റിസര്‍ച്ച് & ബിസിനസ്സ് അനലിറ്റിക്‌സില്‍ പി.ജി ഡിപ്ലോമ
മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ (MSE) പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. ഫൈനാന്‍ഷ്യല്‍ എഞ്ചിനീയറിംഗ്, റിസര്‍ച്ച് & ബിസിനസ്സ് അനലിറ്റിക്സ് എന്നിവയിലാണ് സ്‌പെഷ്യലൈസേഷനുകള്‍. അപേക്ഷകര്‍ എസ്.എസ്എല്‍.സി, പ്ലസ് ടു ക്ലാസ്സുകളില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. അപേക്ഷ സമര്‍പ്പണം, യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://www.mse.ac.in/pgdm/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനമാണ് എം.എസ്.ഇ.
നെസ്റ്റ് എക്‌സാം ജൂണ്‍ 14-ന്
പഞ്ചവത്സര എം.എസ്.സി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷ്‌നല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (NEST) ജൂണ്‍ 14-ന് നടക്കും. ഭുവനേശ്വറിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ & റിസര്‍ച്ച് (NISER), യൂനിവേഴ്‌സിറ്റി ഓഫ് മുംബൈ - ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM-DAECEBS) എന്നീ സ്ഥാപനങ്ങളിലേക്ക് നെസ്റ്റ് എക്‌സാം വഴിയാണ് പ്രവേശനം. അപേക്ഷകര്‍ പ്ലസ് ടു വിന് (സയന്‍സ് വിഭാഗം) 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം, 2001 ആഗസ്റ്റ് ഒന്നിനു ശേഷം ജനിച്ചവരായിരിക്കണം. 2019, 2020 വര്‍ഷങ്ങളില്‍ പ്ലസ് ടു പാസായവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. വാര്‍ഷിക സ്‌കോളര്‍ഷിപ്പും, സമ്മര്‍ പ്രോജക്ടിന് വാര്‍ഷിക ഗ്രാന്റും ലഭിക്കും. അപേക്ഷാ സമര്‍പ്പണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്www.nestexam.in കാണുക. കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
NITIE കോഴ്‌സുകള്‍
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമായ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് (NITIE) പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ്, സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ് എന്നിവയില്‍ രണ്ടു വര്‍ഷ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. https://www.nitie.ac.in/admission-2021 എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് ഒന്ന് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസ് 1000 രൂപ. ഫെലോ പ്രോഗ്രാമിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇമെയില്‍: [email protected] ഫോണ്‍: +91-22-28573371.
AILET - 2021
ദല്‍ഹി നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി നല്‍കുന്ന ബി.എ - എല്‍.എല്‍.ബി (5 Year), എല്‍.എല്‍.എം, പി.എച്ച്.ഡി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ALL INDIA LAW ENTRANCE TEST (AILET)-2021 ന് അപേക്ഷ ക്ഷണിച്ചു. 2021 മെയ് 20 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. യോഗ്യത യഥാക്രമം 45 ശതമാനം മാര്‍ക്കോടെ +2, 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി അല്ലെങ്കില്‍ തത്തുല്യ നിയമ ബിരുദം, 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.എം അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിങ്ങനെയാണ്. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങള്‍ക്ക് http://www.nludelhi.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാ ഫീസ് 3050 രൂപ. ഫോണ്‍ : 022-61306293, 011-28034257, ഇമെയില്‍ : [email protected] .
വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ഗ്രാന്റ്
ദേശീയ നിയമ സര്‍വകലാശാല (ന്യുവാല്‍സ്) വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ഗ്രാന്റ് നല്‍കുന്നു. ബിരുദ, ബിരുദാനന്തര ബിരുദ നിയമ വിദ്യാര്‍ഥികള്‍ക്കും, സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം 'The Registrar & Project Coordinator‑, The National University of Advanced Legal Studies (NUALS), NUALS Campus, H.M.T. Colony P.O., Kalamassery, Ernakulam, Kerala - 683 503’ എന്ന വിലാസത്തിലേക്ക് അയക്കണം. ഗവേഷണ പ്രോജക്ടുകള്‍ക്ക് 25000 മുതല്‍ 75000 രൂപ വരെ ധനസഹായം ലഭിക്കും. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.nuals.ac.in/ .
JEST പ്രവേശന പരീക്ഷ
രാജ്യത്തെ 30-ലധികം വരുന്ന പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ ഫിസിക്‌സ്, ന്യൂറോ സയന്‍സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടെഷണല്‍ ബയോളജി വിഷയങ്ങളില്‍ പി.എച്ച്.ഡി / ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റി(ജെസ്റ്റ്)ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 11-നാണ് ഈ വര്‍ഷത്തെ പരീക്ഷ നടക്കുക. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്:www.jest.org.in. അപേക്ഷാ ഫീസ് 400 രൂപ (പെണ്‍കുട്ടികള്‍ക്ക് 200 രൂപ). കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവസാന തീയതി ഫെബ്രുവരി 14.
NBRC ഫെലോഷിപ്പ്
നാഷ്‌നല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ (NBRC) നല്‍കുന്ന ഫെലോഷിപ്പുകള്‍ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ന്യൂറോസയന്‍സില്‍ പി.എച്ച്.ഡി, എം.എസ്.സി പഠനത്തിനാണ് ഫെലോഷിപ്പ് നല്‍കുന്നത്. പി.എച്ച്.ഡി പഠനത്തിന് 35000 രൂപ വരെയും, എം.എസ്.സി പഠനത്തിന് 12000 രൂപയും ഫെലോഷിപ്പുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nbrc.ac.in/ എന്ന വെബ്‌സൈറ്റ് കാണുക.
Comments