Prabodhanm Weekly

Pages

Search

2021 മാര്‍ച്ച്‌ 05

3192

1442 റജബ് 21

ടി.കെ മാമുക്കോയ

ഇ.വി അബ്ദുല്‍ വാഹിദ് ചാലിയം

കടലുണ്ടിക്കടവ്  മേലേവീട്ടില്‍ ടി.കെ മാമുക്കോയ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും ചാലിയം അല്‍ഫൗസ് മസ്ജിദ് ഇമാമും മദ്‌റസയിലെ പ്രധാനാധ്യാപകനും മാധ്യമത്തിന്റെയും മാധ്യമം ഹെല്‍ത്ത് കെയറിന്റെയും ഫറോക്ക് ഏരിയാ കോഡിനേറ്ററും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു.
കോവിഡ് വിലക്കുകളുടെ സുദീര്‍ഘമായ അനിശ്ചിതത്വത്തിന് വിരാമമിട്ട് മരണത്തിന്റെ തലേദിവസം വൈകുന്നേരം സഹാധ്യാപകരെ വിളിച്ചുചേര്‍ത്ത് അദ്ദേഹം നടത്തിയ സംസാരം ഒരു വിടവാങ്ങലിന്റെ പ്രതീതി ജനിപ്പിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. മഗ്‌രിബിനും ഇശാക്കും നേതൃത്വം നല്‍കി. രാത്രിയുടെ അന്ത്യയാമത്തില്‍ തഹജ്ജുദ് കഴിഞ്ഞ് കുറച്ചകലെയുള്ള മസ്ജിദില്‍ സ്വുബ്ഹിന് സമയത്തിന് എത്താനുള്ള ത്വരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കസേരയില്‍ തളര്‍ന്നിരുന്നു. ഇന്നാ ലില്ലാഹി....
നിര്‍മാണക്കമ്പനി തൊഴിലാളിയായും സ്റ്റോര്‍ കീപ്പറായും ഓട്ടോ ഡ്രൈവറായും കുടക്കമ്പനി ജീവനക്കാരനായും ഗൃഹോപകരണങ്ങളുടെ വില്‍പനക്കാരനായും സ്ഥാപനത്തിന്റെ പാറാവുകാരനായും ജീവസന്ധാരണത്തിന് വഴികത്തെിയ കോയ ഏതുജോലിയോടും മുഖം തിരിച്ചുനിന്നില്ല. ഇടക്ക് ഏതാനും വര്‍ഷം പ്രവാസ ജീവിതം (സുഊദിയിലെ ജൂബൈലില്‍) പരീക്ഷിച്ചുവെങ്കിലും സാമ്പത്തിക ക്ലിഷ്ടത പരിഹരിക്കാന്‍ ഉതകിയില്ല. പിന്നീട് അദ്ദേഹത്തെ കാണുന്നത് ചാലിയം അല്‍ഫൗസ് മസ്ജിദിലാണ്. നിശ്ചയിക്കപ്പെട്ട വേതനം ജീവിതത്തിന്റെ രറ്റം കൂട്ടിമുട്ടിക്കാന്‍ അപര്യാപ്തമാണെന്നറിഞ്ഞിട്ടും അതില്‍ സംതൃപ്തനാകുക വഴി മസ്ജിദ് ബന്ധത്തിലൂടെ തന്റെ ഇസ്‌ലാമിക വ്യക്തിത്വവികാസം അദ്ദേഹം ഉന്നം വെച്ചിരിക്കണം. വായിച്ചും പഠിച്ചും അന്വേഷിച്ചും റഫര്‍ ചെയ്തും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയും ഒരു ഇമാമിന്റെ നിപുണതയിലേക്ക് പടിപടിയായി അദ്ദേഹം ഉയര്‍ന്നു. ജാതിമതകക്ഷിഭേദമന്യേ അയല്‍വാസികളോടും ചുറ്റുവട്ടത്തുള്ളവരോടുമെല്ലാം അദ്ദേഹം സംവദിച്ചു. സ്വയം ആര്‍ജിച്ച അറിവ് തുരുമ്പെടുക്കാന്‍ വിടാതെ ഗൃഹയോഗങ്ങള്‍ നടത്തിയും ഖുര്‍ആന്‍ ക്ലാസുകളെടുത്തും കര്‍മരംഗം സജീവമാക്കി. പ്രാദേശിക പ്രവര്‍ത്തകസംഗമങ്ങളില്‍ ഈ റോള്‍ അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു.
മാധ്യമത്തിന്റെ ആവിര്‍ഭാവം മുതല്‍ അതിന്റെ പ്രമോട്ടറായി കോയയുായിരുന്നു. അതിന്റെ പ്രഥമ ഏജന്റുമായിരുന്നു അദ്ദേഹം. കാമ്പയിന്‍ പ്രഖ്യാപനങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ക്കു വേി അദ്ദേഹം സദാ കാന്‍വാസ് നടത്തിക്കൊിരുന്നു.
ലളിതമായിരുന്നു ജീവിതം. പരിമിതമായ സ്ഥലത്ത് സൗകര്യങ്ങള്‍ കുറഞ്ഞ വീട്. വീടിന്റെ എക്സ്റ്റന്‍ഷന്‍ പണികളില്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ താങ്ങു നല്‍കാന്‍ ഒരുക്കമായിട്ടും കോയ അത് നിരസിച്ചു. കടബാധ്യതകള്‍ വരുത്തിവെക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ബാങ്കുകളെ അദ്ദേഹം ആശ്രയിച്ചുമില്ല. അപൂര്‍വമായേ കടം വാങ്ങിയിരുന്നുള്ളു. അത് എത്രയും വേഗം തിരിച്ചുനല്‍കാന്‍ സദാ ജാഗരൂകനായിരുന്നു അദ്ദേഹം.
മുന്‍കാല ജമാഅത്ത് പ്രവര്‍ത്തകരുടെ മനുഷ്യപ്പറ്റുള്ള പെരുമാറ്റവും എളിമയും ഹൃദ്യമായ സമീപനവുമാണ് ജമാഅത്തില്‍ കോയ ആകൃഷ്ടനാകാനുള്ള കാരണങ്ങളിലൊന്ന്. കൊാേട്ടി കെ. അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും എന്‍.എം. ബാവ സാഹിബിനെയും അദ്ദേഹം ഉദാഹരിക്കാറുായിരുന്നു. പുസ്തകവായനയും ജമാഅത്ത് പ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കവും ഇതിന് ആക്കം കൂട്ടി. പുഞ്ചിരി പുണ്യമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടു്. അത് കോയയുടെ മുഖവര്‍ണമായിരുന്നു. കോപാകുലനായി ആരും അദ്ദേഹത്തെ കിട്ടില്ല. വിദ്യാര്‍ഥികളുമായി വല്ലാത്തൊരു ആത്മബന്ധം നിലനിര്‍ത്തിയിരുന്നു അദ്ദേഹം.
വഹീദയാണ് ഭാര്യ. മക്കള്‍: നസ്വീഹ, സഹ്‌ല, നസീഫ്, മുഫീദ, സഈദ്.

 

റുഖിയ്യ

വെങ്ങന്നൂര്‍ ഊരന്‍കോട് വീട്ടില്‍ പരേതനായ വി.എം ഇബ്‌റാഹീമിന്റെ ഭാര്യ റുഖിയ (76) ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു. വെങ്ങന്നൂര്‍ പ്രദേശത്ത് പ്രസ്ഥാനത്തിന്റെ ആരംഭകാലത്തില്‍ തന്നെ കാര്‍കുന്‍ ആവുകയും പ്രസ്ഥാന വളര്‍ച്ചക്കു വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്തു. തുഛമായി കിട്ടുന്ന പെന്‍ഷനില്‍ നിന്നു പള്ളി പരിപാലനത്തിനും പ്രസ്ഥാനത്തിനും വേണ്ടി ഒരു നിശ്ചിത സംഖ്യ മാറ്റിവെക്കുമായിരുന്നു. 
മക്കള്‍: ഖദീജ, മൊയ്തീന്‍ കുട്ടി, ബല്‍ഖീസ്, സ്വഫിയ, അസീസ്, ജമീല, ജുവൈരിയ.

താഹിറ അബ്ദുര്‍റസാഖ്

 

ടി.ടി ആസിയ

ജമാഅത്തെ ഇസ്‌ലാമിയുടെ ആരംഭം മുതല്‍ എല്ലാ എതിര്‍പ്പുകളും സഹിച്ച് പ്രസ്ഥാനമാര്‍ഗത്തില്‍ അടിയുറച്ചുനിന്ന പഴയ തലമുറയിലെ അംഗമായിരുന്നു ടി.ടി ആസിയ സാഹിബ.
ഹാജി വി.പി മുഹമ്മദലി സാഹിബില്‍നിന്നാണ് അവര്‍ പ്രസ്ഥാനത്തെ പഠിച്ചത്. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന യു. മുഹമ്മദ് സാഹിബ് അവരെ വിവാഹം ചെയ്തു. ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം എത്തിക്കാനും അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനും അവര്‍ അത്യധ്വാനം ചെയ്യുകയുണ്ടായി. കെ.സി അബ്ദുല്ല മൗലവിയുടെ ഇമാറത്ത് കാലത്താണ് അവര്‍ ജമാഅത്ത് അംഗമായത്. കൊളമംഗലം മുതല്‍ വളാഞ്ചേരി വരെ നിരന്തരമായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. ഖുര്‍ആനുമായുള്ള അഗാധ ബന്ധം, പരന്ന വായന, നര്‍മം ചേര്‍ന്ന സംഭാഷണം, വിപുലമായ സൗഹൃദം എന്നിവ മഹതിയുടെ സവിശേഷതകളാണ്.
നീണ്ട 94 വര്‍ഷക്കാലത്തെ മഹദ് ജീവിതത്തിന്റെ അന്ത്യനിമിഷങ്ങള്‍ ശാന്തനിര്‍ഭരമായിരുന്നു.
അഞ്ച് പെണ്‍മക്കളും ആറ് ആണ്‍മക്കളുമാണ് അവര്‍ക്കുള്ളത്. ഇതില്‍ ഒരാണും പെണ്ണും ചെറുപ്പത്തില്‍ മരണപ്പെട്ടു. ബാക്കിയുള്ള 9 മക്കളുടെയും ആദ്യ ഗുരുനാഥ അവര്‍ തന്നെ ആയിരുന്നു. മക്കള്‍ക്കും മരുമക്കള്‍ക്കും പേരമക്കള്‍ക്കും ദീനീശിക്ഷണവും പ്രസ്ഥാന ബോധവും പകര്‍ന്നു നല്‍കി. എല്ലാവരും പ്രസ്ഥാനത്തിന്റെ വിവിധ രംഗങ്ങളില്‍ സേവനം അര്‍പ്പിക്കുന്നു.

അബ്ദുര്‍റഹീം പാലാറ, വളാഞ്ചേരി എടയൂര്‍

 

തൊട്ടിയില്‍ അബ്ദുസ്സലാം മാസ്റ്റര്‍

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ചോലക്കുണ്ട് പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്നു തൊട്ടിയില്‍ അബ്ദുസ്സലാം മാസ്റ്റര്‍. പ്രദേശത്തെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അദ്ദേഹം പള്ളി ദര്‍സുകളില്‍നിന്നാണ് ദീനീ വിദ്യാഭ്യാസം നേരിടത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായി പൊതുജീവിതത്തിലേക്ക് കടന്നുവന്നു. വേങ്ങര,  ഊരകം, ഒതായി, പറപ്പൂര്‍, ചോലക്കുണ്ട്, കുഴിപ്പുറം എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
അറുപതുകളുടെ  അവസാനത്തില്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സലാം മാസ്റ്റര്‍ അധികകാലവും പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനത്തിലൂടെ ധാരാളം ആളുകള്‍ക്ക് പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും പ്രബോധനം, ആരാമം, മലര്‍വാടി, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണത്തിനും അദ്ദേഹം നന്നായി പരിശ്രമിച്ചു.
പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ്, കള്ളിയത്തുപാറ മസ്ജിദ് എന്നീ സ്ഥാപനങ്ങളുടെ ഉന്നമനത്തിനും അബ്ദുസ്സലാം മാസ്റ്റര്‍ അതീവ തല്‍പരനായിരുന്നു. സമയനിഷ്ഠ, കരാര്‍ പാലനം, ഇടപാടുകളിലെ കണിശത എന്നിവ അദ്ദേഹത്തിന്റെ എടുത്തുപറയേ സവിശേഷതകളായിരുന്നു. കുടുംബത്തെ പ്രസ്ഥാനവത്കരിക്കുന്നതില്‍ ഏറെ ശ്രദ്ധ പതിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു.
കൂടിയാലോചിച്ചെടുത്ത തീരുമാനങ്ങള്‍ യഥാവിധി നടപ്പാക്കുന്നതില്‍ വലിയ കണിശത കാണിച്ചിരുന്നു അബ്ദുസ്സലാം മാസ്റ്റര്‍. തനിക്ക് ചെയ്യാനാവുന്ന പ്രാസ്ഥാനിക ഉത്തരവാദിത്വം എന്തെന്ന് കണ്ടെത്തി അത് ചെയ്തുതീര്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെയാണ് കള്ളിയത്തുപാറ മസ്ജിദില്‍ ഇമാമിന്റെ ജോലി തെരഞ്ഞെടുത്തത്. ദീര്‍ഘകാലം വേതനം പറ്റാതെയും പിന്നീട് തുഛ വേതനത്തിനും ഈ ജോലി നിര്‍വഹിച്ചു. നടക്കാന്‍ കഴിയാത്തവിധം അവശനാകുന്നതുവരെ ഈ സേവനം അദ്ദേഹം തുടര്‍ന്നു.
അടിയന്തരാവസ്ഥ പിന്‍വലിച്ച ഉടനെ ജമാഅത്തില്‍ അംഗത്വമെടുത്ത അബ്ദുസ്സലാം മാസ്റ്റര്‍ ജീവിതാവസാനം വരെ പ്രസ്ഥാനത്തിന്റെ വിനയാന്വിതനായ സേവകനായിരുന്നു.
ഭാര്യ: നബീസ തൊട്ടിയില്‍. മക്കള്‍: സക്കീന, നസീമ, മുഹമ്മദ് നജീബ്, സാജിദ, ബരീറ, പരേതയായ സുഹ്‌റ. മരുമക്കള്‍: കെ.എം കുഞ്ഞാപ്പു പുളിക്കല്‍, കുഞ്ഞിമുഹമ്മദ് കാരാത്തോട്, ഇ.വി അബ്ദുസ്സലാം മാസ്റ്റര്‍ വേങ്ങര, മുഹമ്മദ് ബശീര്‍ തോട്ടശ്ശേരിയറ, അബ്ദുല്‍കരീം ക്ലാരി മൂച്ചിക്കല്‍, പി.വി.കെ ഫൗസിയ.

കെ. അവറു മാസ്റ്റര്‍ ചോലക്കുണ്ട്-പറപ്പൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (83-93)
ടി.കെ ഉബൈദ്‌