Prabodhanm Weekly

Pages

Search

2016 നവംബര്‍ 04

2974

1438 സഫര്‍ 04

മാധ്യമപഠനം വിദേശത്ത് -7

സുലൈമാന്‍ ഊരകം

Southern California University

ലോകത്തെ പ്രസിദ്ധ സര്‍വകലാശാലകളില്‍ ഒന്നാണ് 1870-ല്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിതമായ USC (University of Southern California). 1971-ല്‍ ഇവിടെ School of Communication സ്ഥാപിതമായി. ബിരുദ പ്രോഗ്രാം പ്രവേശനം ACT (The American College Test), SAT (The Scholastic Aptitude Test) എന്നിവയുടെ അടിസ്ഥാനത്തിലാണ്. അമേരിക്കയില്‍ മാധ്യമപഠനം ആഗ്രഹിക്കുന്ന മിക്കവരും സാധാരണ ബിരുദാനന്തര പഠനമാണ് ഇവിടെ ലക്ഷ്യം വെക്കാറ്. അത്തരക്കാരുടെ സ്വപ്‌നഭൂമിയായ USC കാമ്പസില്‍Communication Management, Digital Social Media, Global Communication, Global Media, Public Diplomacy, Journalism, Specialized Journalism, Strategic Public Relations  െഎന്നീ പ്രോഗ്രാമുകളാണുള്ളത്. പല ലോകപ്രശസ്ത പത്രപ്രവര്‍ത്തകരെയും വാര്‍ത്തെടുത്ത ഈ സ്ഥാപനത്തില്‍ ഗവേഷണത്തിന് മാധ്യമ രംഗത്തെ പരിചയം അഭികാമ്യമാണ്. GRE അല്ലെങ്കില്‍ TOEFL ആണ് പ്രവേശന മാനദണ്ഡം.www.annenberg.usc.edu 

 

 Stanford University

ലോകത്തെ മികച്ച ഇരുനൂറ് സര്‍വകലാശാലകളുടെ ലിസ്റ്റില്‍ മിക്കപ്പോഴും മുന്‍പന്തിയില്‍ ഇടം പിടിക്കുന്ന, അമേരിക്കയുടെ അഭിമാന പ്രതീകമെന്നും വെള്ളക്കാരുടെ സ്വന്തം യൂനിവേഴ്‌സിറ്റി എന്നും അറിയപ്പെടുന്ന Stanford സര്‍വകലാശാലയില്‍ Media Ethics, Media Advising, Media Counseling, Major in Communication, Minor in Communication  എന്നീ ബിരുദാനന്തര പ്രോഗ്രാമുകളാണ് മാധ്യമ പഠന മേഖലയിലുള്ളത്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് Internship ന് Stanford അവസരമൊരുക്കുന്നുണ്ട്. TOEFL ല്‍ മികച്ച സ്‌കോര്‍ വേണം പ്രവേശനത്തിന്. ഫീസ്, ദൈനംദിന ചെലവുകള്‍, എയര്‍ ടിക്കറ്റ്, വിസ ഫീസ് എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് സ്‌കോളര്‍ഷിപ്പ് തുക. www.comm.stanford.edu   

 

Michigan University

 ലോകത്ത് ഏറ്റവും കൂടുതല്‍ ജോബ് പ്ലേസ്‌മെന്റ് ലഭിക്കുന്ന അമേരിക്കയിലെ ഈ സര്‍വകലാശാലയില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ 92 ശതമാനം  പേര്‍ക്കാണ് ജോലി നേടാനായത്. മാധ്യമ പഠനത്തില്‍ ലോകത്തെ അപൂര്‍വ ബിരുദ പ്രോഗ്രാമായ Journalism Grammar Readiness Review  ഇവിടെയാണുള്ളത്. ബിരുദാനന്തര ബിരുദത്തിന് Health & Risk Communication, Journalism, Media and Information, Communicative Sciences and Disorders, Public Relation, Advertising  എന്നീ പരമ്പരാഗത-നൂതന കോഴ്‌സുകളുമുണ്ട്. ഗവേഷണം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രോഗ്രാമിന്റെ ഭാഗമായി തന്നെ നേരിട്ട് അപേക്ഷിക്കാം.

ബിരുദ പഠനത്തിന് ഫസ്റ്റ് ക്ലാസ് കൂടാതെ GRE സ്‌കോര്‍, അല്ലെങ്കില്‍ IELTS  7.5 സ്‌കോര്‍/TOEFL 22 CBT ഇആഠ നേടിയിരിക്കണം. മാധ്യമ പഠനത്തില്‍ തല്‍പരനാണെന്ന് തെളിയിക്കുന്ന പ്രസിദ്ധീകരിച്ച സൃഷ്ടികളും ഉയര്‍ന്ന കരിക്കുലം വിറ്റയും പ്രവേശത്തിന് കൂടുതല്‍ സഹായകമാകും. ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. ട്യൂഷന്‍ ഫീസിനു പുറമെ വാര്‍ഷിക വിമാന ടിക്കറ്റ്, വിവാഹിതനാണെങ്കില്‍ കുടുംബസമേതം താമസിക്കാനുള്ള ചെലവ് തുടങ്ങിയവയെല്ലാം അടങ്ങിയതാണ് സ്‌കോളര്‍ഷിപ്പ്. cas.msu.edu. 

അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ സാധാരണ വര്‍ഷത്തില്‍ രണ്ടു തവണയാണ് പ്രവേശനം നടക്കാറ്. 

അമേരിക്കന്‍ പഠനത്തിന് Help Desk

അമേരിക്കയില്‍ ഏത് വിഷയത്തിലും പഠനം ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ ഹല്‍ഖാ സംവിധാനവുമായി ബന്ധപ്പെടാവുന്നതാണ്:Dr. Najath Abdul Azeez ([email protected]).  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 19-22
എ.വൈ.ആര്‍