കെ.പി.സി അഹ്മദ്
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയുടെ പരിസര പ്രദേശങ്ങളില്‍ ആദ്യമായി ഹല്‍ഖ നിലവില്‍വന്നത് പറമ്പത്ത്കാവിലാണ്. '50കളുടെ തുടക്കത്തില്‍ നിലവില്‍വന്ന ഹംദര്‍ദ് ഹല്‍ഖയില്‍ ആറ് അംഗങ്ങളാണുണ്ടായിരുന്നത്. ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ കെ.പി.സിയായിരുന്നു നാസിം. ഏറെ പ്രതികൂലമായ ചുറ്റുപാടില്‍, പ്രതിസന്ധികളോട് മല്ലിട്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. എപ്പോഴും പ്രസന്നവദനനായിരുന്ന കെ.പി.സി സരസസംഭാഷണങ്ങളിലൂടെ ആശയങ്ങള്‍ സമര്‍ഥിക്കാന്‍ മിടുക്കുള്ള ആളായിരുന്നു. ഏതാനും വര്‍ഷങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയും പതിമൂന്നു മക്കളുമുണ്ട്.
ആര്‍.സി മൊയ്തീന്‍
കെ.കെ മുസ്തഫ
മിതഭാഷണം, നിസ്വാര്‍ഥത, പ്രസ്ഥാന പ്രതിബദ്ധത തുടങ്ങി ഇസ്ലാമിക പ്രവര്‍ത്തകനുണ്ടാകേണ്ട ഏറെ ഗുണങ്ങള്‍ മേളിച്ച വ്യക്തിത്വമായിരുന്നു ഈയിടെ മരണപ്പെട്ട മണ്ണാര്‍ക്കാട് കെ.കെ മുസ്ത്വഫ (72). യുവാവായിരിക്കേ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കുടുംബത്തിലെ എതിര്‍പ്പുകള്‍ വകവെക്കാതെ, മര്‍ഹൂം ടി.കെ മുഹമ്മദ് സാഹിബ്, സി. മുഹമ്മദ് സാഹിബ് എന്നിവരോടൊന്നിച്ച വിദൂര സ്ഥലങ്ങളില്‍പോലും സംഘടനാ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. പലതരം കച്ചവടങ്ങളില്‍ ഏര്‍പെട്ട്, കഠിനാധ്വാനത്തിലൂടെ സാമ്പത്തികസുസ്ഥിതി നേടിയ കെ.കെ ഉദാരമായി ചെലവഴിക്കുകയും ചെയ്തിരുന്നു. ഭാര്യ ആസ്യ, മക്കള്‍: ബുശ്റ, അബ്ദുല്ല.
എം.സി മുഹമ്മദ്
ഷമീര്‍ ഹുസൈന്‍
കക്കോടി ഏരിയയിലെ കണ്ണങ്കര മുത്തഫിഖ് ഹല്‍ഖാ സെക്രട്ടറിയും പ്രസ്ഥാന മാര്‍ഗത്തിലെ സജീവ പ്രവര്‍ത്തകനുമായ ഇച്ചന്നൂര്‍ 'അന്‍സാര്‍' മഹലില്‍ ഷമീര്‍ ഹുസൈന്‍ (21) അല്ലാഹുവിങ്കലേക്ക് യാത്രയായി.
ഇളംപ്രായത്തില്‍ തന്നെ കണ്ണങ്കരയില്‍ പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വലിയൊരു സുഹൃദ് വലയം കാത്തുസൂക്ഷിച്ച ഷമീറിന്റെ അകാല വേര്‍പാട് കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാവുന്നതിനപ്പുറമാണ്. കണ്ണങ്കരയിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഷമീര്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
സിയാസുദ്ദീന്‍ ബിന്‍ ഹംസ
മഠത്തില്‍ സൈനുദ്ദീന്‍
മലപ്പുറം ജില്ലയിലെ വാഴയൂര്‍ ചുങ്കപ്പള്ളി മഠത്തില്‍ സൈനുദ്ദീന്‍ (55) അല്ലാഹുവിലേക്ക് യാത്രയായി. ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ശാന്തിഗ്രാം മസ്ജിദുല്‍ ഹുദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. സേവന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം കാര്‍ഷിക രംഗത്തും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഷക്കീബ് ശാന്തിഗ്രാം
അബൂബക്കര്‍ ഹാജി
കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം കാരാട്ടുപറമ്പത്ത് അബൂബക്കര്‍ ഹാജി (62) അല്ലാഹുവിലേക്ക് യാത്രയായി. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ചെങ്കിലും 62-ാം വയസിലും സേവനരംഗത്ത് സജീവമായിരുന്നു. എം.ഇ.എസ് സ്ഥാപനങ്ങളുടെ ഓഡിറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗുരുതരമായ രോഗം അദ്ദേഹത്തെ പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ ചില മഹല്ലുകളുടെ കണക്കുകള്‍ വിശ്രമവും പ്രതിഫലേഛയും കൂടാതെ അദ്ദേഹം പൂര്‍ത്തീകരിച്ചിരുന്നു.
പൈങ്ങോട്ടുപുറം ഖാദിരിയ്യഃ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറിയായിരുന്നു. സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി മഹല്ലിനെ നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍
ഷരീഫ ബീവി
മൂവാറ്റുപുഴ പടിഞ്ഞാറെചാലില്‍ മര്‍ഹൂം അലിയാര്‍ കുഞ്ഞിന്റെ ഭാര്യ ഷരീഫ ബീവി (70) ഈ ലോകത്തോട് യാത്ര പറഞ്ഞു. മരണപ്പെടുമ്പോള്‍ വനിതാ ഹല്‍ഖയിലെ കാര്‍ക്കൂനായിരുന്നു. വിഷമിക്കുന്നവരെയും മറ്റും രഹസ്യമായി സഹായിക്കുമായിരുന്നു. മൂവാറ്റുപുഴ പാലിയേറ്റീവ് കെയര്‍ യൂനിറ്റിലെ അംഗമായിരുന്നു. 4 ആണ്‍മക്കളും 4 പെണ്‍മക്കളുമുണ്ട്.
കെ.പി. ബഷീര്‍
Comments