Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

CSEET - അപേക്ഷ സമർപ്പിക്കാം

റഹീം ചേന്ദമംഗല്ലൂര്‍

CSEET - അപേക്ഷ സമർപ്പിക്കാം
2023 മെയിൽ നടക്കുന്ന കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (CSEET)-ന് അപേക്ഷ സമർപ്പിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. വെബ്സൈറ്റിലെ ഓൺലൈൻ സർവീസസ് എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. 2023 മെയ് 06-നാണ് എക്സാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പി.ജി യോഗ്യതയുള്ളവർക്ക് എൻട്രൻസ് ഇല്ലാതെ തന്നെ സി.എസ് പ്രോഗ്രാമിന് നേരിട്ട് അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. സി.എസ് യോഗ്യത പി.ജി ക്ക് തത്തുല്യമാക്കി യു.ജി.സി അംഗീകാരം നൽകിയിട്ടുണ്ട്.
    info    website: www.icsi.edu 
last date: 2023 April 15 (info)


പ്ലാനിംഗ് & ആർക്കിടെക്ച്ചർ പി.ജി കോഴ്സുകൾ
സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ച്ചർ (SPA) ന്യൂദൽഹി പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർബൻ ഡിസൈൻ, ലാൻഡ് സ്കേപ് ആർക്കിടെക്ച്ചർ, ആർക്കിടെക്ച്ചറൽ കൺസർവേഷൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, എൻവയോൺമെന്റൽ പ്ലാനിങ്, ഹൗസിംഗ്, റീജിയനൽ പ്ലാനിങ്, ട്രാൻസ്പോർട്ട് പ്ലാനിങ്, അർബൻ പ്ലാനിങ്, ബിൽഡിംഗ് എഞ്ചിനീയറിംഗ് & മാനേജ്മെന്റ് എന്നിവയിലാണ് മാസ്റ്റർ പ്രോഗ്രാമുകൾ. ആർക്കിടെക്ച്ചർ/പ്ലാനിങ്/എഞ്ചിനീയറിംഗ്/ഡിസൈൻ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളാണ് അധികവും. ജ്യോഗ്രഫി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷനൽ റിസർച്ച്, സോഷ്യോളജി, എൻവയോൺമെന്റൽ സയൻസ്, എൻവയോൺമെന്റൽ മാനേജ്മെന്റ് എന്നിവയിൽ പി.ജി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 55% മാർക്ക് നേടിയിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം (ഇവർ ആഗസ്റ്റ് 31-നകം യോഗ്യത കൈവരിക്കണം). വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ ഫോം വെബ്സൈറ്റിൽ ലഭ്യമാണ്, വർഷത്തിൽ രണ്ട് തവണയാണ് അഡ്മിഷൻ നടക്കുക. E-mail: [email protected], Phone: 9650300130
    info    website: http://spa.ac.in 
last date: 2023 February 28 (info)


എം.ജി യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷ
എം.ജി യൂനിവേഴ്സിറ്റി പി.ജി കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. സൈക്കോളജി, എൻവയോൺമെന്റൽ സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ഡാറ്റാ മാനേജ്മെന്റ് & അനലറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്, ഡവലപ്മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക്, എൽ.എൽ.എം ഉൾപ്പെടെയുള്ള പി.ജി കോഴ്സുകളും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും എം.ജി യൂനിവേഴ്സിറ്റി നൽകുന്നുണ്ട്. കോഴ്സുകൾ, യോഗ്യത, അഡ്മിഷൻ രീതി സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. E-mail: [email protected], Phone: 0481 2733595.
    info    website: https://cat.mgu.ac.in/
last date: 2023 March 01 (info)


സ്റ്റാറ്റിസ്റ്റിക്സിൽ ഉന്നത പഠനം 
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ഡിഗ്രി, പി.ജി, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് മാർച്ച് 10 മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം. മൂന്ന് വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് ഹോണേഴ്സ് ഡിഗ്രി (ഹയർ സെക്കന്ററിയിൽ മാത്ത്സ്, ഇംഗ്ലീഷ് വിഷയമായി പഠിച്ചിരിക്കണം),  സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ക്വാളിറ്റി മാനേജ്മെന്റ് സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്നിവയിൽ രണ്ട് വർഷത്തെ പി.ജി, എം.ടെക് ഇൻ ക്വാളിറ്റി, റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്ച്, കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടെ നിരവധി കോഴ്സുകൾ നൽകുന്നുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം (ഇവർ 2023 ജൂലൈ 31-ന് മുൻപായി യോഗ്യത നേടിയിരിക്കണം). വിവിധ കോഴ്സുകളിലായി 5000 മുതൽ 12,400 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്്ഷൻ. എറണാകുളം, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളാണ്. ഒൻപത് വിഷയങ്ങളിലായി 65 പോസ്റ്റിലേക്കാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നൽകുന്നത്. കൊൽക്കത്ത, ഹൈദരാബാദ്, ദൽഹി, ബംഗളൂരു, ഗിരിദിഹ് ക്യാമ്പസുകളിലേക്കാണ് പ്രവേശനം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. മെയ് 14-നാണ് പ്രവേശന പരീക്ഷ. 
    info    website: https://www.isical.ac.in/~admission/ 
last date: 2023 April 05 (info)


ജെ.ഇ.ഇ മെയിൻ
ജെ.ഇ.ഇ മെയിൻ രണ്ടാം സെഷനിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഏപ്രിൽ 06 മുതൽ 12 വരെയുള്ള തീയതികളിലാണ് പരീക്ഷ നടക്കുക. കോഴിക്കോട് എൻ.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി യിലും ജെ.ഇ.ഇ മെയിൻ സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദ വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ  വെബ്സൈറ്റിൽ ലഭ്യമാണ്.
    info    website: https://jeemain.nta.nic.in/
last date: 2023 March 07 (info)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്