് കൊണ്ടോ

നോക്ക് കൊണ്ടോ

ഉപദ്രവിച്ചിട്ടില്ലല്ലോ!

എന്റെ കണ്ണു തട്ടി

നിന്റെ പഴയ ഓലവീടിനൊരു

ഓട്ട പോലും 

വീണിട്ടില്ലായിരുന്നല്ലോ.

പിന്നെയെന്തിനിപ്പോഴെന്നെ

'കരിങ്കണ്ണാ'യെന്ന്

വിളിക്കണം നീ?

പൊളിച്ചുമാറ്റിയ പഴയ വീടിന്റെ 

പുല്ലും കോലും കൊണ്ടൊരു

കോലമുണ്ടാക്കി

നീയെന്റെ കണ്ണിനു നേരെ

കുത്തുന്നതെന്തിന്? 

നോക്കുകുത്തിയേക്കാള്‍ 

ദുര്‍ബലമോ

സിമന്റിലും കമ്പിയിലും തീര്‍ത്ത

നിന്റെ പുതിയ വാര്‍ക്ക വീട്? 

 

 

ഒപ്പം

 

അശ്‌റഫ് കാവില്‍

 

പള്ളിക്കൂടത്തിന്റെ 

പടികള്‍ കയറുമ്പോള്‍ 

ആ വിരലുകള്‍ 

കൂട്ടിനുണ്ടണ്ടായിരുന്നു... 

 

സ്‌കൂളു വിട്ടപ്പോള്‍ 

കൂട്ടുകാര്‍, 

സന്തതസഹചാരിയായ് 

ഒരു മൊബൈല്‍...

 

ബിരുദത്തിന് 

ഒപ്പം, പ്രണയങ്ങള്‍ 

 

ജീവിത വീഥികളില്‍ 

നനയാതെ, കുടപിടിച്ച് 

അവള്‍ കൂടെ ചേര്‍ന്നു... 

വാര്‍ധക്യത്തില്‍ 

ഒരു ഊന്നുവടി 

കൂട്ടിനുണ്ടണ്ടാകും 

സ്വപ്നങ്ങള്‍ 

കൂട്ടുകിടന്നേക്കും.. 

 

വാഴക്കുടപ്പനില്‍നിന്ന് 

വവ്വാല്‍ പാറിപ്പോകുമ്പോലെ 

പൊടുന്നനെയൊരു നാള്‍

ജീവന്‍ വിട്ടകലുമ്പോള്‍ 

കൂട്ടിനാരുണ്ടണ്ടാകും? 

 

ഇരുട്ടറയില്‍ 

ഒരുരുള മണ്ണില്‍ 

കവിളു ചേര്‍ത്തുറങ്ങുമ്പോള്‍ 

ഒപ്പമാരുണ്ടണ്ടാകും? 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍