Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

വാക്ക് ഒരു മരം

അബ്ദുല്ല പേരാമ്പ്ര

നല്ല വാക്ക് 

ഒരു മരത്തെ പോലെയാണ്* 

അതിന്റെ ചില്ലകള്‍ 

ആകാശത്തിനു നേരെ നീണ്ടു ചെന്ന് 

ആഴങ്ങളെ കുറിച്ച് വാചാലമാകുന്നു

അതിന്റെ വേരുകള്‍ 

മണ്ണിനകമേ ചികഞ്ഞു നടന്ന് 

നാളെയുടെ വെളിച്ചം പ്രകാശിപ്പിക്കുന്നു

നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്ത് 

ഓരോ യാത്രികനെയും ഊട്ടുന്നു. 

പറന്നു തളര്‍ന്ന പറവകള്‍ക്കും 

നടന്നു ക്ഷീണിച്ച ജീവനും ഉയിരേകുന്നു 

നല്ല വാക്ക് 

ഒരു നല്ല മരത്തെ പോലെ 

എപ്പോഴും ഉണര്‍ന്നിരിക്കുന്നു 

ഇരുട്ടില്‍നിന്ന് 

അത് വെളിച്ചത്തിലേക്ക് തുറക്കുന്ന 

വാതിലുകളാകുന്നു. 

തെരുവില്‍നിന്ന് 

ആട്ടിയോടിക്കപ്പെട്ട ഒരു വാക്കിനെ 

അതാ നോക്കൂ..

ഒരു മരം തന്നോട് ചേര്‍ത്ത് ആലിംഗനം ചെയ്യുന്നു. 

 

*ഖുര്‍ആനിക പ്രയോഗം


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍