Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

കരിയര്‍

സുലൈമാന്‍ ഊരകം

 BSc/MSc, B.Tech/M.Tech വിദ്യാര്‍ഥികള്‍ക്ക് 

യു.എസില്‍ ഗവേഷണം

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തിലോ, സാങ്കേതിക വിഷയത്തിലോ, പി.ജി. അല്ലെങ്കില്‍ ബിരുദം പൂര്‍ത്തിയാക്കിയ മിടുക്കരില്‍ നിന്ന് അമേരിക്കയിലെ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബോര്‍ഡും, ഇന്ത്യാ യു.എസ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റും മികച്ച ഫെലോഷിപ്പോടെ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. അറ്റ്‌മോസ്ഫിയറിക് എര്‍ത്ത് സയന്‍സ്, മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ് സയന്‍സ്, കെമിക്കല്‍ സയന്‍സ് എന്നിവയിലാണ് ഗവേഷണം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തിയതി: ഒക്‌ടോബര്‍ 31. www.iusstf.org

 BSc/B.Tech-കാര്‍ക്ക് ഗവേഷകരാകാന്‍ tifr

മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചിലെ എഞ്ചിനീയറിംഗ് പഠനം എന്നിവയില്‍ ബിരുദം ഉള്ളവര്‍ക്കും, അവസാന വര്‍ഷ ബിരുദത്തിന് പഠിക്കുന്നവര്‍ക്കും MSc/Integrated MSc-ക്ക് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ചേരാന്‍ tifr-ന് അപേക്ഷിക്കാം. ഉയര്‍ന്ന സ്റ്റൈപെന്റും ലഭിക്കും. അവസാന തീയതി: ഒക്‌ടോബര്‍ 13; www.univ.tifr.res.in 

 UK Chevening Scholarship

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ Chevening Scholarship ന് ബിരുദാനന്തര ബിരുദക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൊത്തം 1500 സ്‌കോളര്‍ഷിപ്പാണ് ഈ വര്‍ഷം നല്‍കുന്നത്. Foreign and Common wealth Office (FCO) യുമായി സഹകരിച്ച് കൊണ്ടാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.chevening.org

 +2 വിന് 95 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് നേടുകയും വാര്‍ഷിക വരുമാനം മൂന്നു ലക്ഷം തികയാത്തവരുമായ മിടുക്കന്‍മാര്‍ക്ക് NIRANKARI RAJMATA സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, CA, CFA, LLB, Arch എന്നീ വിഷയങ്ങളിലേതിനെങ്കിലും പഠിക്കുന്നവരായിരിക്കണം. അവസാന തീയതി: സെപ്തംബര്‍ 30. www.b4s.in/plus/NRS289

 10ാം ക്ലാസുകാര്‍ക്ക് നാഷനല്‍ ടാലന്റ് പരീക്ഷ

പത്താം ക്ലാസില്‍ പഠിക്കുന്നവരുടെ അഭിരുചി കണ്ടെത്താനും വളര്‍ത്തിയെടുക്കാനുമായി നടത്തുന്ന നാഷനല്‍ ടാലന്റ് സബ് എക്‌സാമിനേഷന്‍ (NTSE) ആദ്യ ഘട്ട പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നവംബര്‍ 8-നാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെട്ടാല്‍ +1 മുതല്‍ ഗവേഷണം വരെ പ്രതിമാസ സ്‌കോളര്‍ഷിപ്പും ലഭിക്കും. CBSE കേരള പദ്ധതിയിലെ 9, 10 ക്ലാസുകളിലെ സിലബസ് അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. അവസാന തീയതി: സെപ്തംബര്‍ 25; www.scert.kerala.gov.in

 ഇഫ്‌ലുവില്‍ ഡിസ്റ്റന്‍സ് എജുക്കേഷന്‍ വഴി പി.ജി.

ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (EFLU) യില്‍ MA English, PG Diploma എന്നീ കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസം വഴി നേടാം. അവസാന തീയതി: ഒക്‌ടോബര്‍ 31. www.efluniversity.ac.in

   [email protected]  / 9446481000   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍