അന്നും ഇന്നും ജിജി വി.വി, മുതുവറ അന്നും ഇന്നും പണ്ട്,ചോര്‍ന്നിരുന്നത് പുരയായിരുന്നു...മേലെ ഇത്തിരിപ്പഴുതിലൂടെഎത്തിനോക്കിയിരുന്ന വെയിലും നിലാവും;കര്‍ക്കടക രാത്രിയില്‍ നിരത്തിയ പാത്രങ്ങളില്പഞ്ചാരി തീര്‍ത്ത മഴയുടെ വെള്ളിവിരലുകളും!ഓര്‍മയുണ്ടോ, അരവയറില്‍ കണ്ട സ്വപ്നങ്ങള്‍ക്ക്-ഋദുഭേദങ്ങളെഴുതിയ ആസ്വാദനം?..ഇന്ന്,ആകാശ സൗധങ്ങളുടെ ഭദ്രശിഖരങ്ങളില്‍,ശല്യം ചെയ്യാന്‍ ആരുമെത്താറില്ല..സൂര്യചന്ദ്രന്മാര്‍ എന്നോ തോറ്റു മടങ്ങി!..ചൂടറിയാതെ, തണുപ്പറിയാതെ-വേരറ്റുപോകുമ്പോഴും, നാം ജയിച്ചുകൊണ്ടേയിരിക്കുന്നു.എന്നിട്ടും,മഴ-അവള്‍ മാത്രം ഇടക്കെത്തുംപറഞ്ഞറിയിക്കാതെ, ഏതോ പൂര്‍വ കാമുകിയെപ്പോലെ...ഒന്നു നനച്ച്, ഈറന്‍ കണ്ണുകളോടെ മടങ്ങും,അപ്പോഴാണറിയുന്നത്;ഉള്ളിലെവിടെയോ ചോരുന്നുണ്ട്!അല്ലെങ്കില്‍-പ്രിയേ, വര്‍ഷമോഹിനീ-നിന്നെയും നിലാവിനെയും പ്രണയിച്ച മനസ്സുംമണ്ണിന്റെ മണവും, പൊക്കിള്‍ക്കൊടിയുടെ നനവുംഎഴുതാന് മറന്ന കവിതയുടെ താളവുംഎനിക്കെങ്ങനെയാണ് കളഞ്ഞുപോയത്.. ജിജി വി.വി, മുതുവറ
Comments