വരണ്ടുപോയ ആത്മീയത
'ആത്മീയ വീണ്ടെടുപ്പിന് കുറുക്കുവഴികളില്ല' എ ലേഖനം (ലക്കം 27) മുസ്‌ലിം ബോധമണ്ഡലത്തിലേക്ക് ചില ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തിവി'ിരിക്കുു. കഴിഞ്ഞകാല പരിഷ്‌കരണ സംരംഭങ്ങളുടെ വിളവെടുപ്പിന്റെ ഇക്കാലത്ത് അതിന്റെ ഓര്‍മകളില്‍ മാത്രം അഭിരമിച്ചുകൊണ്ടിരിക്കെ നവോത്ഥാനം ദിശമാറിപ്പോയതും പിടിവി'് വളര്‍തും ചിലരെങ്കിലും അറിയാന്‍ വൈകി. അകക്കാമ്പില്ലാത്ത പൊണ്ണത്തടിയാണ് വളര്‍ച്ച എു നാം ധരിച്ചുവശായി. ഹൃദയാന്തരാളങ്ങളില്‍ ചൈതന്യം നല്‍കേണ്ടിയിരു തഖ്‌വയും ആത്മീയതയും താടിരോമങ്ങളിലേക്കും മുഖംമൂടിയിലേക്കും വേലിചാടി. മറുവശത്ത് പുതിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ഭാഗം കരിയറിനെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ചര്‍ച്ചകളെ കൊണ്ടാണ് സജീവമായത്. മമറഞ്ഞ പരിഷ്‌കര്‍ത്താക്കള്‍ ചോരയും നീരും നല്‍കി ന'ുവളര്‍ത്തിയ നവോത്ഥാന സംരംഭങ്ങളുടെ പ്രൊഡക്ടുകളായ പുതുതലമുറ, പതിനായിരങ്ങളും ലക്ഷവും ശമ്പളം വാങ്ങി മണിമാളികകളുടെ അകത്തളങ്ങളില്‍ കപോളവീര്‍പ്പിച്ച് കനംതൂങ്ങിയിരിക്കുവരായി മാറി. സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചോ നാടിന്റെ സാമൂഹിക സാഹചര്യങ്ങളെ സംബന്ധിച്ചോ അബദ്ധത്തില്‍ പോലും ഒരഭിപ്രായം പറയാന്‍ ശേഷി നഷ്ടപ്പെ'ുപോയ ഇവര്‍ നമുക്ക് പ്രതീക്ഷ നല്‍കുില്ല. പിരിവിന്റെ കനത്തിനനുസരിച്ച് ഭവ്യത കലര്‍ വിധേയത്വത്തിനപ്പുറം എന്തെങ്കിലും പറഞ്ഞ് അവരെ അസ്വസ്ഥപ്പെടുത്താന്‍ സംഘടനാ പ്രവര്‍ത്തകര്‍ പോലും മെനക്കെടാറില്ല.
നവോത്ഥാനവും പുരോഗതിയും പൂര്‍ണമായോ എ ചര്‍ച്ച നടക്കു ഒരു സന്ധിയില്‍ നമ്മുടെ മേല്‍ വുഭവിച്ച ഇത്തരം ഭാരങ്ങളാണ് ഇനി നമ്മുടെ അജണ്ടകള്‍ നിര്‍ണയിക്കേണ്ടത്. പ്രവാചകന്‍ സൃഷ്ടിച്ചെടുക്കുകയും ഭാവിയില്‍ ഉണ്ടാകണമൊഗ്രഹിക്കുകയും ചെയ്ത മാതൃകാ ധന്യമായ മുന്‍കാല മുസ്‌ലിം സമൂഹങ്ങളുടെ അതേ സ്വഭാവത്തിലാണോ സമകാലിക മുസ്‌ലിം ജനവിഭാഗം രൂപപ്പെ'ുവത് എ ആഴത്തിലുള്ള ചിന്ത പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്താന്‍ തീര്‍ച്ചയായും നമ്മെ സഹായിക്കും. ആ ചോദ്യം നമ്മുടെ മനസ്സില്‍ തിക'ി വുകൊണ്ടേയിരിക്കണം. സ്വര്‍ഗം, പരലോകം എ ഒറ്റ ലക്ഷ്യത്തോടെ ദുന്‍യാവിനെ ഉപേക്ഷിക്കാന്‍ തയാറായതുകൊണ്ടാണ് അവര്‍ ലക്ഷ്യം പൂര്‍ത്തിയാക്കി കടുപോയത്
ബംഗ്ലാദേശ് വിഘടനവാദവും
ജമാഅത്തെ ഇസ്‌ലാമിയും
ബംഗ്ലാദേശിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവിനെ മതേതര ഭരണകൂടം ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ തൂക്കിക്കൊ 'കറുത്ത ദിനം' കഴിഞ്ഞുപോയി. കെ'ിച്ചമച്ച തെളിവുകളത്രയും സ്വന്തം കാര്യം സാധിച്ചുകി'ാന്‍ ഭരണകൂടം നടത്തിയ ഗൂഢശ്രമങ്ങളായിരുുവെ് പല വിദേശ മാധ്യമങ്ങളും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതാണ്.
പാകിസ്താന്‍-ബംഗ്ലാദേശ് വിഭജനത്തിന് മുമ്പ് ആ രാജ്യത്ത് നട വിഘടനവാദത്തെ ഇസ്‌ലാമികപ്രസ്ഥാനം എതിര്‍ത്തു എത് ശരിയാണ്. വിഘടനവാദം വഴി രാജ്യം ഭിിച്ച് കരുത്ത് നശിപ്പിക്കുതിനെ ദീര്‍ഘ ദൃഷ്ടിയും നൈതികബോധവുമുള്ള ആരും എതിര്‍ക്കും. അതിന്റെ പേരില്‍ പാക് സേന നടത്തിയ ആക്രമണങ്ങളില്‍ ഏതെങ്കിലും ജമാഅത്ത് പ്രവര്‍ത്തകന്‍ പങ്കാളിയായതായി ഒരു നിഷ്പക്ഷ ഏജന്‍സിയും ഇതുവരെ കണ്ടെത്തിയി'ില്ല.
1971-ലെ ബംഗ്ലാദേശ് വിഭജന പ്രശ്‌നം എന്തുകൊണ്ടാണ് 2012-ല്‍ ഉയര്‍ുവത്? മറുപടി വ്യക്തം. അഴിമതി നടത്തിയും സ്വജനപക്ഷപാതം കാണിച്ചും ബംഗ്ലാദേശിനെ നശിപ്പിച്ച ഹസീന സര്‍ക്കാറിന് ഇനി ജനങ്ങളുടെ മുില്‍ കുറുക്കുവഴികളിലൂടെ കാര്യം സാധിക്കണം. അതിന് ബലിയാടാക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയെ.
ഇന്‍സാഫ് പതിമംഗലം
ക്രിസ്മസ്-ന്യൂ ഇയര്‍ കേക്കുകളും മദ്യവും
വീണ്ടുമൊരു ക്രിസ്മസ്-ന്യൂ ഇയര്‍ കൂടി സമാഗതമായി. ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എക്‌സ്മസ് പുതുവത്സര കേക്കുകള്‍ സുലഭമായി ലഭിക്കു കാലം. എാല്‍, ഈ കേക്കുകളുടെ അനുവദനീയത ഉറപ്പുവരുത്തേണ്ടതുണ്ടെു തോുു. ഇരുപത് വര്‍ഷത്തോളമായി നാ'ിലും വിദേശത്തും ബേക്കറികളില്‍ കിച്ചന്‍ ഷെഫ് ആയും പാര്‍'്ണര്‍ ആയും ജോലി ചെയ്ത അനുഭവത്തില്‍ നി് മനസ്സിലാവുത് കേക്കിന്റെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ടൊണ്. ബംഗളുരുവില്‍ ജോലി ചെയ്യുമ്പോള്‍ ക്രിസ്മസ്-ന്യൂ ഇയറിനോടനുബന്ധിച്ച് ഉണ്ടാക്കു സ്‌പെഷ്യല്‍ കേക്കുകളില്‍ മദ്യം ചേര്‍ക്കുത് ശ്രദ്ധയില്‍ പെ'ി'ുണ്ട്. റിച്ച് പ്ലം കേക്കുണ്ടാക്കുതിനായി പഴങ്ങള്‍ വേവിച്ച് മിക്‌സ് ചെയ്യുമ്പോള്‍ വിസ്‌കിയുടെ ബോ'ിലുകള്‍ പൊ'ിച്ചൊഴിക്കാറുണ്ട്. പഴക്കൂ'് കൂടുതല്‍ ദിവസം കേടുവരാതെ കേക്കിനകത്ത് ഇരിക്കാനാണ് മദ്യം ചേര്‍ക്കുത്. വന്‍കിട കേക്ക് കമ്പനികള്‍ ഇവ്വിധം ചെയ്യാതിരുാലേ അത്ഭുതമുള്ളൂ. ഒരു നബിവചനം സാന്ദര്‍ഭികമായി ഓര്‍ത്തുപോകുു: ''സംശയാസ്പദമായ കാര്യങ്ങളെ സൂക്ഷിക്കുവന്‍ തന്റെ ദീനിനെയും അഭിമാനത്തെയും സുരക്ഷിതമാക്കുു.''
അബൂഹബീബ് വരോട്,
ഒറ്റപ്പാലം
'അക്ഷര അടിയന്തരാവസ്ഥയിലേക്കുള്ള
വഴിയടയാളങ്ങള്‍
എന്ത് വായിക്കണം, എന്ത് വായിക്കരുത് എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ അഖണ്ഡതയിലും രാജ്യ സുരക്ഷയിലും സാമൂഹിക ബന്ധങ്ങളിലും വിള്ളലുകള്‍ സൃഷ്ടിക്കാത്തതും സര്‍ക്കാര്‍ നിരോധിക്കാത്തതുമായ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനും സൂക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിപരമാണ്. അതിനെതിരെയുള്ള നടപടികള്‍ നമ്മുടെ രാജ്യത്തെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണ്.
സാലിഹ് മാളിയേക്കല്‍
ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ
സന്ദേശം
കേരള മുസ്‌ലിം ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി തീര്‍ന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് സംബന്ധമായി ബഷീര്‍ തൃപ്പനച്ചി ശൈഖ് മുഹമ്മദ് കാരകുന്നുമായി നടത്തിയ അഭിമുഖം (ലക്കം 28) ശ്രദ്ധേയമായി. കോണ്‍ഫറന്‍സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും വ്യക്തമാകുന്ന ശൈലിയിലുള്ള പ്രസ്തുത അഭിമുഖം ആ ചരിത്ര സംഭവത്തിന്റെ ഒരു മുഖദ്ദിമയായിട്ടാണ് അനുഭവപ്പെട്ടത്. കോണ്‍ഫറന്‍സിനെ കുറിച്ച് കൂടുതല്‍ വ്യക്തതയും ധാരണയും ലഭിച്ചു ഇതു മുഖേന.
മമ്മൂട്ടി കവിയൂര്‍
ജനാധിപത്യ മര്യാദകളും ധാര്‍മിക നീതിയും കാറ്റില്‍ പറത്തി 1971-ല്‍ നടന്നുവെന്ന് പറയപ്പെടുന്ന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ വയോവൃദ്ധരായ പണ്ഡിതന്മാരെ ജീവപര്യന്തം തടവിനും വധശിക്ഷക്കും ഇരയാക്കുന്നത് ബംഗ്ലാദേശിലെ വിചാരണാ ട്രൈബ്യൂണല്‍ പതിവാക്കിയിരിക്കുകയാണ്. ഈ വധശിക്ഷകള്‍ ഈജിപ്തില്‍ ജമാല്‍ അബ്ദുന്നാസിര്‍ ഇഖ്‌വാന്‍ നേതാക്കളോട് ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെയാണ് ഓര്‍മപ്പെടുത്തുന്നത്.
അബ്ദുല്‍ മലിക് മുടിക്കല്‍
Comments