ശ് .....!
സലാം കരുവമ്പൊയില്‍
ഉരയരുതിനി
മാ നിഷാദ.
അമ്പു കുലക്കുന്നവരെ
അസ്വസ്ഥപ്പെടുത്തരുത്!
ക്രൗഞ്ചപ്പക്ഷികളെന്തിന്
കൊമ്പുകളില്‍ ചേക്കേറണം?
അവയെന്തിന് കാട്ടാളന്റെ കാമനയെ
കോറിവലിക്കണം?
ഒരു പക്ഷിയുമിനി പാടരുത്,
ഒരു പാട്ടുമിനി ശോകരസത്തിലേക്ക് ശ്രുതി മീട്ടരുത്.
മായ്ക്കരുത്
ഞാന്‍ കാറി തുപ്പിയ കഫം
മുഖത്തു നിന്ന്;
കണ്ണാടികളെ നീയിനി
പ്രണയിച്ചു തുടങ്ങും.
ഒച്ച വെക്കരുത്.
കൊട്ടാരക്കെട്ടില്‍
അമൃതേത്ത് കൊഴുക്കുന്നുണ്ട്.
രാജാങ്കണത്തില്‍
പുതിയ പാട്ടുകച്ചേരി തുടങ്ങാറായി.
ഇനിയാര്‍ക്കും വിശക്കില്ല,
ചെമ്പുകളും അടുപ്പുകല്ലുകളും
തയാറായിക്കഴിഞ്ഞു.
മസാലക്കൂട്ടിന്‍ മാദക മണം!
*** *** *** ***
ഒരു വിരല്‍ തുമ്പുമിനിയുയരില്ലല്ലോ
ഊമ്പാനും നൊട്ടിനുണക്കാനുമല്ലാതെ.
Comments