ശത്രു
ഇഗ്‌നേഷ്യസ് കിത്തോളസ്
ഞാന്‍ മാത്രമല്ല
ചുറ്റും നോക്കിയപ്പോള്‍
എല്ലാവരും ഉറങ്ങുക തന്നെ.
അവനവന്റെ
സ്വപ്‌നങ്ങളുടെ ഭാരവും തൂക്കി
മിഴി തുറന്നവര്‍
തമ്മിലറിയാതെ
സംശയിച്ചു;
എന്താ സംഭവിച്ചത്?
അതിരു കടക്കുന്നവരെ
ഉതിര്‍ത്തിടുന്ന വെടിയൊച്ചയോ?
പ്രാണനകലും മുമ്പുള്ള
കേഴും പിടച്ചിലോ?
വിരഹ പരിഹാര
സംഗമവേളയില്‍
നെഞ്ചുകള്‍ തമ്മിലടുക്കുന്ന മൂര്‍ച്ചയോ?
കാത്തിരുന്ന കനവ്
ഗര്‍ഭപാത്രം വിട്ട്
ഭൂമിയില്‍ തൊട്ടുതുടിച്ച കരച്ചിലോ?
പ്രളയജലം വന്നുമൂടുന്ന താളമോ?
ആള്‍ക്കൂട്ടത്തിലുറങ്ങുന്നവരുടെ
തിക്കം പെരുക്കെ
ആരോടെന്തു
ചോദിക്കണമെന്നറിയാത്താശങ്ക
എല്ലാവരെയും ദംശിച്ചു!
ആദിയിലില്ലാത്ത പോലൊരു ഭീതി
ശത്രുവെത്തിരഞ്ഞ്
ഇടയിലലഞ്ഞു.
Comments