Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

മദ്രാസ് യൂനിവേഴ്സിറ്റിയിൽ പി.ജി കോഴ്സുകൾ

റഹീം ചേന്ദമംഗല്ലൂര്‍

മദ്രാസ് യൂനിവേഴ്സിറ്റിയിൽ 
പി.ജി കോഴ്സുകൾ
മദ്രാസ് യൂനിവേഴ്സിറ്റിയുടെ വിവിധ പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ക്രിമിനോളജി & ക്രിമിനൽ ജസ്റ്റിസ് സയൻസ്, കൗൺസിലിംഗ് സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് പോളിസി, ഡവലപ്മെന്റ് സ്റ്റഡീസ്, ഡവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമെട്രിക്സ്, സോഷ്യോളജി, ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള എം.എസ്.സി, എം.എ കോഴ്സുകളിലും, എം.എഡ്, എൽ.എൽ.എം, എം.കോം, എം.ബി.എ, എം.സി.എ, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് കോഴ്സുകളിലും പ്രവേശനം നൽകുന്നുണ്ട്. അപേക്ഷാ ഫീസ് 354 രൂപ, ഓരോ കോഴ്സിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും അതത് വകുപ്പ് മേധാവികൾക്ക് ഇമെയിൽ വഴിയും, നേരിട്ടും അയക്കണം. അപേക്ഷാ സമർപ്പണം, അഡ്മിഷൻ രീതി, സ്കോളർഷിപ്പുകൾ, കോഴ്സ് ഫീസ് സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. 
    info    website: https://www.unom.ac.in/
last date: 2023 June 30 (info)


ദൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽ എം.ടെക് കോഴ്സുകൾ
ദൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി എം.ടെക് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 12 പഠന വകുപ്പുകളിലായി ഡാറ്റ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്ട്രെക്ച്വറൽ എഞ്ചിനീയറിംഗ്, സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ്, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, ജിയോ ഇൻഫർമാറ്റിക്‌സ് ഉൾപ്പെടെ 25-ഓളം വിഷയങ്ങളിലാണ് എം.ടെക് നൽകുന്നത്. പ്രവേശനത്തിന് ഗേറ്റ് സ്കോറും അടിസ്ഥാനമാക്കും. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. എ.ഐ.സി.ടി.ഇ ഗേറ്റ് സ്കോളർഷിപ്പ്, തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ദൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി - ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് എന്നിവ ലഭിക്കും. അപേക്ഷാ ഫീസ് 1500 രൂപ. ഇമെയിൽ: [email protected] 
    info    website: http://www.dtu.ac.in/ 
last date: 2023 June 18 (info)


ബിരുദ പ്രവേശനം
കാലിക്കറ്റ് യൂനിവേഴ്സിറ്റി: കാലിക്കറ്റ് സർവകലാശാല 2023-24 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി പ്രവേശന ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 20 ഓപ്ഷൻ വരെ സമർപ്പിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമാവും. അലോട്ട്മെന്റ്, അഡ്മിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാ ഫീസ് 445 രൂപ. ഫോൺ:  0494 - 240 7016, 7017, ഇമെയിൽ: [email protected] 
    info    website: www.admission.uoc.ac.in
last date: 2023 June 12 (info)

കണ്ണൂർ യൂനിവേഴ്സിറ്റി : കണ്ണൂർ സർവകലാശാലാ ഡിഗ്രി കോഴ്സുകൾക്കും ഏകജാലകം സംവിധാനം വഴിയാണ് അപേക്ഷ നൽകേണ്ടത്. ഒരു വിദ്യാർഥിക്ക് 20 ഓപ്ഷൻ വരെ സമർപ്പിക്കാം. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും സഹിതം, പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ നൽകണം. അലോട്ട്മെന്റ് തീയതി പിന്നീട് അറിയിക്കും. ഫോൺ:  0497 - 2715284/61, 7356948230, ഇമെയിൽ: [email protected] 
    info    website: https://admission.kannuruniversity.ac.in/
last date: 2023 June 12 (info)

എം.ജി യൂനിവേഴ്സിറ്റി: എം.ജി സർവകലാശാലാ ഒന്നാംവർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായി അപേക്ഷിക്കണം, അലോട്ട്മെന്റ് സർവകലാശാല നടത്തും. 800 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0481-2733511/21/18 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ.മെയിൽ ഐഡിയിലോ ബന്ധപ്പെടാം. 
    info    website: https://www.mgu.ac.in/
last date: 2023 June 12 (info)


ബി.എസ്.സി - എൽ.എൽ.ബി, എം.എസ്.സി ഫോറൻസിക് സയൻസ്
നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ്, കൊൽക്കത്ത പഞ്ചവത്സര ബി.എസ്.സി - എൽ.എൽ.ബി (ഹോണേഴ്‌സ്) ക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ പ്ലസ്ടുവാണ് പ്രവേശന യോഗ്യത. CLAT - 2023 റാങ്ക് അടിസ്ഥാനത്തിലാണ്‌ അഡ്‌മിഷൻ. രണ്ട് വർഷത്തെ എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സിന് 50% മാർക്കോടെ നിർദിഷ്‌ട വിഷയത്തിൽ ബി.എസ്.സിയാണ് യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. അപേക്ഷാ ഫീസ് 2000 രൂപ. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ  The Registrar, WBNUJS, 12 LB Block, Sector - III, Salt Lake City, Kolkata - 700106 എന്ന അഡ്രസ്സിലേക്ക് എത്തിക്കണം.
    info    website: www.nujs.edu
last date: 2023 June 26 (info)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്