സയൻസ്, ടെക്നോളജി മേഖലയിൽ ഗവേഷണം
സയൻസ്, ടെക്നോളജി മേഖലയിൽ ഗവേഷണം
അക്കാദമി ഓഫ് സയന്റിഫിക് & റിസർച്ച് (AcSIR) 2024 ജനുവരി സെഷനിലേക്കുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, എഞ്ചിനീയറിംഗ്, ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി (എം.ടെക് + പി.എച്ച്.ഡി) പ്രോഗ്രാമുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം. പ്രവേശന പരീക്ഷ, ഇന്റർവ്യൂ, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്്ഷൻ. 55% മാർക്കോടെ എം.എസ്.സിയും, നിർദിഷ്‌ട ദേശീയ ഫെലോഷിപ്പുമാണ് സയൻസ് പി.എച്ച്.ഡിക്കുള്ള യോഗ്യത, ഇതില്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ഫെലോഷിപ്പിന് അപേക്ഷ നൽകാം. 55% മാർക്കോടെ എം.ടെക്, മികച്ച അക്കാദമിക ചരിത്രത്തോടെ ബി.ടെക്, ഗേറ്റ് എന്നിങ്ങനെയാണ് ടെക്നോളജി പി.എച്ച്.ഡി യോഗ്യതകൾ. ശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചി (CSIR) നോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് എ.സി.എസ്.ഐ.ആർ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. info website: https://acsir.res.in/
last date: 2023 September 17 (info)
ഓൾ ഇന്ത്യ ലോ പ്രവേശന പരീക്ഷക്ക് (AILET) ഒരുങ്ങാം
നാഷനൽ ലോ യൂനിവേഴ്സിറ്റി, ദൽഹി നൽകുന്ന അഞ്ച് വർഷ ബി.എ - എൽ.എൽ.ബി (ഓണേഴ്‌സ്), ഒരു വർഷത്തെ എൽ.എൽ.എം, പി.എച്ച്.ഡി ഇൻ ലോ, പി.എച്ച്.ഡി ഇൻ സോഷ്യൽ സയൻസസ് (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്) തുടങ്ങി നാല് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയാറെടുക്കാം. 2023 ഡിസംബർ പത്തിന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. യഥാക്രമം 45% മാർക്കോടെ പ്ലസ്ടു, 50% മാർക്കോടെ നിയമ ബിരുദം (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം), 55% മാർക്കോടെ എൽ.എൽ.എം, 55% മാർക്കോടെ നിർദിഷ്‌ട സോഷ്യൽ സയൻസ് വിഷയത്തിൽ പി.ജി എന്നിങ്ങനെയാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫീസ് 3500 രൂപ. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പ്രവേശന പരീക്ഷകളുടെ ഘടന, അപേക്ഷാ സമർപ്പണം, പഴയ ചോദ്യപേപ്പറുകൾ തുടങ്ങിയ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://nationallawuniversitydelhi.in/
last date: 2023 November 13 (info)
പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക്
അപേക്ഷിക്കാം
ദൽഹി യൂനിവേഴ്സിറ്റി, ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റി (JNU), ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി (BHU), ബാബാ സാഹേബ് ഭീംറാവു അംബേദ്കർ യൂനിവേഴ്സിറ്റി തുടങ്ങിയ സെൻട്രൽ യൂനിവേഴ്സിറ്റികളിലെ പി.എച്ച്.ഡി അഡ്മിഷനുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എൻ.ടി.എ നടത്തുന്ന മൂന്ന് മണിക്കൂർ പ്രവേശന പരീക്ഷയിൽ ഗവേഷണ രീതിശാസ്ത്രം, വിഷയം എന്നീ രണ്ട് വിഭാഗത്തിലായി നൂറ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു വിദ്യാർഥിക്ക് മൂന്ന് കോഴ്‌സ് വരെ തെരഞ്ഞെടുക്കാം. ഹെൽപ്പ് ലൈൻ: +91-11-40759000, ഇ-മെയിൽ: [email protected]
info website: https://phd-entrance.samarth.ac.in/
email: 2023 September 08 (info)
CAT 2023 നവംബർ 26-ന്
2023 നവംബറിൽ നടക്കുന്ന കോമൺ അഡ്‌മിഷൻ ടെസ്റ്റ് (CAT) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ഉൾപ്പെടെയുള്ള രാജ്യത്തെ 20 ഐ.ഐ.എമ്മുകളിലേക്കും, മറ്റു പ്രമുഖ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കും കാറ്റ് സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. 50% മാർക്കോടെ ബിരുദം നേടിയവർക്കും, അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. ഹെൽപ് ലൈൻ നമ്പർ : 18002108720. അപേക്ഷാ ഫീസ് 2400 രൂപ.
info website: https://iimcat.ac.in/
last date: 2023 September 13 (info)
ഫാർമസി ഡിപ്ലോമ, പാരാമെഡിക്കൽ
കോഴ്‌സുകൾ
സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം (2023 ഡിസംബർ 31-നുള്ളിൽ). അപേക്ഷാ ഫീസ് 400 രൂപ. 14-ൽ പരം പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
info website: https://lbscentre.kerala.gov.in/
last date: August 26 (info)
Comments