ഡവലപ്പ്മെന്റൽ ന്യൂറോളജി കോഴ്‌സ്
ഡവലപ്പ്മെന്റൽ ന്യൂറോളജി കോഴ്‌സ്
കേരള യൂനിവേഴ്സിറ്റി തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററുമായി സഹകരിച്ച് നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡവലപ്പ്മെന്റൽ ന്യൂറോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്/എം.ഡി/ഡി.എൻ.ബി/എം.എൻ.എ.എം.എസ്/ഡി.സി.എച്ച് എന്നിവയിൽ കേരള യൂനിവേഴ്സിറ്റി അംഗീകരിച്ച ബിരുദമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടർ, സി.എ.സി.ഇ.ഇ, യൂനിവേഴ്സിറ്റി ഓഫ് കേരള, സ്റ്റുഡന്റ്സ് സെന്റർ ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് എത്തിക്കണം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. വിവരങ്ങൾക്ക്: 0471-2302523, 0471-2553540.
info website: www.keralauniversity.ac.in
last date: 2023 September 30 (info)
മദ്രാസ് IIT എക്സിക്യൂട്ടീവ് MBA പ്രോഗ്രാം
ഐ.ഐ.ടി മദ്രാസ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നൽകുന്ന രണ്ട് വർഷത്തെ എക്സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 60% മാർക്കോടെ ബിരുദവും, മൂന്ന് വർഷത്തെ ജോലി പരിചയവുമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഈ വർഷത്തെ പ്രോഗ്രാമിൽ ഇന്റർനാഷണൽ സ്റ്റഡി പ്രോഗ്രാം കൂടി ഉൾപ്പെടുന്നുണ്ട്. അപേക്ഷാ ഫീസ് 1500 രൂപ. അപേക്ഷാ സമർപ്പണം, കോഴ്‌സ് വിവരങ്ങൾ, സെലക്്ഷൻ രീതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 2024 ജനുവരിയിൽ പ്രോഗ്രാം ആരംഭിക്കും. ഫോൺ: +91 9840572328 / +91 044-2257 5558, ഇ-മെയിൽ: [email protected].
info website: https://doms.iitm.ac.in/emba/
last date: 2023 October 19 (info)
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷനിൽ ഒഴിവുകൾ
ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അക്കൗണ്ടന്റ്, സൂപ്രണ്ട് ജനറൽ ഉൾപ്പെടെയുള്ള തസ്തികകളിലെ ഒഴിവിലേക്ക് സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസ് 1250 രൂപ (വനിതകൾക്ക് 400). കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്്ഷൻ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, കൊല്ലം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. അഗ്രികൾച്ചറിൽ ഡിഗ്രി അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബി.എസ്.സി യാണ് ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്കുള്ള യോഗ്യത. ആകെ 141 ഒഴിവിലേക്കാണ് നിയമനം. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://cewacor.nic.in/
last date: 2023 September 24 (info)
IIFM പി.ജി ഡിപ്ലോമ കോഴ്സുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (IIFM) നൽകുന്ന പി.ജി ഡിപ്ലോമ ഇൻ സസ്‌റ്റൈനബിലിറ്റി മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. 50% മാർക്കോടെ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കാറ്റ്/സാറ്റ്/മാറ്റ്/സി-മാറ്റ്/ജി-മാറ്റ് സ്‌കോർ പരിഗണിച്ചാണ് അഡ്മിഷൻ. വിവരങ്ങൾക്ക് ഫോൺ : +91 0755-2671929, +91 9826377104, +91 7805840115 (Whatsapp No.), ഇ-മെയിൽ : [email protected]. ചാർട്ടേഡ് ഫോറസ്റ്റർ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
info website: https://iifm.ac.in/ .
email: [email protected]
സംയുക്ത പി.എച്ച്.ഡി പ്രോഗ്രാം
ഐ.ഐ.ടി ദൽഹിയും, ആസ്‌ത്രേലിയയിലെ യൂനിവേഴ്സിറ്റി ഓഫ് ക്വീൻസ്്ലാൻഡും സംയുക്തമായി നൽകുന്ന പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി, ഹെൽത്ത് കെയർ, മാത്തമാറ്റിക്‌സ്, മാനവിക വിഷയങ്ങളിൽ നിശ്ചിത യോഗ്യത നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ വിദ്യാർഥിക്ക് രണ്ട് പ്രോജക്ടിലേക്ക് വരെ അപേക്ഷ നൽകാം. നാല് വർഷം വരെയാണ് പ്രോഗ്രാം കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോഗ്രാം കാലയളവിൽ സ്കോളർഷിപ്പ് ലഭിക്കും. അന്വേഷണങ്ങൾക്ക്: +61 3443 1699, ഇ-മെയിൽ: [email protected]
info website: https://uqidar.org/
last date: 2023 October 03 (info)
മെഡിക്കൽ/പാരാമെഡിക്കൽ കോഴ്സുകൾ
ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, പി.എച്ച്.ഡി, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സ്പെഷ്യാലിറ്റി നഴ്സിംഗ് ഡിപ്ലോമ പ്രോഗ്രാമുകൾ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങി വിവിധ മെഡിക്കൽ/പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് കാണുക.
info website: https://www.sctimst.ac.in/
last date: 2023 October 04 (info)
Comments