Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 26

3191

1442 റജബ് 14

റൂറല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ

റഹീം ചേന്ദമംഗല്ലൂര്‍

ഹൈദറാബാദ് ആസ്ഥാനമായ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് & പഞ്ചായത്തി രാജ് (NIRDPR)  റൂറല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി യോഗ്യതയും, CAT/MAT/XAT/ATMA/CMAT/GMAT  സ്‌കോര്‍ അല്ലെങ്കില്‍ NIRDPR പ്രവേശന പരീക്ഷാ യോഗ്യതയും നേടിയിരിക്കണം. ദേശീയ പ്രവേശന പരീക്ഷ ഏപ്രില്‍ 25-ന് നടക്കും. അപേക്ഷകള്‍ http://www.nirdpr.org.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 10-നകം സമര്‍പ്പിക്കണം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ് 400 രൂപ. മെറിറ്റ് അടിസ്ഥാനമാക്കി സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് Centre for PG Studies and Distance Education, National Institute of Rural Development & Panchayati Raj, Rajendra Nagar, Hyderabad-500030, India, Phone No.: 040-24008460, 442; 540. NIRDPR .നല്‍കുന്ന വിവിധ ഓണ്‍ലൈന്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

 

നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ പഠനം

നോര്‍ക്ക റൂട്‌സ് ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് തൊഴില്‍ സാധ്യതയുള്ള കോഴ്സുകളില്‍ പരിശീലനം നല്‍കുന്നു. കോഴ്സ് ഫീസിന്റെ 75 ശതമാനം നോര്‍ക്ക വഹിക്കും. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് & എസ്.ഇ.ഒ, മെഷീന്‍ ലേണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് & അപ്ലിക്കേഷന്‍ ഡെവലപ്പ്‌മെന്റ് യൂസിംഗ് ആംഗുലാര്‍, ഡാറ്റ വിഷ്വലൈസേഷന്‍ യൂസിംഗ് ടാബ്ലോ, ആര്‍.പി.ഐ യൂസിങ് യു.ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്കാണ് പരിശീലനം നല്‍കുന്നത്. https://ictkerala.org/ എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 25-നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 8078102119.

 

NET - JRF-എന് ഒരുങ്ങാം

മാനവിക വിഷയങ്ങളിലെ NET - JRF-എ പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നാഷ്‌നല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷക്ക് മാര്‍ച്ച് 2 വരെ അപേക്ഷ സമര്‍പ്പിക്കാം. 80-ല്‍ പരം വിഷയങ്ങളിലായി മെയ് 2 മുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക. അപേക്ഷാ ഫീസ് 1000 രൂപ. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://www.nta.ac.in/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

NCHM - JEE 2021

ബി.എസ്.സി ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്കുള്ള ഈ വര്‍ഷത്തെ നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം ((NCHM - JEE) ജൂണില്‍ നടക്കും. മെയ് 10 വരെ https://nchmjee.nta.nic.in   എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ 74-ഓളം സ്ഥാപനങ്ങളിലേക്കാണ് അഡ്മിഷന്‍ നടക്കുക. യോഗ്യത പ്ലസ് ടു. അപേക്ഷകര്‍ക്ക് 2021 ജൂലൈ ഒന്നിന് 25 വയസ്സ് കവിയരുത്. എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

ഡേറ്റ അനലിറ്റിക്‌സില്‍ എം.ബി.എ

ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ രാജീവ് ഗാന്ധി പെട്രോളിയം ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.എ, എം.ബി.എ ഡേറ്റ അനലിറ്റിക്‌സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മാര്‍ച്ച് 14 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. എം.ബി.എ ഡേറ്റ അനലിറ്റിക്‌സില്‍ അനലിറ്റിക്കല്‍ ടൂള്‍സ്, ടെക്നിക്സ്, മെത്തഡോളജീസ് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഊന്നല്‍. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ പ്ലസ് ടുവിലും 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷാ ഫീസ് 400 രൂപ. CAT/XAT/CMAT/GMAT  സ്‌കോര്‍ നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.domsrgipt.ac.in/

 

ട്രെയ്‌നിംഗ് പ്രോഗ്രാം

ബംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC) Glacier Studies and Remote Sensing-ല്‍ പത്തു ദിവസത്തെ ട്രെയ്‌നിംഗ് പ്രോഗ്രാം നല്‍കുന്നു. മാര്‍ച്ച് 16 മുതല്‍ 26 വരെയാണ് ട്രെയ്‌നിംഗ് കാലാവധി. എം.എസ്.സി, എം.ടെക്, എം.ഇ, പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. https://forms.gle/EifmbF8uLHuQjTeE7 എന്ന ലിങ്കിലൂടെ മാര്‍ച്ച് 1 വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് https://www.iisc.ac.in/   എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: [email protected].

 

ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ്  

ഫുള്‍ടൈം പി.എച്ച്.ഡി പ്രവേശനം നേടുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ട് (JNMF) സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകര്‍ 60 ശതമാനം മാര്‍ക്കോടെ പി.ജിയുള്ള 35 വയസ്സ് കവിയാത്തവരായിരിക്കണം. ട്യൂഷന്‍ ഫീ, കണ്ടിജന്‍സി ചെലവിനങ്ങളിലായി രണ്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മാര്‍ച്ച് മാസം അപേക്ഷ ക്ഷണിക്കും. ഇന്ത്യന്‍ ഹിസ്റ്ററി & സിവിലൈസേഷന്‍, സോഷ്യോളജി, ഇക്കണോമിക്‌സ്, ജിയോഗ്രഫി, ഫിലോസഫി, എക്കോളജി & എന്‍വയണ്‍മെന്റ്, കംപാരിറ്റിവ് സ്റ്റഡീസ് ഇന്‍ റിലീജിയന്‍ & കള്‍ച്ചര്‍ എന്നീ വിഷയങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക്  www.jnmf.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (69-82)
ടി.കെ ഉബൈദ്‌