കുഞ്ഞി മുഹമ്മദ് പാപ്പിനിപ്പാറ
മഞ്ചേരി ഏരിയയില്‍ പാപ്പിനിപ്പാറ കാര്‍കുന്‍ ഹല്‍ഖയിലെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കൊരമ്പംകളം കുഞ്ഞിമുഹമ്മദ് സാഹിബ് എന്ന കുഞ്ഞിപ്പ(77) ഫെബ്രുവരി 9-ന് നാഥനിലേക്ക് യാത്രയായി. 'മാധ്യമം കുഞ്ഞിപ്പ കാക്ക' എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം മാധ്യമം ദിനപത്രത്തിന്റെ ആരംഭം മുതല്‍ ഏറെക്കാലം മഞ്ചേരിയിലെ ഏജന്റും വിതരണക്കാരനുമായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ കണിശതയോടെ ചെയ്തു തീര്‍ക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ സന്നദ്ധനായിരുന്നു. യൗവനത്തില്‍ തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. മഞ്ചേരിയിലെ ആദ്യകാല പ്രസ്ഥാന നേതാക്കളായിരുന്ന അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍, ബാപ്പു വൈദ്യര്‍, അലി സാഹിബ്, ബഷീര്‍ സാഹിബ് എന്നിവരോടൊപ്പം പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമായി. ശാരീരികാധ്വാനം ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി കൂടെയുള്ളവര്‍ക്ക് ആവേശം പകര്‍ന്നു.
പാപ്പിനിപ്പാറ എന്ന ഗ്രാമത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശബ്ദം എത്തിക്കാന്‍ അദ്ദേഹം ഏറെ യത്‌നിച്ചു. ആദ്യ കാലങ്ങളില്‍ ഖുര്‍ആന്‍ ക്ലാസുകളും, പഠന ക്ലാസുകളും, വനിതാ യോഗങ്ങളും സംഘടിപ്പിക്കുന്നതില്‍ ഒറ്റയാനായി മുന്നില്‍ നടന്നു. മഞ്ചേരി ടൗണ്‍, മുള്ളമ്പാറ എന്നീ ഹല്‍ഖകളില്‍ ആയിരുന്നു ആദ്യകാല പ്രവര്‍ത്തനം. തുടര്‍ന്ന് പാപ്പിനിപ്പാറ ഹല്‍ഖ രൂപീകരിച്ചു. വിവിധ കാലയളവില്‍ ഹല്‍ഖ നാസിം, സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു.
പാപ്പിനിപ്പാറയിലെ പ്രസ്ഥാന പ്രവര്‍ത്തകരുടെ ചിരകാല ആഗ്രഹവും പ്രാര്‍ഥനയുമായിരുന്ന ഇസ്‌ലാമിക കേന്ദ്രം എന്ന സ്വപ്നം പൂവണിഞ്ഞതിന് ശേഷമാണ് അദ്ദേഹം കണ്ണടച്ചത്. അദ്ദേഹം വഖ്ഫ് ചെയ്ത സ്ഥലത്ത് ഉയര്‍ന്ന മസ്ജിദ് മഗ്ഫിറ സ്ഥലത്തെ ഇസ്‌ലാമിക ചലനങ്ങളുടെ കേന്ദ്രമായിത്തീരുകയും ചെയ്തു.
മരിക്കുന്നതിന് നാല് ദിവസം മുമ്പ് മഞ്ചേരിയില്‍ നടന്ന, മാധ്യമ സ്വാതന്ത്ര്യത്തിന് വേിയുള്ള ജനകീയ പ്രക്ഷോഭ പരിപാടിയില്‍ വരെ അദ്ദേഹം പങ്കെടുത്തിരുന്നു.
വിവിധ ജോലികളിലും കച്ചവടങ്ങളിലും ഏര്‍പ്പെട്ടിരുന്ന അദ്ദേഹം ഇടയ്ക്ക് ആറ് വര്‍ഷത്തോളം റിയാദില്‍ പ്രവാസ ജീവിതവും നയിച്ചു.
മൂന്ന് ഭാര്യമാരിലായി പതിനാറു മക്കളും മരുമക്കളും പേരമക്കളുമായി വലിയ ഒരു കുടുംബമു് അദ്ദേഹത്തിന്. സൈനബ, ഖദീജ, ശരീഫ എന്നിവരാണ് ഭാര്യമാര്‍. ആദ്യ ഭാര്യ സൈനബ നേരത്തെ മരണപ്പെട്ടു.
സഫിയ സലാമത്ത്
2021 നവംബറില്‍ ഇഹലോകവാസം വെടിഞ്ഞ നോര്‍ത്ത് ചേന്ദമംഗല്ലൂരിലെ സഫിയ മറ്റെന്തിനെക്കാളും ഖുര്‍ആനിനെ സ്‌നേഹിച്ച മഹതിയായിരുന്നു. 'സലാമത്ത്' എന്ന വീട്ടുപേര് ചേര്‍ത്ത് സഫിയ സലാമത്ത് എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. 1979-ല്‍ ഇസ്‌ലാഹിയ കോളേജില്‍ വിദ്യാര്‍ഥിനിയായിരിക്കെ കാസര്‍കോട് ജില്ലയിലെ പടന്നയില്‍ നിന്ന് ഒരു അനാഥ യുവതിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവുമായി കെ.സി അബ്ദുല്ല മൗലവിയുടെ അടുത്തെത്തിയ അഹമ്മദ് സുലൈമാന്‍ എന്ന 'ദുബായിക്കാരന്റെ' ജീവിത പങ്കാളിയായിത്തീര്‍ന്ന സഫിയ പടന്നയിലെ ഭര്‍തൃ ഗൃഹത്തില്‍ കുറച്ചു വര്‍ഷം കഴിഞ്ഞെങ്കിലും സ്ഥിരതാമസത്തിനു ചേന്ദമംഗല്ലൂരില്‍ വീട് വെക്കുകയായിരുന്നു.
കുറച്ചു കാലം നോര്‍ത്ത് ചേന്ദമംഗല്ലൂര്‍ മദ്‌റസയിലെ അധ്യാപികയായിരുന്ന സഫിയാത്ത ജീവിതത്തിന്റെ അവസാനം വരെ ഖുര്‍ആന്‍ സ്വയം പഠിച്ചും അത് മറ്റുള്ളവരെ പഠിപ്പിച്ചും പ്രവാചക വചനത്തിന്റെ സാക്ഷാല്‍ക്കാരമായി തന്റെ ജീവിതത്തെ മാറ്റുകയായിരുന്നു. ഒരിക്കല്‍ ഹല്‍ഖാ യോഗത്തില്‍ പായസവുമായി വന്നത് ഓര്‍ക്കുന്നു. എന്താ സഫിയാത്തേ ഇന്നൊരു സ്‌പെഷല്‍ എന്ന ചോദ്യത്തിനു ഖുര്‍ആന്‍ 30 ജുസ്ഉം പാരായണം ചെയ്ത് ഖത്തം പൂര്‍ത്തിയാക്കിയതിന്റെ (സന്തോഷം) മധുരം വിതരണം ചെയ്തതാണെന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ദീനീ കാര്യങ്ങളിലും കര്‍ശനമായ നിലപാടുകളാണ് പുലര്‍ത്തിപ്പോന്നിരുന്നത്. ജീവിതചിട്ടകളിലും അങ്ങനെത്തന്നെ. സാമ്പത്തിക വിഷയങ്ങളിലെ കൃത്യത പലപ്പോഴും ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. 2021 ഡിസംബര്‍ വരെയുളള ബൈത്തുല്‍ മാല്‍ പൂര്‍ണമായി അടക്കുകയും ഹല്‍ഖ നടത്തിപ്പോന്നിരുന്ന കുറി സ്വയം ഏറ്റെടുത്ത് നടത്തുകയും നവംബര്‍ മാസത്തോടെ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത വെള്ളിയാഴ്ച എന്നെ വിളിച്ചു പറഞ്ഞു. പുതിയത് തുടങ്ങാന്‍ ഇനി എനിക്ക് സാധിക്കുകയില്ല. എന്റെ എല്ലാം കഴിഞ്ഞിട്ടുണ്ട്, ഒരു ശ്വാസം ഉണ്ട് എന്ന് മാത്രമേയുള്ളൂ.
കഴിഞ്ഞ സംയുക്ത യോഗത്തിലാണ് സഫിയാത്തയെ അവസാനമായി കാണുന്നത്. പ്രമേഹരോഗത്തിന്റെ മൂര്‍ധന്യത്തില്‍ കണ്ണ് തീരെ കാണാതെയായി. ഭക്ഷണവുമായി സുലൈമാന്‍ സാഹിബ് (ഭര്‍ത്താവ്) വന്ന് സഫിയാത്തയുടെ മുന്‍പില്‍ വെച്ച് കൈ പിടിച്ച് പ്ലെയ്റ്റില്‍ വെച്ച് കൊടുത്തത് കണ്ട് വളരെ പ്രയാസം തോന്നി. പ്രസ്ഥാനത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കാഴ്ച്ചക്കുറവോ മറ്റ് ശാരീരിക പ്രയാസങ്ങളോ അവര്‍ക്കു തടസ്സമായിരുന്നില്ല.
എ.പി ശഹര്‍ബാനു
കെ.പി ആദംകുട്ടി
കണ്ണൂര്‍ ജില്ലയിലെ ഇസ്‌ലാമികപ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച് സേവന പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ആദം കുട്ടി സാഹിബ് ഇക്കഴിഞ്ഞ ഡിസംബര്‍ 8-ന് യാത്രയായി. തളിപ്പറമ്പ് പ്രദേശത്തും മലയോര മേഖലകളിലും മത രാഷ്ട്രീയ സാമൂഹിക ചേരിതിരിവുകളില്ലാതെ അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ വരുംതലമുറകള്‍ക്കെല്ലാം മാതൃകയാണ്. ഫിഷറീസ് വകുപ്പില്‍ മത്സ്യഫെഡ് കണ്ണൂര്‍ ജില്ലാ മാനേജറായി ജോലി ചെയ്തു കൊണ്ടിരിക്കെത്തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ ഓരോ കാല്‍ വെയ്പിലും തന്റെ സാന്നിധ്യം അദ്ദേഹം അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. തളിപ്പറമ്പിലെയും സമീപപ്രദേശങ്ങളിലെയും സേവനപ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയ 'ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ പ്രസ്ഥാന, ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് ആദംകുട്ടി സാഹിബ് ആയിരുന്നു. തളിപ്പറമ്പിലും ചെങ്ങളായിയിലും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉയര്‍ന്നു വന്ന മസ്ജിദുല്‍ ഇഹ്‌സാനായിരുന്നു പ്രവര്‍ത്തന കേന്ദ്രം. പള്ളിയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. പള്ളികള്‍ ആരാധനാലയം എന്നതിനപ്പുറത്തേക്ക് സാംസ്‌കാരിക കേന്ദ്രവും ജനസേവന കേന്ദ്രവുമായിരിക്കണം എന്നതാണ് ആ കാഴ്ചപ്പാട്. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തെല്ലും മടുപ്പോ സമയക്കുറവെന്ന ഒഴികഴിവോ ഒട്ടും പരിഭവമോ ഇല്ലാതെ സൗമ്യനായി, ഒച്ചയനക്കങ്ങളില്ലാതെ അദ്ദേഹം പ്രവര്‍ത്തനമേഖലയെ ജ്വലിപ്പിച്ച് നിര്‍ത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയവും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു.
ജില്ലയിലെ 'അയല്‍ക്കൂട്ട' സംഗമങ്ങള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. തളിപ്പറമ്പ് മേഖലയില്‍ മാത്രം അറുപത്തഞ്ചോളം അയല്‍ക്കൂട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അദ്ദേഹം നിരന്തരം പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരുന്നു. അയല്‍ക്കൂട്ടങ്ങളിലൂടെ സ്ത്രീ ശാക്തീകരണം തന്നെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അനാഥരും വിധവകളും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവരുമായ ഒട്ടനവധി സ്ത്രീകള്‍ക്ക് ദിശാബോധം നല്‍കി അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ അവസാന നിമിഷം വരെ അദ്ദേഹം ഓടി നടന്നു.
ശ്രീകണ്ഠാപുരത്ത് ഉദ്ഘാടനത്തിന് തയാറെടുക്കുന്ന പീപ്പ്ള്‍സ് വില്ലേജ് ആദം കുട്ടി സാഹിബിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ അദ്ദേഹം കൂടെയില്ല എന്ന ദു:ഖം സഹപ്രവര്‍ത്തകരെ അലട്ടുന്നു.
ഏത് തിരക്കിനിടയിലും ആരുടെയും ഒരൊറ്റ ഫോണ്‍ കോള്‍ പോലും അവഗണിക്കാതെ അവരുടെ സങ്കടങ്ങളും ആവലാതികളും കേള്‍ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. പ്രശ്‌നങ്ങളുമായി സമീപിക്കുന്നവര്‍ക്ക് മുമ്പില്‍, നെറ്റിയിലേക്ക് ഊര്‍ന്ന് വീഴുന്ന തലമുടി മെല്ലെ മാടിയൊതുക്കി സൗമ്യമായി പുഞ്ചിരിച്ച് നില്‍ക്കുന്ന ആദം കുട്ടി സാഹിബ് ആരുടെ മനസ്സില്‍നിന്നും പെട്ടെന്ന് മാഞ്ഞ് പോവാത്ത വ്യക്തിത്വം തന്നെയാണ്.
ജമാഅത്തെ ഇസ്‌ലാമി തളിപ്പറമ്പ്, വളപട്ടണം ഏരിയകളുടെ പ്രസിഡന്റ്, ജില്ലാ അസി. സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിരുന്നു. വാദിഹുദ ട്രസ്റ്റ് മെമ്പര്‍, കാര്യണ്യനികേതന്‍ ബധിര വിദ്യാലയം മാനേജര്‍, ഇഹ്‌സാന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, തളിപ്പറമ്പ് മേഖല അയല്‍ക്കൂട്ട സംഗമം സെക്രട്ടറി, ബൈത്തുസക്കാത്ത് സെക്രട്ടറി എന്നീ ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. മക്കള്‍: സോളിഡാരിറ്റി, ജി.ഐ.ഒ പ്രവര്‍ത്തകരായ, മിര്‍സാബ്, ഡോ. റിസ്‌വാന, ശമ്മാസ്, ഹസ്‌ന. ഭാര്യ: സുബൈദ .
എം. ജലാല്‍ ഖാന്‍
കുന്നനോത്ത് അഹ്മദ്
വേളം ഇളവനച്ചാല്‍ ഹല്‍ഖയിലെ കുന്നനോത്ത് അഹ്മദ് സാഹിബ് വിട പറഞ്ഞു. പ്രസ്ഥാന പ്രവര്‍ത്തന രംഗത്തെ സൗമ്യ സാന്നിധ്യമായിരുന്നു. യൗവന കാലത്തേ ആവേശപൂര്‍വം അദ്ദേഹം പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പ്രദേശത്തെ എസ്.ഐ.ഒവിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. സ്‌ക്വാഡ്, ചുമരെഴുത്ത്, പോസ്റ്റര്‍ പതിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടാകും. സമ്മേളനങ്ങളുടെയും കാമ്പയിനുകളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും ഏറെ താല്‍പര്യമായിരുന്നു. തന്റെ വീടിനടുത്തുള്ള, പില്‍ക്കാലത്ത് ആള്‍ സാന്നിധ്യം ഏറെ കുറഞ്ഞുപോയ നമസ്‌കാര പള്ളിയുടെ പരിചരണം അദ്ദേഹം ഏറ്റെടുത്തു. പ്രാരാബ്ധങ്ങള്‍ ഉായിരുന്നപ്പോഴും തികഞ്ഞ ശാന്തനും സരസനും സൗമ്യനുമായി ജീവിച്ചു. കുറഞ്ഞ ജീവിതാവശ്യങ്ങളേ അദ്ദേഹത്തിനുണ്ടായുള്ളൂ. പരിഭവങ്ങളോ പരാതികളോ ഇല്ലാതെ പ്രസ്ഥാന പ്രവര്‍ത്തന മാര്‍ഗത്തില്‍ തന്നാല്‍ സാധ്യമാവുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് അവസാന സമയം വരെ നിര്‍വഹിച്ചുകൊണ്ടേയിരുന്നു. ഭാര്യ: ഹലീമ. മക്കള്‍ സിറാജ് (മസ്‌ക്കറ്റ്), സാജിദ. മരുമകന്‍: അസ്‌ലം.
അബൂശാദാന്‍
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments