ഇബ്‌റാഹീമിന്റെ മകന്‍
നാളെയാണ് വിചാരണ..
അല്ല വെറും പ്രഹസനം..
ഹൃദിസ്ഥമാക്കിയ വേദസൂക്തങ്ങളാല്‍
മനസ്സ് കൂടുതല്‍ ദൃഢമാണ്..
''സ്വയം നിലനില്‍ക്കാന്‍ കഴിയാത്ത
തത്ത്വങ്ങളെ ദര്‍ശനം എന്നു പറയില്ല
ഞാന്‍..
ഏകാധിപത്യത്തിന്റെ ദൈവവേഷങ്ങള്‍ക്ക്
മുന്നില്‍ തലകുനിക്കില്ല ഞാന്‍..
അത് നശിക്കുക തന്നെ ചെയ്യും..''
'കോടതി'ക്ക് മുമ്പാകെ അയാള്‍ തലയുയര്‍ത്തി നിന്നു.
പെട്ടെന്നയാള്‍ എന്തൊക്കെയോ തകര്‍ന്നുടയുന്ന
ശബ്ദം കേട്ടു..
ഇരുമ്പഴികള്‍ക്കിടയിലൂടെ ആ കാഴ്ച
കണ്ടു.. മഴു കൊണ്ട് വിഗ്രഹങ്ങളെ
തച്ചുടക്കുന്നു ഒരു യുവാവ്.. പിന്നീട്
കൈകാലുകള്‍ ചങ്ങലയില്‍ കുരുക്കി
വലിച്ചിഴച്ച് രാജസന്നിധിയിലേക്ക്..
''ഇവന്‍ നമ്മുടെ പാരമ്പര്യത്തെ,
വിഗ്രഹങ്ങളെ, ശീലങ്ങളെയെല്ലാം
എതിര്‍ത്തവന്‍..
പുരോഹിതന്റെ മകനായിട്ടും പൗരോഹിത്യത്തെ
തള്ളിപ്പറഞ്ഞവന്‍..
രാജാവിനെ ദൈവമെന്ന് വിളിക്കാത്തവന്‍..
ഇവന് ശിക്ഷ മരണമാണ്..
തീകുണ്ഠമൊരുങ്ങട്ടെ..
ഇത് ഇത്തരക്കാര്‍ക്ക് ഒരു പാഠമായിരിക്കട്ടെ..''
കഴുമരത്തിലേക്ക് ചിരിച്ചുകൊണ്ടാണയാള്‍ ഓടിക്കയറിയത്..
അവിടെ അയാള്‍ തീകുണ്ഠം കണ്ടു.
മുഖംമൂടി ധരിക്കാതെയാണയാള്‍ കൊലക്കയര്‍
കഴുത്തിലണിഞ്ഞത്.
ലിവര്‍ വലിക്കുന്ന നേരം അയാള്‍ ആ
വേദസൂക്തം ഉറക്കെ കേട്ടു..
''തീയേ.. നീ ഇബ്‌റാഹീമിന് തണുപ്പാകുക ..
ശാന്തിയാകുക..''
Comments