Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

യാ അല്ലാഹ്.....

ടി.എ മുഹ്‌സിന്‍

അനശ്വരനായ നിന്റെ ദീപ്തമായ മനോഹാരിതക്ക്
ഉപമകളില്ലായ്കയാല്‍      
നിന്നെക്കുറിച്ചുള്ള എന്റെ വര്‍ണനകള്‍
ഏതു വരിയിലും അപൂര്‍ണമായി തുടരുന്നു.
അഗാധമായ ആഗ്രഹത്താല്‍ 
അനുഭവിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും
നിന്റെ കരുണയുടെ ആകാശസീമകളോ
സ്‌നേഹക്കടലിന്റെ ആഴങ്ങളോ
എന്റെ ഹൃദയത്തിന് പ്രാപിക്കാനാവുമോ?
നിന്റെ നിസ്തുല പ്രപഞ്ചം
എന്റെ കാതുകളില്‍ വര്‍ഷിക്കുന്ന
സംഗീതത്തിന്റെ മാധുര്യവും
പരിശുദ്ധനായ നിന്റെ ലോകരചനയുടെ
പ്രവചനാതീതമായ രഹസ്യങ്ങള്‍ വെളിപ്പെടെ
എന്റെ ഇന്ദ്രിയാനുഭൂതികള്‍
ചിന്തയുടെ പഥങ്ങളെ അലങ്കരിക്കുന്നു,
മേഘാവൃതമായിട്ടും വര്‍ഷിക്കാത്ത ആകാശത്ത്
ചക്രവാളങ്ങളില്‍ മാറിമറിയുന്ന വര്‍ണശബളിമയില്‍
കുളിരണിഞ്ഞ രാത്രിയിലെ ദലമര്‍മരങ്ങളില്‍
സ്രോതസ്സുകളില്‍ നിന്നും കെട്ടഴിഞ്ഞൊഴുകുന്ന
ജലപ്രവാഹങ്ങളില്‍.           
അനശ്വരനായ നിന്റെ പ്രശാന്ത തേജസ്സ് ജ്വലിക്കുന്ന
അത്യുന്നതങ്ങളെ തേടുന്ന എന്റെ കണ്ണുകള്‍
അനന്തതയില്‍ ഒഴുകാനാവാതെ അന്തിച്ചു നില്‍ക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌