Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

ഇ.കെ സൗദാബി

കെ.വി ഉമ്മുനസീബ - കാഞ്ഞിരപ്പറമ്പ്, കൊണ്ടോട്ടി

കൊണ്ടോട്ടി മേലങ്ങാടി കാഞ്ഞിരപ്പറമ്പ് വനിതാ ഹല്‍ഖയിലെ നിറസാന്നിധ്യമായിരുന്നു ഇ.കെ സൗദാബി. സ്‌നേഹം നിറച്ച ചിരിയും കര്‍മാവേശവുമായിരുന്നു അവരുടെ പ്രത്യേകത. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റെ ചടുലമായ ഇടപെടലുകള്‍ നടത്തിയ, യൗവനം നന്നായി ഉപയോഗപ്പെടുത്തിയ സൗദാബി നല്ലൊരു ഗൃഹനാഥയും അയല്‍വാസിയും സഹപ്രവര്‍ത്തകയുമായിരുന്നു.
നെയ്തുവെച്ച കുറേ സ്വപ്‌നങ്ങള്‍ ബാക്കിവെച്ചാണ് സൗദാബി വിട്ടുപിരിഞ്ഞത്. പി.എസ്.സി വഴി മഞ്ചേരി ജില്ലാ കോടതിയില്‍ ലഭിച്ച ജോലി ചെയ്തുവരികയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ഇക്കഴിഞ്ഞ എല്‍.പി - യു.പി പരീക്ഷയിലും മികച്ച വിജയം അവര്‍ പ്രതീക്ഷിച്ചിരുന്നു.
പള്ളിക്കല്‍ ബസാര്‍ യു.പി സ്‌കൂള്‍ അധ്യാപകന്‍ ആലുങ്ങല്‍ ശരീഫ് മാസ്റ്ററാണ് ഭര്‍ത്താവ്. ഏക മകള്‍ ഹിന നാലാം ക്ലാസിലാണ്. പിതാവ്: അബ്ദുല്‍ ജലീല്‍ ഇരുകുളങ്ങര (വി.കെ പടി). മാതാവ്: ജമീല. സഹോദരങ്ങള്‍: ജദീജ, ഹഫ്‌സത്ത്, ഖൗലത്ത്.
 

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌