Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

ഐ.ഐ.ടി മദ്രാസില്‍ ഓണ്‍ലൈന്‍ ഡിഗ്രി/ഡിപ്ലോമ ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

ഐ.ഐ.ടി മദ്രാസില്‍ ഓണ്‍ലൈനായി ബി.എസ്.സി ഇന്‍ പ്രോഗ്രാമിംഗ് & ഡാറ്റ സയന്‍സ് പഠിക്കാന്‍ അവസരം. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം, പ്രായപരിധിയില്ല. ഫൗണ്ടേഷന്‍ ലെവല്‍, ഡിപ്ലോമ ലെവല്‍, ഡിഗ്രി ലെവല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പഠനം. സെപറ്റംബര്‍ 6-ന് തുടങ്ങുന്ന ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://onlinedegree.iitm.ac.in/.

RGNIYD Master's Degree Programme
രാജീവ് ഗാന്ധി നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് (RGNIYD) 2021-'22 അധ്യയന വര്‍ഷത്തിലെ വിവിധ പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റ സയന്‍സ്/ സൈബര്‍ സെക്യൂരിറ്റി/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്), അപ്ലൈഡ് സൈക്കോളജി, മാത്‌സ് എന്നിവയില്‍ എം.എസ്.സി, ഇംഗ്ലീഷ്, സോഷ്യോളജി, ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ എം.എ കോഴ്‌സുകള്‍, യൂത്ത് & കമ്യൂണിറ്റി ഡെവലപ്പ്‌മെന്റില്‍ എം.എസ്.ഡബ്ലിയു എന്നീ പി.ജി കോഴ്‌സുകള്‍ക്ക് ആഗസ്റ്റ് 30-നകം അപേക്ഷ നല്‍കണം. അപേക്ഷാ ഫീസ് 200 രൂപ, യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്). യു.ജി മാര്‍ക്ക്, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ എന്നിവയുടെ അഡിസ്ഥാനത്തിലാണ് പ്രവേശനം. വിശദ വിജ്ഞാപനം http://www.rgniyd.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം The Section Officer (Academic), Rajiv Gandhi National Institute of Youth Development, Sriperumbudur - 602105 എന്ന അഡ്രസ്സില്‍ എത്തിക്കണം. ഫോണ്‍ : 044-27162612 /63127/63942.

അഖിലേന്ത്യാ അഗ്രികള്‍ച്ചറല്‍ പ്രവേശന പരീക്ഷ
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) നടത്തുന്ന അഖിലേന്ത്യാ അഗ്രികള്‍ച്ചറല്‍ പ്രവേശന പരീക്ഷക്ക്  ആഗസ്റ്റ് 20 വരെ അപേക്ഷ സമര്‍പ്പിക്കാം. കൃഷിസംബന്ധമായ വിഷയങ്ങളിലും, സമാന വിഷയങ്ങളിലും ഉന്നത പഠനാവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രവേശന പരീക്ഷ ഏറെ പ്രയോജനപ്പെടും. സെപ്റ്റംബറില്‍ നടക്കുന്ന AIEEA(UG), AIEEA (PG) & AICE-JRF/SRF(Ph.D) പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍. ഹെല്‍പ്പ് ഡെസ്‌ക്: 011 4075 9000, ഇമെയില്‍: [email protected]. വിശദ വിജ്ഞാപനം https://icar.nta.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

KVPY Fellowship
കേന്ദ്ര ശാസ്ത്ര-സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയ 'കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ' (KVPY) ഫെലോഷിപ്പിന് ആഗസ്റ്റ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. സയന്‍സ് വിഷയങ്ങളില്‍ ഗവേഷണതല്‍പരരായ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മൂന്ന് സ്ട്രീമുകളിലായാണ് ഫെലോഷിപ്പ് നല്‍കുന്നത്. കോവിഡ് സാഹചര്യത്തില്‍ യോഗ്യതാ മാര്‍ക്കില്‍ ഇളവുണ്ട്. http://kvpy.iisc.ac.in/main/index.htm എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2021 നവംബര്‍ 7-ന് നടക്കുന്ന അുശേൗേറല ഠലേെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ 13 ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ് 1250 രൂപ. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 080 -22932975/76/3537, 080 23601008, ഇമെയില്‍: [email protected] .

മെക്കാട്രോണിക്‌സ് ഡിപ്ലോമ പ്രോഗ്രാം
കേന്ദ്ര മൈക്രോ സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസ് (MSME) മന്ത്രാലയത്തിന്റെ കീഴില്‍ ദുര്‍ഗിലുള്ള എം.എസ്.എം.ഇ ടെക്‌നോളജി സെന്റര്‍ മെക്കാട്രോണിക്‌സ്, ടൂള്‍ & ഡൈ മേക്കിംഗ് എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നു. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://www.msmetcdurg.org/ എന്ന വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും [email protected] എന്ന മെയിലിലേക്ക് അയക്കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ദല്‍ഹി യൂനിവേഴ്‌സിറ്റി അഡ്മിഷന്‍
ദല്‍ഹി യൂനിവേഴ്‌സിറ്റി വിവിധ ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. Delhi University Entrance Test (DUET-2021) അടിസ്ഥാനത്തിലാണ് പി.ജി, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (അവസാന തീയതി ആഗസ്റ്റ് 21). വിശദ വിവരങ്ങള്‍ക്ക് http://www.du.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. അഡ്മിഷന്‍ ലിങ്ക്: https://pgadmission.uod.ac.in/index.php/site/login, https://ugadmission.uod.ac.in.

CPAS കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കാം
സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സെന്റര്‍ ഫോര്‍ പ്രഫഷണല്‍ & അഡ്വാന്‍സ്ഡ് സ്റ്റഡീസ് (CPAS) ഈ വര്‍ഷത്തെ സ്വാശ്രയ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം.എ ജേണലിസം & കമ്യൂണിക്കേഷന്‍, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.എസ്.സി മെഡിക്കല്‍ ഡോക്യുമെന്റേഷന്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടിക്രമങ്ങള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നിവയടങ്ങിയ വിശദ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://cpas.ac.in/.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി