കരിയര്‍
തുര്‍ക്കിയില്‍ സ്‌കോളര്‍ഷിപ്പോടെ PG/PhD
സവിശേഷമായ സാംസ്‌കാരികതയുടെ ഈറ്റില്ലമായ തുര്‍ക്കിയെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുര്‍ക്കി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് തുര്‍ക്കി സ്‌കോളര്‍ഷിപ്പ് പദ്ധതി. വ്യത്യസ്ത വിഷയങ്ങളില്‍ ഡിഗ്രി,പി.ജി, പി.എച്ച്.ഡി, പി.ഡി.എഫ് എന്നിവക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കൂടാതെ തുര്‍ക്കിയുടെ മാതൃഭാഷയായ ടര്‍ക്കിഷ് പഠനത്തിനും സ്‌കോളര്‍ഷിപ്പ് ലഭിക്കും. എന്നാല്‍, IELTS/TOEFL എന്നിവയില്‍ ഏതെങ്കിലും നേടിയിരിക്കണം. ഇന്റര്‍വ്യൂ സമയമാകുമ്പോഴേക്കും ഈ യോഗ്യത നേടിയാല്‍ മതി. ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ അതത് യൂനിവേഴ്‌സിറ്റികളില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഈ വര്‍ഷം ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. www.turkiyeburslari.gov.tr/index.php/en
Indian UPSC Engineering Service
കേന്ദ്ര സര്‍ക്കാറിന് കീഴിലെ റോഡ്, റെയില്‍വേ ഇന്‍സ്‌പെക്ഷന്‍, മാനുഫാക്ചറിംഗ്, ഊര്‍ജം, പൊതുമരാമത്ത് വകുപ്പ്, ടെലിക്കോം തുടങ്ങിയ മേഖലകളിലെ ഉയര്‍ന്ന ഉദ്യോഗം കരസ്ഥമാക്കുന്നതിനുള്ള Indian Engineering Service പരീക്ഷക്ക് എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ നിന്ന് യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. മൊത്തം 475 ഒഴിവുകളാണ് ഈ വര്‍ഷം കേന്ദ്ര എഞ്ചിനീയറിംഗ് തസ്തികകളിലുള്ളത്. Civil, Machanical, Electrical, Electronics, Electronics & communication എന്നീ ഏതെങ്കിലും ബ്രാഞ്ചില്‍ B.Tech/BE പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 12 മുതല്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷ കൊച്ചിയിലും തിരുവനന്തപുരത്തും എഴുതാം. അവസാന തീയതി ഏപ്രില്‍ 10. www.upsconline.nic.in
തിരുവനന്തപുരം ഇക്കണോമിക്‌സില്‍ CDS-ല്‍ PG
ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന Centre for Develop-ment Studies അപ്ലൈഡ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജെ.എന്‍.യുവിന്റെ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. അവസാന തീയതി ഏപ്രില്‍ 11. www.cds.edu
AIIMS -ല്‍ MBBS
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ന്യൂദല്‍ഹിയിലെ All Indian Institute of Medical Science (AIIMS) ലേക്കും, ഇതിന് സമാനമായ ഭോപ്പാല്‍, ഭുവനേശ്വര്‍, ജെയ്പൂര്‍, പാറ്റ്‌ന, റായ്പൂര്‍, ഋഷികേശ് തുടങ്ങിയ ആറ് കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകളിലേക്കും എം.ബി.ബി.എസ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 1-ന് നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷക്ക് കേരളത്തില്‍ പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. അവസാന തീയതി ഏപ്രില്‍ 10. www.aiimsexams.org
അവധിക്കാല കോഴ്‌സ്
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ കോഴിക്കോട്, പാലക്കാട് സെന്ററുകള്‍ അവധിക്കാല സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് നല്‍കുന്നു. Quantitative Aptitude, Reasoning Ability, Mental Ability, General Maths, General English, Problem Solving, General Knowledge എന്നിവയാണ് പഠന വിഷയങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. www.ccek.org. 0491 2576100, 0495 2386400
അവധിക്കാല പരിശീലനം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ IHRD സ്ഥാപനങ്ങളില്‍ 30 ദിവസത്തെ അവധിക്കാല പരിശീലനം നല്‍കുന്നു. Computer skill, communicative English എന്നിവയാണ് സിലബസ്. 10th, +1, +2 വിദ്യാര്‍ഥികള്‍ക്ക് ഉടനെ അപേക്ഷിക്കാം. 04711 2307733
സുലൈമാന്‍ ഊരകം /9446481000
Comments