കവിതകള്‍
മഴപ്പാറ്റ
കെ. ഷാന്‍ അഹമ്മദ്
ഇറ്റിറ്റി വീണ
മഴത്തണുപ്പാണെനിക്ക്
സ്വപ്ന ചിറകേകിയത്..
ഇറ്റിറ്റി വീണ മഴതുള്ളികളാണെന്റെ
ചിറകറുത്തതും.
ഖനനം
അനസ് മാള
അണ്ണാക്ക് കീറണ്ടാ
നിന്റെ നെഞ്ചിന്‍കൂട്
പൊട്ടിച്ചതല്ലെയുള്ളൂ
ക്ഷമിക്കൂ
അതാ അവിടെ
ഒരു തുടിപ്പ്
മിടിപ്പ്
ചുവപ്പ്(വിപ്ലവം!)
ഓ! സോറി
നൊന്തുവോ
അതുനിന്റെ
ഹൃദയമായിരുന്നല്ലെ
കത്തുന്ന പകലുകള്‍
ടി.എം സജദില്‍ മുജീബ്
അശാന്തമായ പകലിന്റെ
ചുവരില്‍
ചോര കൊണ്ട്
ചിത്രം വരയ്ക്കുന്ന കുട്ടി...
പലായനത്തിന്റെ
വേദന
ഭാണ്ഡത്തില്‍ പേറി
മരുഭൂമിയില്‍ അവന്‍
പകല്‍ പോലെ കത്തുന്നു...
നിശ്വാസങ്ങളെ
കൊടുങ്കാറ്റാക്കി
പോരിനിറങ്ങുന്നു...
ഇവിടെ
തീപ്പിടിച്ച രാത്രികളെ
കെടുത്താന്‍
ചോരക്കടലുണ്ട്...
Comments