Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 16

2980

1438 റബീഉല്‍ അവ്വല്‍ 16

കെ.എം നൂറുദ്ദീന്‍ മൗലവി

ടി.എം ശരീഫ്, കരുനാഗപ്പള്ളി

കെ.എം നൂറുദ്ദീന്‍ മൗലവി

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപകാംഗവും അന്നസീം മാസിക മാനേജിംഗ് എഡിറ്ററുമായിരുന്നു കൊല്ലം കരുനാഗപ്പള്ളിയിലെ കെ.എം നൂറുദ്ദീന്‍ മൗലവി. മുപ്പതില്‍പരം ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മൗലവിക്ക് കേരള വിദ്യാഭ്യാസ വകുപ്പിന്റെയും സാഹിത്യ അക്കാദമിയുടെയും ധനസഹായം ലഭിച്ചിട്ടുണ്ട്. ഭൗതിക നേട്ടങ്ങളോട് തീരെ താല്‍പര്യം കാണിക്കാതിരുന്ന മൗലവി ധാരാളം പരീക്ഷണങ്ങളെ ക്ഷമയോടെ നേരിട്ട വ്യക്തിത്വമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തോട് വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം വര്‍ത്തിച്ചിരുന്നത്. മര്‍ഹൂം കെ. മൊയ്തു മൗലവിയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. നാട്ടില്‍ ഏറെ സ്വീകാര്യനായിരുന്ന മൗലവിക്ക് പരന്ന വായനയും എഴുത്തുമായിരുന്നു ജീവിതം. രണ്ട് മുറികള്‍ മാത്രമുള്ള ഒരു ചെറിയ വീട്ടില്‍ ധാരാളം ഗ്രന്ഥങ്ങളോടൊപ്പമാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.  ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. 

ടി.എം ശരീഫ്, കരുനാഗപ്പള്ളി 

 

വി.പി അബ്ദുര്‍റഹ്മാന്‍ 

ജമാഅത്തെ ഇസ്‌ലാമി അത്താണി ഘടകത്തിലെ ആദ്യകാല സെക്രട്ടറിയായിരുന്നു അബ്ദുര്‍റഹ്മാന്‍ സാഹിബ്. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സൗമ്യനും മൃദുഭാഷിയുമായിരുന്നു. 1960-'70 കാലത്ത് ജവാന്‍ ബീഡിക്കമ്പനിയില്‍ ബീഡി തെറുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. അബ്ദുര്‍റഹ്മാന്‍ സാഹിബ് പി

ന്നീട് കൊടുങ്ങല്ലൂര്‍ 'മൂവ്‌മെന്റ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റ്' (MIT) നടത്തുന്ന സ്‌കൂളിലെ ജീവനക്കാരനായി. അതുവഴി പ്രസ്ഥാനവുമായി അടുക്കുകയും മാധ്യമം ദിനപത്രത്തിന്റെ പ്രദേശത്തെ വിതരണം ഏറ്റെടുക്കുകയും ചെയ്തു. വി.എസ് സലീമിന്റെ പിതാവ് വലിയവീട്ടില്‍ സെയ്തു മൗലവി അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ്. സെയ്തു മൗലവി പഴയകാലത്ത് പ്രബോധനം കാല്‍നടയായി വീടുകളിലെത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം അബ്ദുര്‍റഹ്മാന്‍ സാഹിബാണ് പ്രബോധനം, ആരാമം, മലര്‍വാടി എന്നിവ കൃത്യമായി എല്ലാവര്‍ക്കും എത്തിച്ചിരുന്നത്. മദ്‌റസയുടെ കാര്യങ്ങളിലും അധ്യാപകര്‍ക്ക് കൃത്യസമയത്തുതന്നെ ശമ്പളം ലഭ്യമാക്കുന്നതിലുമൊക്കെ ബദ്ധശ്രദ്ധനായിരുന്നു. വീടിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന അത്താണി ടൗണ്‍ മസ്ജിദും മാതൃകാപരമായ രീതിയില്‍ അദ്ദേഹം പരിപാലിച്ചു.  

പി.കെ ഖാസിം, അത്താണി

 

ടി.പി ഉമൈറ 

വേങ്ങര ഗാന്ധിക്കുന്നിലെ വനിതകള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തെ സുപരിചിതമാക്കിയാണ് ടി.പി ഉമൈറ അല്ലാഹുവിങ്കലേക്ക് യാത്രയായത്. 34-ാം വയസ്സില്‍, വിവാഹത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച വിയോഗം പ്രദേശവാസികളെ അക്ഷരാര്‍ഥത്തില്‍ വേദനിപ്പിച്ചു. നിരന്തര സ്‌ക്വാഡുകളിലൂടെ ആളുകളുമായി ബന്ധം സ്ഥാപിക്കുകയും അത് നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു അവര്‍. ദരിദ്രരുടെ പ്രശ്‌നങ്ങള്‍ അവരറിയാതെ പ്രദേശത്തെ ജനസേവന സംവിധാനമായ 'ഗിഫ്റ്റി'ന്റെ മുമ്പിലെത്തിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയ ശേഷം ഇടപെടുകയും ചെയ്യുകയായിരുന്നു രീതി. 'ഗിഫ്റ്റി'ന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളുടെ മുഖ്യസംഘാടകയായിരുന്നു. ഖുര്‍ആന്‍ പഠനം, പ്രവര്‍ത്തകരുടെ തര്‍ബിയത്ത്, പരസ്പരബന്ധം, മത്സരപരിപാടികള്‍ തുടങ്ങിയവയിലൊക്കെ ശ്രദ്ധ പുലര്‍ത്തി. വനിതാ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. ഗാന്ധിക്കുന്ന് പ്രാദേശിക ജമാഅത്ത് സെക്രട്ടറി ടി.പി അബ്ദുല്‍ ഗഫൂറാണ് ഭര്‍ത്താവ്. അഫ്‌ലഹ ദിയ, അന്‍ഹ ദിയ, അജ്ഹ ദിയ എന്നിവര്‍ മക്കള്‍. 

ഇ.വി സുലൈഖ, ഗാന്ധിക്കുന്ന്

 

എ.എ അഹമ്മദ് ഹാജി

തൃശൂര്‍ വാടാനപ്പള്ളി അമ്പലത്തുവീട്ടില്‍ അഹമ്മദ് ഹാജി (78) ബോംബെ ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു. അവിടെനിന്ന് ജമാഅത്ത് അംഗത്വം സ്വീകരിച്ചു. 1975-ല്‍ കുവൈത്തിലേക്ക് പോയ അഹമ്മദ് ഹാജി കെ.ഐ.ജിയില്‍ സജീവമായി. കുവൈത്ത് ഡിഫെന്‍സില്‍ ജീവനക്കാരനായിരുന്നു. നാട്ടില്‍ വാടാനപ്പള്ളി ഘടകത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവ പരിഹരിക്കാന്‍ സവിശേഷ കഴിവുണ്ടണ്ടായിരുന്നു അദ്ദേഹത്തിന്. സി.എസ്.എം സെക്കന്ററി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നു. ഭാര്യ റുഖിയ്യ. രണ്ടണ്ട് ആണ്‍മക്കളും രണ്ടണ്ട് പെണ്‍മക്കളുമുണ്ട്. 

കാദര്‍ മോന്‍, തളിക്കുളം 

 

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(42-44)
എ.വൈ.ആര്‍

ഹദീസ്‌

ആരാധനകളിലെ സന്തുലിതത്വം
സുബൈര്‍ കുന്ദമംഗലം