നിംഹാന്‍സ് പ്രവേശനം
നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) ബംഗളൂരു വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ വിളിച്ചു. ബി.എസ്.സി, പി.ജി ഡിപ്ലോമ, എം.എസ്.സി, എം.ഫില്‍, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഡി, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. www.nimhans.ac.in എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 25 വരെ അപേക്ഷ നല്‍കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. ബി.എസ്.സി കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ ജൂലൈയിലാണ് നടക്കുക. നാല് വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രോഗ്രാമിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയില്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പ്രോഗ്രാമുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ രീതി, പ്രായപരിധി, കോഴ്‌സ് ഫീസ് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഇമെയില്‍: [email protected], ഫോണ്‍: 080-26995013.
ASRB സംയുക്ത പരീക്ഷ ജൂണില്‍
അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ASRB) ജൂണില്‍ നടത്തുന്ന സംയുക്ത പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് (ARS), സീനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ (STO), അഗ്രികള്‍ച്ചറല്‍/അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പഠനത്തിനുള്ള നെറ്റ് എക്സാം എന്നിവയിലേക്കാണ് സംയുക്ത പരീക്ഷ നടത്തുന്നത്. ARS-ല്‍ 222 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. സംയുക്ത പരീക്ഷക്ക് 60 -ഓളം വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ARS, STO എന്നിവക്ക് വനിതകള്‍ അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് http://www.asrb.org.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പരീക്ഷക്ക് കൊച്ചിയില്‍ സെന്ററുണ്ട്.
കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി
കോട്ടയം ഐ.ഐ.ഐ.ടി ആഗസ്റ്റില്‍ തുടങ്ങുന്ന പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ വിളിച്ചു. www.iiitkottayam.ac.in എന്ന വെബ്‌സൈറ്റിലൂടെ മെയ് 15 വരെ അപേക്ഷ നല്‍കാം. കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ സ്‌പെഷ്യലൈസേഷനുകളിലാണ് പ്രവേശനം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെ പി.ജി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും (ഇവര്‍ ആഗസ്റ്റ് 31-നകം യോഗ്യത നേടിയിരിക്കണം) അപേക്ഷിക്കാം. പ്രവേശന പരീക്ഷ, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
NISM കോഴ്‌സുകള്‍
മഹാരാഷ്ട്രയിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് (NISM) നല്‍കുന്ന കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (സെക്യൂരിറ്റീസ് മാര്‍ക്കറ്റ്), എല്‍.എല്‍.എം പ്രോഗ്രാം ഇന്‍ ഇന്‍വെസ്റ്റ്‌മെന്റ് & സെക്യൂരിറ്റീസ് ലോസ് എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി യോഗ്യതയുള്ളവര്‍ക്ക് സെക്യൂരിറ്റീസ് മേഖലയിലെ നിയമങ്ങളുമായി ബന്ധപ്പെട്ട അഡ്വാന്‍സ്ഡ് പ്രോഗ്രാമായ ഒരു വര്‍ഷത്തെ എല്‍.എല്‍.എം പ്രോഗ്രാമിന് അപേക്ഷിക്കാം, അവസാന തീയതി മെയ് 13 ആണ്. 50 ശതമാനം മാര്‍ക്കോടെ ബിരുദ യോഗ്യതയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സിനും അപേക്ഷ നല്‍കാം, അവസാന തീയതി ഏപ്രില്‍ 30. കാറ്റ്, സാറ്റ്, മാറ്റ്, ആത്മ, ജിമാറ്റ്, സിമാറ്റ്, എം.എച്ച്-സി.ഇ.ടി (മാനേജ്‌മെന്റ്) യോഗ്യതയും നേടിയിരിക്കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://www.nism.ac.in/pgdm/, https://www.nism.ac.in/ll-m/.
AJNIFM കോഴ്‌സ്
അരുണ്‍ ജയ്റ്റ്‌ലി നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (AJNIFM) നല്‍കുന്ന പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ഫിനാന്‍സ്) കോഴ്‌സിന് മെയ് 31 വരെ അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ റസിഡന്‍ഷ്യല്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, കാറ്റ്/സിമാറ്റ്/മാറ്റ്/ജിമാറ്റ്/എക്സാറ്റ് എന്നിവയിലൊന്നില്‍ രണ്ട് വര്‍ഷത്തിലേറെ പഴക്കമില്ലാത്ത സ്‌കോറുമാണ് യോഗ്യത. നിരവധി മേഖലകളില്‍ തൊഴിലവസരം നല്‍കുന്ന കോഴ്സ് ഏറെ ചെലവേറിയ ഒന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nifm.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. പൂരിപ്പിച്ച അപേക്ഷ Arun Jaitley National Institute of Financial Management (AJ-NIFM), Sector-48, Pali Road, Near Badkhal Lake, Faridabad-121001, Haryana എന്ന വിലാസത്തില്‍ മെയ് 31-നകം എത്തിക്കണം. [email protected] എന്ന മെയ്‌ലിലേക്കും അയക്കണം.
കുസാറ്റില്‍ അസി. പ്രഫസര്‍ ഒഴിവുകള്‍
കുസാറ്റ് കാമ്പസുകളിലെ വിവിധ വകുപ്പുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അസി. പ്രഫസര്‍മാരെ നിയമിക്കുന്നു. 40-ല്‍ പരം ഒഴിവുകളിലേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ www.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി മെയ് 17.
പാലക്കാട് ഐ.ഐ.ടിയില്‍ എം.ടെക്
ഐ.ഐ.ടി പാലക്കാട് കാമ്പസില്‍ എം.ടെക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഇന്‍ ഡാറ്റ സയന്‍സ് ഉള്‍പ്പെടെ ആറ് സ്‌പെഷ്യലൈസേഷനിലേക്കാണ് അഡ്മിഷന്‍. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://iitpkd.ac.in/. അവസാന തീയതി ഏപ്രില്‍ 30.
Comments