Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

അലീഗഢ്: കേസുമായി മുന്നോട്ടുപോകുമെന്ന് വി.സി

ലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 2016 ജനുവരി 11 ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് വീണ്ടും അലിഗഢിനെ വാര്‍ത്താ കേന്ദ്രമാക്കിയത്. 1981 ലെ നിയമത്തെ ആധാരമാക്കി, 2004ലെ മെഡിക്കല്‍ പിജി പ്രവേശത്തിന് 50 ശതമാനം സീറ്റുകള്‍ മുസ്‌ലിം സമുദായത്തിന് വേണ്ടി യൂനിവേഴ്‌സിറ്റി സംവരണം ചെയ്തിരുന്നു. ഈ തീരുമാനം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. അന്നത്തെ കേന്ദ്രസര്‍ക്കാറും യൂനിവേഴ്‌സിറ്റി അധികൃതരും  സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നുകൊണ്ടിരിക്കുന്ന ആ കേസിലാണ്, വാദം കേള്‍ക്കുന്ന ബെഞ്ചിന് മുമ്പാകെ റോത്തഗി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് നേര്‍ വിരുദ്ധമാണ് പുതിയ ബി.ജെ.പി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. എ.എം.യുവിന് ന്യൂനപക്ഷ പദവി വേണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുകയാണെന്നും റോത്തഗി സുപ്രീംകോടതിയെ അറിയിച്ചു. ബി.ജെ.പിയുടെ 'സബ്കാ സാത്ത്-സബ്കാവികാസ്' മുദ്രാവാക്യം പൊള്ളത്തരം മാത്രമാണെന്ന് ഈ നടപടിയിലൂടെ വ്യക്തമാവുകയാണ്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അലിഗഢ് അധികൃതരുടെ തീരുമാനം. ഏറ്റവും മികച്ച അഭിഭാഷകരെ അണിനിരത്തി നിയമപോരാട്ടം നടത്തുമെന്ന് അലീഗഢ് വി.സി ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാഹ് പറഞ്ഞു. ഒടുക്കം നീതി തന്നെ വിജയം കാണുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എ.എം.യുവിന്റെ ന്യൂനപക്ഷ സ്വഭാവം നീക്കാനുള്ള നടപടി സ്വീകാര്യമല്ല

ലീഗഢ് യൂനിവേഴ്‌സിറ്റി വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ എടുത്ത നിലപാട് ചരിത്ര വസ്തുതകളെ നിഷേധിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രസിഡന്റ് മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ഇത്തരം ഒരു നിലപാടെടുക്കുന്നതിന് മുമ്പ് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെപ്പറ്റിയുള്ള ആലോചന വേണ്ടിയിരുന്നു. ഗവണ്‍മെന്റ് നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായമാണ് അലിഗഢ് സ്ഥാപിച്ചതെന്ന് ലോകത്ത് എല്ലാവര്‍ക്കുമറിയാം. ചരിത്രപരമായ ഈ വസ്തുതയെ ഒളിച്ചുവെക്കാനോ തെറ്റായ വാദങ്ങള്‍ കൊണ്ട് മായ്ച്ച് കളയാനോ പറ്റില്ല. വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഒരു കമ്യൂണിറ്റിയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ സ്ഥാപിതമായതാണത്. നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും ഗവണ്‍മെന്റിന്റെ ഈ നീക്കത്തിന്നെതിരില്‍ അണിനിരക്കുമെന്നും അദ്ദേഹം തുടര്‍ന്നു.

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്ക് വര്‍ക്‌ഷോപ്പ്

മാഅത്തെ ഇസ്‌ലാമി ഹിന്ദ് എച്ച്.ആര്‍.ഡി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഐ.ടി പ്രഫഷനലുകള്‍ക്കും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ക്കുമായി വര്‍ക്‌ഷോപ്പ് നടന്നു. ദല്‍ഹി, ഹരിയാന സോണുകള്‍ക്കായി ദല്‍ഹി മര്‍കസ് മീഡിയാ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി ഉദ്ഘാടനം ചെയ്തു. ഐ.ടി വിദഗ്ധന്‍ ആയ മുഹ്‌സിന്‍ ഫസീഹ്, സോഷ്യല്‍ മീഡിയ ഡെവലപര്‍ സിയാഉല്‍ ഇസ്‌ലാം സംസാരിച്ചു. ഖയ്യിമെ ജമാഅത്ത് എഞ്ചിനീയര്‍ മുഹമ്മദ് സലീം അധ്യക്ഷനായിരുന്നു. എച്ച്.ആര്‍.ഡി ഡയറക്ടര്‍ കരീമുല്ലാഹ് നേതൃത്വം നല്‍കി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍