കൊച്ചിയുടെ സുകൃതം
പൊതുപ്രവര്‍ത്തനത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിട്ട എന്‍.കെ.എ ലത്തീഫിനെ ആദരിക്കുന്നതിന്റെ ഭാഗമായുള്ള ഉപഹാര ഗ്രന്ഥമാണ് എന്‍.കെ.എ ലത്തീഫ്: കൊച്ചിയുടെ സുകൃതം. മുന്‍ലോക്‌സഭാ അംഗവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി ജോസാണ് എഡിറ്റര്‍. 125-ഓളം പേര്‍ എന്‍.കെ.എ ലത്തീഫിന്റെ പൊതുജീവിതത്തെപ്പറ്റി പുസ്തകത്തില്‍ എഴുതുന്നു.
പ്രസാധനം: കൊച്ചി സുകൃതം. വില: 250 രൂപ.
എന്റെ മയില്‍പീലി പെറ്റ മക്കള്‍
ആദിത്യന്‍ കാതിക്കോടിന്റെ കഥാ സമാഹാരമാണ് എന്റെ മയില്‍പീലി പെറ്റ മക്കള്‍. ജീവിതയാത്രക്കിടയില്‍ കണ്ടുമുട്ടിയ ചില സ്‌നേഹപ്പൂക്കളാണ് ഇതിലെ രചനകളുടെ പ്രേരകം. ജനനവും മരണവും പല രചനകളിലും മുഖ്യവിഷയമാകുന്നു. കവിതകളിലെല്ലാം സ്‌നേഹത്തിന്റെ നേര്‍രൂപമായി, കരുത്തായി അമ്മയെന്ന പ്രതീകം ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് ആമുഖത്തില്‍ സുരേന്ദ്രന്‍ മങ്ങാട്ട്.
പ്രസാധനം: പ്രിന്റ് ഹൗസ് പബ്ലിക്കേഷന്‍. വില: 50 രൂപ.
സ്വൂഫി മതസങ്കല്‍പവും ഖുര്‍ആനും
ഖുര്‍ആന്റെ മതസങ്കല്‍പവും ഈശ്വരപ്രണയം അടിത്തറയാക്കിയ മതസങ്കല്‍പവും തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ സ്വൂഫികളുടെ ഇലാഹി പ്രണയത്തിന്റെ വേരുകള്‍ അന്വേഷിക്കുന്ന സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയുടെ പഠനം. സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ ദീന്‍ കാ ഖുര്‍ആനീ തസ്വവ്വുര്‍ എന്ന ഉര്‍ദു ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണ് ഈ കൃതി. മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത് കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി.
പ്രസാധനം: ഐ.പി.എച്ച്. വില: 180 രൂപ.
പത്ത് സ്വര്‍ഗാവകാശികള്‍
മുഹമ്മദ് നബി(സ) സ്വര്‍ഗപ്രവേശം ഉറപ്പ് നല്‍കിയ സ്വഹാബിമാരാണ്, അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), സുബൈര്‍ബ്‌നുല്‍ അവ്വാം (റ), അബൂഉബൈദ (റ) അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ), സഅ്ദ് ബ്‌നു അബീ വഖാസ് (റ), ത്വല്‍ഹ ബ്‌നു ഉബൈദില്ലാഹ് (റ), സഈദ് ബ്‌നു സൈദ് (റ). ഈ പത്തു പേരെയും പരിചയപ്പെടുത്തുന്ന കൃതിയാണ് മുഹമ്മദ് ശമീം ഉമരിയുടെ പത്ത് സ്വര്‍ഗാവകാശികള്‍.
പ്രസാധനം: ഗസാലി ബുക്‌സ്, വില 110 രൂപ
Comments