ഇസ്‌ലാം ഓണ്‍ലൈവ് ഇസ്‌ലാമിക വാര്‍ത്തകള്‍ക്കായി ഒരു ഇന്റര്‍നെറ്റ് പോര്‍ട്ടല്‍
കോഴിക്കോട് ഹിറാ സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'D4 മീഡിയ'യുടെ ആഭിമുഖ്യത്തില്‍, മലയാളത്തിലെ സമ്പൂര്‍ണ ഇസ്‌ലാമിക് ന്യൂസ് പോര്‍ട്ടല്‍ എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത 'ഇസ്‌ലാം ഓണ്‍ലൈവ്' (www.islamonlive.in) പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ദേശീയവും അന്തര്‍ദേശീയവുമായ ഇസ്‌ലാമിക വാര്‍ത്തകളും ചലനങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് സമഗ്രമായൊരു ഇന്റര്‍നെറ്റ് റഫറന്‍സായി ഇത് പ്രയോജനപ്പെടുത്താനാവും. ന്യൂസ്, റിലീജ്യന്‍, കള്‍ച്ചര്‍, എജുക്കേഷന്‍, സയന്‍സ്, ആക്റ്റിവിറ്റീസ്, ലൈഫ്, മീഡിയ എന്നീ പ്രധാന മെനുകള്‍ക്ക് താഴെ നാല്‍പതിലേറെ സബ്‌മെനുകളിലായി വിപുലമായ വിവരശേഖരം ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
'ന്യൂസ്' മെനുവിനെ വേള്‍ഡ്‌വൈഡ്, അറബ് വേള്‍ഡ്, ഇന്ത്യാ ടുഡേ, കേരള വോയ്‌സ് എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്തകള്‍ക്ക് പുറമെ പ്രാദേശിക തലത്തിലെ ഇസ്‌ലാമിക വാര്‍ത്തകളും ന്യൂസ് പോര്‍ട്ടലിലുണ്ടായിരിക്കും. കക്ഷിഭേദമില്ലാതെ കേരളത്തിലെ എല്ലാ ഇസ്‌ലാമിക സംഘടനകളുടെ വാര്‍ത്തകളും സൈറ്റില്‍ തുല്യ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. ആഗോള തലത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും സംഘടനകളെയും പരിചയപ്പെടുത്തുന്നതോടൊപ്പം ദേശീയവും പ്രദേശികവുമായ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെയും പോര്‍ട്ടല്‍ പരിചയപ്പെടുത്തുന്നു. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സംരംഭങ്ങളും പരിചയപ്പെടുത്താനും പോര്‍ട്ടലില്‍ സംവിധാനമുണ്ട്.
വാര്‍ത്തകള്‍ക്കൊപ്പം വര്‍ത്തമാന ലോകത്തെ ഇസ്‌ലാമിക മുന്നേറ്റങ്ങളുടെയും നവോത്ഥാന ശ്രമങ്ങളുടെയും രാഷ്ട്രീയ, സാംസ്‌കാരിക ചലനങ്ങളുടെയും വിശകലനവും അവലോകനവും സൈറ്റില്‍ ലഭ്യമാവുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നാഗരികവും സാഹിതീയവും സാമ്പത്തികവുമായ സംഭാവനകളുടെ പുനര്‍വായനയും വിശകലനവും പോര്‍ട്ടലിലെ മുഖ്യ വിഷയങ്ങളാണ്. ഖുര്‍ആന്‍, സുന്നത്ത്, കര്‍മശാസ്ത്രം, ഫത്‌വ, ചരിത്രം, രാഷ്ട്രീയം, നാഗരികത, സാഹിത്യം, സാമ്പത്തികം, യാത്ര, മനുഷ്യാവകാശം തുടങ്ങിയ ഒട്ടേറെ സബ്‌മെനുകള്‍ ഇതിനെ പ്രതിനിധീകരിക്കുന്നു. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികള്‍, പഠനാവസരങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന നോളെജ്, ഇന്‍സ്റ്റിറ്റിയൂഷന്‍, സ്‌കോളര്‍ഷിപ്പ്, നോട്ടിഫിക്കേഷന്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ സയന്‍സ് വിഷയങ്ങളിലായി ആരോഗ്യം, ടെക്‌നോളജി, പ്രകൃതി തുടങ്ങിയ മെനുകളും സൈറ്റിനെ വിവര സമ്പുഷ്ടമാക്കുന്നു.
പ്രസ്ഥാനം, വനിത, യൂത്ത്, കാമ്പസ് തുടങ്ങിയ വിഭാഗങ്ങളിലായി ലോകത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍, വനിതാ മുന്നേറ്റം, സ്ത്രീ ശാക്തീകരണം, വിദ്യാര്‍ഥി-യുവജന സംഘടനകളുടെ കര്‍മ പരിപാടികള്‍ എന്നിവ വായിക്കാവുന്നതാണ്. കുടുംബ ജീവിതം, സന്താന പരിപാലനം, കൗണ്‍സലിംഗ്, തര്‍ബിയത്ത് എന്നിവക്കും പോര്‍ട്ടലില്‍ പ്രത്യേകം ഇടമൊരുക്കിയിരിക്കുന്നു.
വിപുലപ്പെടുത്താവുന്ന വിധത്തില്‍ സജ്ജമാക്കിയ മീഡിയാ വിഭാഗമാണ് പോര്‍ട്ടലിന്റെ മറ്റൊരു സവിശേഷത. പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, കഥകള്‍, നാടകങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍, ഇ-ബുക്ക്, പ്രസന്റേഷന്‍ തുടങ്ങിയവ മീഡിയ വിഭാഗത്തിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രമുഖരുമായുള്ള അഭിമുഖം, വ്യക്തി പരിചയം എന്നിവക്ക് പുറമെ മറ്റു വെബ് സൈറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വാര്‍ത്തകള്‍, വാര്‍ത്താവലോകനങ്ങള്‍ എന്നിവക്കൊപ്പം വിവിധ വിഷയങ്ങളിലെ ലേഖനങ്ങളും കാഴ്ചപ്പാടുകളും വിശകലനങ്ങളും മീഡിയാ ഡൗണ്‍ലോഡിംഗ് ഉള്‍പ്പെടെ നിരവധി ഇന്റര്‍നെറ്റ് സേവനങ്ങളും ഉള്‍പ്പെടുത്തി മലയാളി വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്ന 'ഇസ്‌ലാം ഓണ്‍ലൈവ്' ന്യൂസ് പോര്‍ട്ടല്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. പോര്‍ട്ടല്‍ നിരന്തരം വികസിപ്പിക്കാനും ഏത് സമയത്തും അപ്‌ഡേറ്റ് ചെയ്യാനും സംവിധാനമുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ സൈറ്റ് പ്രയോജനപ്പെടുത്താനാവുെമന്നാണ് പ്രതീക്ഷ.
[email protected]
Comments