Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 16

3340

1445 ശഅ്ബാൻ 06

ഏഴു ടാബ്ലെറ്റുകൾ

യാസീൻ വാണിയക്കാട്

1
മൗനം
ജീവിക്കാനുള്ള ചോയ്സാണ്
ജീവിതം
ശബ്ദമില്ലാത്തവനുള്ള ഇളവാണ്
ശബ്ദം
കൽതുറുങ്കിലേക്കുള്ള ചുങ്കമില്ലാത്ത
പാതയും....

2
സ്വപ്നമായിരുന്നു
അടച്ചുറപ്പുള്ളൊരു ഗൃഹം.
കെട്ടിത്തന്നു കരിനിയമങ്ങൾ
അടച്ചുറപ്പുള്ളൊരു കാരാഗൃഹം!

3
പുതിയ മന്ദിറിന്റെ
പാലുകാച്ചലായിരുന്നു
ഇന്നലെ;
പുതിയ തടവറയുടെയും!

പിറക്കാനിരിക്കുന്ന
ഓരോ സത്യത്തിനുമുണ്ട്
അതിലൊരു
മുറി

4
കൊയ്യപ്പെട്ട തലകൾ
ഭോഗിക്കപ്പെട്ട ഉടലുകൾ
അതിനിടയിലിരുന്ന്
നമ്മുടെ കുഞ്ഞുങ്ങൾ
പൂക്കൾക്ക് വേണ്ടി
തോരാതെ കരയുന്നു.

ചോരച്ചാറിൽ
വിരൽ മുക്കി
ഈച്ചകൾ
വരച്ചുകൊടുക്കുന്നു
ചോന്ന പൂക്കളെ

5
കഴുകൻ തളർന്നിരുന്നു:
ഇനി തിന്നുക വയ്യ
വിശപ്പിന് മടുക്കുന്നു

മനുഷ്യൻ ഉണർന്നിരുന്നു:
നിർത്തുക വയ്യ
വെറുപ്പിന് വിശക്കുന്നു

6
മസ്ജിദിന്റെ രക്തം പുരണ്ട
മണ്ണിലിട്ടവർ
ഭരണഘടനക്ക്
തീ കൊളുത്തി

അതിൽ നിന്നും
രാഷ്ട്രത്തിന്റെ
സാരിത്തുമ്പിലേക്കവർ
തീ പടർത്തി.
അത്താഴമേശയിലിരുന്ന്
പകുത്തു കഴിക്കുന്നത്
അതിൽ വെന്ത
തുടയിറച്ചിയാണ്

7
We the people
Of bharath
With
the manusmriti....

അരിയപ്പെട്ട
നാവുകൾ മാത്രം
കാറിത്തുപ്പി

ആ നാവുകളെയാണ്
തെരുവ്
നാളേക്കുവേണ്ടി
ഉപ്പിലിട്ടു വെച്ചിരിക്കുന്നത്.

l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

വിട്ടുവീഴ്ചയുടെ മാഹാത്മ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്