തോല്‍ക്കരുത്
അശ്‌റഫ് കാവില്‍
ചേറിന്റെ
നിറമാണവന്
വെയില്‍
തോറ്റുകൊടുക്കാറുള്ളത്
അവന്റെ മുന്നില്‍ മാത്രമാണ്...
ലോകത്തെ
ഊട്ടുന്ന
ആ കൈകളാണ്
പൊരിവെയിലത്ത്
മുഷ്ടി ചുരുട്ടി
മുദ്രാവാക്യം വിളിക്കുന്നത്...
മണ്ണിന്റെ അവകാശം
പ്രമാണങ്ങളായി
താഴിട്ടുപൂട്ടി സൂക്ഷിക്കുന്നവര്‍
എന്നും അവന്റെ
എതിര്‍പക്ഷത്തായിരുന്നു...
വിയര്‍പ്പും ചോരയും
വറ്റുന്ന വാറേ
അവനെയും വളമാക്കാന്‍
അവര്‍, കരാറൊപ്പിട്ടിരിക്കുന്നു...
പണിയായുധങ്ങള്‍ പിടിച്ച്
തഴമ്പു കെട്ടിയ
അവന്റെ കരുത്ത്
അവരറിഞ്ഞിട്ടില്ല...
കാരിരുമ്പ് തോല്‍ക്കുന്ന
ആ മനസ്സിന്റെ
നിശ്ചയദാര്‍ഢ്യം
അവര്‍ക്കറിയില്ല...
നമ്മുടെ പത്തായങ്ങള്‍
നിറയ്ക്കാന്‍
പെടാപ്പാടുപെട്ട
ആ കൈകള്‍
അവകാശങ്ങള്‍ക്കു വേണ്ടി
പൊരുതുകയാണ്...
അവന്‍ തോല്‍ക്കരുത്...
Comments