കൊല്ല്യോട്ട് ഇബ്‌റാഹീം മൗലവി
ആയഞ്ചേരി മുക്കടത്തും വയലിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്നു കൊല്ല്യോട്ട് ഇബ്‌റാഹീം മൗലവി (81). ആദ്യകാലത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ആയഞ്ചേരിയിലെ ജമാഅത്ത്-മുജാഹിദ് പ്രവര്‍ത്തകരുടെയും മറ്റു ഉല്‍പതിഷ്ണുക്കളുടെയും കൂട്ടായ്മയായ മുസ്‌ലിം യുവജന സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി. മദ്‌റസാധ്യാപകന്‍ എന്ന നിലയില്‍ മൂന്നു തലമുറയുടെ ഗുരുനാഥനാണ് ഇബ്‌റാഹീം മൗലവി. കഴിഞ്ഞ അറുപതു വര്‍ഷമായി കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഇടം പിടിച്ച ആയഞ്ചേരിയിലെ പുതുതലമുറയെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്താന്‍ യൗവനാരംഭം മുതല്‍ തന്നെ അദ്ദേഹം ശ്രമിച്ചു.
ഐവ ട്രസ്റ്റ് , ഫാത്തിമ ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ എന്നിവയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും അനുഭാവികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
മുഹമ്മദ് ഷാഫി
വിനയവും എളിമയും കൊണ്ട് പരിചയപ്പെടുന്നവരുടെയെല്ലാം സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു മുഹമ്മദ് ഷാഫി (31). കരിപ്പൂര്‍, കാടപ്പടി പുളക്കാട്ടില്‍ സി.പി ഉണ്ണിമമ്മദിന്റെയും കടക്കോട്ടിരി ഫാത്തിമയുടെയും മകന്‍. യൂനിവേഴ്‌സിറ്റി ഏരിയ കാലപ്പടി യൂനിറ്റിലെ സജീവ എസ്.ഐ.ഒ പ്രവര്‍ത്തകന്‍. കോയമ്പത്തൂര്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം.
പരിചയപ്പെടുന്ന ആര്‍ക്കും ഒരു പുഞ്ചിരിയും ഹസ്തദാനവും സമ്മാനിക്കും. അത് മാത്രം മതി ആ സുഹൃദ്ബന്ധം എന്നും ഓര്‍മ്മിക്കാന്‍. ആരെന്ത് ആവശ്യപ്പെട്ടാലും എനിക്കറിയില്ല എന്നോ കഴിയില്ല എന്നോ പറയാന്‍ അവനറിയില്ലായിരുന്നു. 'ജനസേവനം ദൈവാരാധനയാണ്' എന്നത് സമൂഹത്തിന് മുന്നില്‍ പ്രവര്‍ത്തിച്ചുകാണിക്കുകയായിരുന്നു അവന്റെ ശൈലി.
ജാതി-മത-പ്രായഭേദമന്യേ നിസ്വാര്‍ഥ സേവനങ്ങള്‍ അര്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമായിരുന്നു. നാട്ടിലും വിദേശത്തുമായി വലിയൊരു സുഹൃദ്‌വലയം ഉണ്ടാക്കാന്‍ ഷാഫിക്ക് കഴിഞ്ഞു.
അഞ്ച് വര്‍ഷം സുഊദിയിലെ ദമാമിലുണ്ടായിരുന്നു. തനിമ കലാ സാംസ്‌കാരിക വേദി, യൂത്ത് ഇന്ത്യ എന്നിവയിലെ നിറസാന്നിധ്യമായിരുന്നു. നാട്ടില്‍ വന്നാല്‍ ഒഴിവ് കിട്ടുമ്പോഴൊക്കെ പാലീയേറ്റീവ് കെയര്‍ യൂനിറ്റ് സന്ദര്‍ശിക്കുക അവന്റെ ശീലമായിരുന്നു.
പണികളെല്ലാം പൂര്‍ത്തീകരിച്ച് പുതിയ വീട്ടിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: ജാസ്മിന്‍, മക്കള്‍: ഷഹീല്‍ (6), ഷെസ (4). സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ് (മാധ്യമം മെക്കാനിക്ക്), ജാസ്മിന്‍, ഉസ്‌വത്തുന്നിസ.
സീനത്ത് മുസ്ത്വഫ
Comments