Prabodhanm Weekly

Pages

Search

2013 ജൂലായ് 26

ഖുര്‍ആന്‍ ലളിത സാരം ഓഡിയോ പതിപ്പ് (DVD)

തജ്‌വീദ് നിയമങ്ങളനുസരിച്ച് ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണം ആരെയും വേദഗ്രന്ഥത്തിന്റെ വശ്യതയിലേക്ക് ആകര്‍ഷിക്കും. ദൈവിക വചനങ്ങളുടെ അര്‍ഥഗംഭീരത കൂടി അതിനൊപ്പമുണ്ടെങ്കില്‍ ഈ കേള്‍വി തന്നെ മഹത്തായ അനുഗ്രഹമാണ്. ഒരേസമയം പ്രതിഫലാര്‍ഹമായ ആസ്വാദനവും വേദഗ്രന്ഥത്തിന്റെ ആശയ പഠനത്തിനുള്ള അവസരവും അത് നല്‍കുന്നു. ഈ രണ്ട് അനുഗ്രഹങ്ങളും സാധ്യമാവുന്ന വിധത്തില്‍ D4 മീഡിയ വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്ന റമദാന്‍ സമ്മാനമാണ് ഖുര്‍ആന്‍ ലളിതസാരം ഓഡിയോ പതിപ്പ് (DVD). ശൈഖ് മുഹമ്മദ് കാരകുന്ന് തയാറാക്കിയ ഖുര്‍ആന്‍ പരിഭാഷയായ ഖുര്‍ആന്‍ ലളിതസാരമാണ് ഓഡിയോ പതിപ്പിന് D4 മീഡിയ അവലംബമാക്കിയിട്ടുള്ളത്. ലോകപ്രശസ്ത ഖാരിഅ് മിശാരി അല്‍ അഫാസിയുടെതാണ് ഖുര്‍ആന്‍ പാരായണത്തിന്റെ ശബ്ദമായി ലളിതസാരം സ്വീകരിച്ചിരിക്കുന്നത്. മലയാള പരിഭാഷക്ക് ഹൃദയസ്പര്‍ശിയായ ശബ്ദം നല്‍കിയത് നൗഷാദ് ഇബ്‌റാഹീമാണ്. ഭാഷാപരിശോധന വാണിദാസ് എളയാവൂര്‍. 100 രൂപ വിലയുള്ള ഡി.വി.ഡി D4 മീഡിയയിലും ഐ.പി.എച്ച് ഷോറൂമുകളിലും ലഭ്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 99-106
എ.വൈ.ആര്‍