കൊമേഴ്‌സിലെ വിദേശ പഠനം
ACCA
ഇന്റര്‍നാഷനല്‍ സി.എ എന്ന് അറിയപ്പെടുന്ന (Association of Chartered Centified Accountants) ACCA യുടെ ആസ്ഥാനം ലണ്ടനാണ്. 1904 മുതല്‍ വളരെ വ്യവസ്ഥാപിതമായും, പ്രഫഷനലായും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇന്ത്യ അടക്കം ലോകത്തുടനീളം 173 രാജ്യങ്ങളിലായി 91 ഓഫീസ് സെന്ററുകളുണ്ട്. ഇന്ത്യന്‍ സി.എയുമായി താരതമ്യം ചെയ്യുമ്പോള്‍ ACCA യോഗ്യത നേടിയെടുക്കാന്‍ വലിയ പ്രയാസമില്ലെങ്കിലും പഠന ചിലവ് ഭാരിച്ചതാണ്., വിദേശ രാജ്യങ്ങളില്‍ നല്ല തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന് ഇപ്പോള്‍ കേരളത്തില്‍ തന്നെ ധാരാളം പഠന കേന്ദ്രങ്ങളുണ്ട്. എന്നാല്‍ പരീക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാണ്. പ്ലസ്ടു മുതല്‍ തന്നെ അക്കൗണ്ടന്‍സിയില്‍ താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തു പഠനം ആരംഭിക്കാം. ഇന്ത്യന്‍ സി.എ പോലെ പ്രവേശന പരീക്ഷ ഇല്ല എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. External Auditor, Internal Auditor, Forensic Accountant, Governance officer, Finance Accountant, Partner, Management Accountant, Chief Financial Officer, Group Accountant, Business Analyst, Finance Analysis, Business Adviser, Tax Accountant, Risk Manager, Treasurer, Funds Manager, Credit Control Manager, Insolvency Practitioner, General Ledger, Payroll, Cashier, Accounts Payable, Accounts Receivable എന്നീ മേഖലകളിലെല്ലാം ഇന്റര്‍നാഷനല്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. സി.എ, സി.എസ് എന്നിവയെക്കുറിച്ച് വിവരിച്ചപ്പോള്‍ പറഞ്ഞത് പോലെ മൂന്ന് ഘട്ടങ്ങളായാണ് ACCA യോഗ്യതയും നേടാനാവുകയുള്ളൂ. ആദ്യത്തെ ഘട്ടത്തി(Level 1)ല്‍ Accounts in Business, Management Accounting, Financial Accounting എന്നിവയാണ് പഠിക്കാനുണ്ടാവുക. അതിന് ശേഷം Level 2-ഉം Level 3-ഉം ഉണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പഠന സാമഗ്രികള്‍ ലഭിക്കുകയുള്ളൂ.
www. accaglobal.com
CIMA
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ലീഡിംഗിലുള്ള മറ്റൊരു അക്കൗണ്ടിംഗ് കമ്പനിയായ Chartered Global Management Account (CGMA) നടത്തുന്ന കോഴ്‌സാണ് Chartered Institute of Management Accountants (CIMA). സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ തലത്തില്‍ CIMA യോട് അനുബന്ധിച്ച് വേറെയും ധാരാളം കോഴ്‌സുകള്‍ മാനേജ്‌മെന്റ്-കോസ്റ്റ് അക്കൗണ്ടിംഗ് രംഗങ്ങളില്‍ നടക്കുന്നുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടതും, ധാരാളം പഠിതാക്കളുള്ളതും CIMA Certificate in Islamic Finance എന്ന കോഴ്‌സാണ്. ഇസ്‌ലാമിക് ഫൈനാന്‍സ് മേഖലയില്‍ ലോകത്ത് ഏറ്റവും അംഗീകാരമുള്ളതും സി.ഐ.എം.എ നടത്തുന്ന ഈ കോഴ്‌സിന് തന്നെ. 173 രാജ്യങ്ങളില്‍ ഇവക്ക് ഇന്ന് അംഗീകാരമുണ്ട്. മറ്റുള്ള പ്രഫഷനല്‍ കോഴ്‌സ് പോലെ ഇവക്കും മൂന്ന് ഘട്ടങ്ങളിലാണ് യോഗ്യതാ നിര്‍ണയ പ്രക്രിയ. ഇപ്പോള്‍ ഓരോ ജില്ലയിലും സി.ഐ.എം.എയുടെ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. Fundamentals of Management Accounting, Fundamentals of Financial Accounting, Fundamentals of Business Mathematics, Fundamentals of Business Economics, Fundamentals of Ethics, Corporate Governance and Business Law എന്നീ വിഷയങ്ങളാണ് പ്രവേശന പരീക്ഷക്ക് ഉണ്ടാവുക. www.cimaglobal. com
അലിഗഢ്: അപേക്ഷാ സമയമായി
അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും മലപ്പുറം അടക്കമുള്ള വിദൂര കേന്ദ്രങ്ങളിലും വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ സമയമായി. മെഡിക്കല്‍, എഞ്ചിനീയറിംഗ്, നിയമം, സയന്‍സ്, മാനേജ്‌മെന്റ്, കൊമേഴ്‌സ്, സോഷ്യല്‍ സയന്‍സ്, ഭാഷാ പഠനം തുടങ്ങിയ വിഭാഗങ്ങളെല്ലാം അപേക്ഷിക്കാം. എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നിവക്ക് അപേക്ഷാ സൗകര്യമൊരുക്കും. MBA, BA, LLB, BEd കോഴ്‌സുകളാണ് മലപ്പുറം സെന്ററിലുള്ളത്.
www.amucontrollerexams.com, 08265926636, 8791911858.
അവസാന തീയതി: ഫെബ്രുവരി 20.
സുലൈമാന്‍ ഊരകം / 9446481000
Comments