മയക്കം
അബൂബക്കർ മുള്ളുങ്ങൽ
വൃദ്ധസദനത്തിലെ മുറ്റത്ത്
സിമന്റ് ബെഞ്ചിലെ
മയക്കത്തിലാണ്
മിച്ചവും നഷ്ടവും
മധുരവും ചവര്‍പ്പും
ഓര്‍മയില്‍ ഓളങ്ങളായെത്താറ്.
ഇണക്കിളികളെന്ന പോലെ
മക്കളില്ലെങ്കിലും
ഒന്നാണ് ഇരുമനസ്സെന്ന്
ഉറ്റവരെല്ലാം
ഉറച്ചു പറഞ്ഞു.
ഓര്‍ക്കാതെ വന്ന
പ്രളയത്തിലെന്റെ
പ്രിയതമയാം
പളുങ്ക് പിഞ്ഞാണം
ചിതറിത്തെറിച്ചത്
ഓര്‍മയില്‍ വരാതിരുന്നെങ്കില്‍
ഇന്നെന്റെ കൂട്ടുകാരനീ
സിമന്റ് ബെഞ്ച്
കുളിര്‍കാറ്റുകളെന്നെ
ആലിംഗനം ചെയ്യും
വിടര്‍ന്നാടുന്ന പൂക്കളെന്നെ
ഇക്കിളിപ്പെടുത്തും. l
Comments