Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

കരിയര്‍

സുലൈമാന്‍ ഊരകം

ഡിജിറ്റല്‍ ലൈബ്രറികള്‍

  DLHD

Digital Library of Historical Directories വാണിജ്യ ചരിത്രത്തിന്റെ മഹാ ശേഖരമാണ്. ഇംഗ്ലീഷിന്റെയും വല്‍ഷി(welsh)ന്റെയും 1750 മുതല്‍ 1919 വരെയുള്ള വിവിധ രാജ്യങ്ങളുമായി നടത്തിയ ഉടമ്പടികളുടെയും യുദ്ധങ്ങളുടെയും വ്യവസായ കരാറുകളുടെയും വിവരങ്ങളടങ്ങുന്ന മഹാ ശേഖരമാണിവിടെ ലഭ്യമായിട്ടുള്ളത്. www.specialcollections.le.ac.uk/cdm/landingpage/collection/p16445co114

 

  History E-book project

കാനഡയിലെ മികച്ച യൂനിവേഴ്‌സിറ്റിയായ Michign University Libraryയുടെ സംഭാവനയായ ചരിത്ര ശേഖരത്തിന്റെ ഈ ഹിസ്റ്റോറിക്കല്‍ ഇ-ബുക് പ്രോജക്ട് പ്രഗത്ഭരുടെ ടെസ്റ്റ് ബുക്കുകള്‍, ശബ്ദങ്ങള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ലഭിക്കും. 1996-ല്‍ വെറും 500 പുസ്തകങ്ങള്‍ കൊണ്ട് തുടങ്ങിയ ഈ സംരംഭത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിനു ചരിത്ര പുസ്തകങ്ങളാണുള്ളത്. www.archive.org/about

 

  Informedia

അമേരിക്കയിലെ പിറ്റിസ്ബര്‍ഗി(pittsburgh)ലെ Carnegien Mellon University 1994-ല്‍ തുടക്കമിട്ടതാണ് Informedia Digital Video Library Project. പഴയകാല നാടകങ്ങളും സിനിമകളുടെയും അടങ്ങിയ ഓഡിയോ-വീഡിയോ ശേഖരമാണിത്. ചരിത്ര നരവംശ ഗവേഷകര്‍ക്ക് ഉപകാരപ്പെടുന്ന Aquaint എന്ന പദ്ധതിക്കും മെഡിക്കല്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി Case Media, Knowledge Discovery, VACE, Video Ontology തുടങ്ങിയ പ്രോജക്ടുകള്‍ക്കും ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്ട്. www.informedia.cs.cmu.edu

 

  NYPL

1985-ല്‍ നിലവില്‍ വന്ന പ്രശസ്തമായ ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയുടെ ഡിജിറ്റല്‍ പതിപ്പാണിത്. 88 ഡിവിഷനുകളിലായും നാലു ആധുനിക സൗകര്യങ്ങളടങ്ങിയ ഗവേഷണ സൗകര്യത്തോടെ തയാര്‍ ചെയ്തിട്ടുള്ള ഇവിടെ 17 ലക്ഷം പുസ്തകങ്ങളാണുള്ളത്. E-book, DVDs, Research Collections എന്നിവയുടെ മഹാ ശേഖരവുമുണ്ട്. മാനവിക വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന റിസര്‍ച്ച് മെത്തഡോളജിയുടെ ഒട്ടുമിക്ക പുസ്തകങ്ങളും ഇവിടത്തെ ഗവേഷക സെന്റുകളില്‍ ലഭ്യമാണ്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റുമാരുടെയും മറ്റു ലോക നേതാക്കളുടെയും സ്വന്തം കൈപടയില്‍ എഴുതിയ കത്തുകളും പ്രഭാഷണങ്ങളും കരാറുകളും പി.ഡി.എഫ് വേര്‍ഷനില്‍/ഇമേജ് ഡൗണ്‍ലോജ് ചെയ്യാന്‍ സൗകര്യമുണ്ട്. 

www.digitalcollections.nypl.org

 

   Open- Vedio Project

North Cardina Chapel Hill യൂനിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി സയന്‍സ് വിഭാഗം 195 വീഡോ ഭാഗങ്ങളോടു കൂടി 1998 തുടക്കമിട്ടതാണ്. ഇന്ന് ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഡിജിറ്റല്‍ ലൈബ്രറിയായ Open Video Project.org-ന് വിവിധ വിഷയങ്ങളില്‍ പല ഗവേഷകരുടെയും അന്വേഷണത്തിലൂടെ ലഭിച്ച വീഡിയോ ക്ലിപ്പുകള്‍ ഇവിടെ കാണാം. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഗ്രാമീണര്‍, ഗോത്ര വിഭാഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ഡസന്‍ കണക്കിന് വീഡിയോ പതിപ്പുകളിണ്ടിവിടെ. www.open-video.org

[email protected]  / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍