Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

കാക്കജന്മം

കെ.ടി.എ. ഷുക്കൂര്‍ മമ്പാട്

ശരീരമൊത്തിരി കറുത്തിട്ടാണെങ്കിലും
മനസ്സിത്തിരി വെളുത്തിട്ടാണ്
പാല്‍ച്ചിരികൊണ്ടു മറയ്ക്കാന്‍മാത്രം വെറുപ്പ്
ഹൃദയത്തില്‍ കൂട്ടിവെയ്ക്കാറില്ല
മാലിന്യങ്ങളെല്ലാം കൊത്തിപ്പെറുക്കി
വൃത്തിയാക്കിയിട്ടേയുള്ളൂ ഇതു വരെ
ഉപദ്രവിക്കാന്‍ വരുന്നവരെക്കണ്ടാല്‍
പറന്നൊളിക്കുകയാണു പതിവ്
ആജന്മം കൊത്തിപ്പെറുക്കി കൂടെനിന്നിട്ടും
അശ്രീകരമെന്നു  പഴി കേട്ടവര്‍
കുളിച്ചു ശുദ്ധിവരുത്തുന്നതു കണ്ടാല്‍
അപശകുനമെന്ന് പ്രാകും
ഉയരത്തില്‍ പറന്നാല്‍
ചിറകുകള്‍വെട്ടി താഴെയിടും
ചാടിച്ചാടി നടക്കുന്നതു കണ്ടാല്‍
തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തും
ഉയര്‍ത്തുകയില്ല; സ്വയമുയരാന്‍ സമ്മതിക്കില്ല
ചില ജന്മങ്ങളങ്ങനെയാണ്
കണ്‍മുന്നിലുണ്ടായാലും അറിയാതെ പോകുന്നു

 

ഓന്ത്

 

കുഞ്ഞുന്നാളില്‍
ഓന്തുകളെ പേടിയായിരുന്നു
ചോര കുടിച്ചാണത്രേ അവ ചുവക്കുന്നത്
ചോര കുടിക്കാതിരിക്കാന്‍
പൊക്കിളും പൊത്തി നടന്നിട്ടുണ്ട്..
കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്..
 
ഇന്ന് മരങ്ങളിലൊന്നും കാണാറില്ല
നിറം മാറുന്ന ഓന്തുകളെ..
അധികാര ഗര്‍വിന്റെ  നാക്കിലും വാക്കിലും
മാധ്യമഭീമന്റെ തൂലികത്തുമ്പിലും
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ക്കിടയിലും
അവ സസുഖം വാഴുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍