Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

എന്‍ട്രന്‍സ് എക്‌സാമുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

HSEE

ഐ.ഐ.ടി മദ്രാസ് ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് വകുപ്പ് എം.എ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, എം.എ ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (HSEE-2021)  പ്രവേശന പരീക്ഷക്ക് ഫെബ്രുവരി ഒന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. 2020 -ല്‍ പ്ലസ് ടു പാസ്സായവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 13-നാണ് പ്രവേശന പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://hsee.iitm.ac.in  എന്ന വെബ്‌സൈറ്റ് കാണുക. ഇമെയില്‍: വലെല@ശശാേ.മര.ശി, ഫോണ്‍: (044) 2257 8220. അവസാന തീയതി മാര്‍ച്ച് 15.

 

CLAT

22-ല്‍ പരം ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (CLAT) അപേക്ഷ ക്ഷണിച്ചു. എല്‍.എല്‍.ബി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വാണ് യോഗ്യത. പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി നേടണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മെയ് 9-നാണ് പരീക്ഷ നടക്കുക. കൊച്ചിയിലെ നാഷ്‌നല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) അഡ്മിഷനും ക്ലാറ്റ് യോഗ്യത മാനദണ്ഡമാക്കിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.consortiumofnlus.ac.in  എന്ന വെബ്‌സൈറ്റ് കാണുക. മാര്‍ച്ച് 31-നാണ് അവസാന തീയതി. ഇ മെയില്‍: [email protected], ഫോണ്‍: 08047162020.

 

CSEET

മെയ് 2021 സെഷന്‍ കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (CSEET)-ന് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം. www.icsi.edu എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് 8-നാണ് പരീക്ഷ നടക്കുക. അപേക്ഷാ ഫീസ് 1000 രൂപ. അപേക്ഷാ രീതി, മോക്ക് ടെസ്റ്റ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.  

 

CMAT

മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ സെലക്ഷനുള്ള സിമാറ്റ് പരീക്ഷക്ക് ജനുവരി 22 വരെ അപേക്ഷ നല്‍കാന്‍ അവസരം. ബിരുദ യോഗ്യതയുള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും https://cmat.nta.nic.in/  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഫെബ്രുവരി 22/27 തീയതികളിലാണ് എക്‌സാം നടക്കുക. എ.ഐ.സി.ടി.ഇ അഫിലിയേഷനുള്ളതടക്കമുള്ള ബിസിനസ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് സിമാറ്റ് സ്‌കോര്‍ സഹായകമാണ്. കഴിഞ്ഞ വര്‍ഷം എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.

 

GPAT

എം.ഫാം പ്രവേശനത്തിനുള്ള Graduate Pharmacy Aptitude Test (GPAT)-ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ബി.ഫാം യോഗ്യത നേടിയവര്‍ക്കും, അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. https://gpat.nta.nic.in/   എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി 22/27 തീയതികളിലാണ് എക്‌സാം നടക്കുക. കഴിഞ്ഞ വര്‍ഷം എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.

 

ഫിലിം സ്‌കൂളില്‍ പഠിക്കാം

സംസ്ഥാന സര്‍ക്കാറിനു കീഴില്‍ കോട്ടയത്ത് സ്ഥാപിച്ച കെ.ആര്‍ നാരായണന്‍ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്സില്‍ ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സ്‌ക്രിപ്റ്റ് റൈറ്റിംഗ് & ഡയറക്ഷന്‍, എഡിറ്റിംഗ്, സിനിമാട്ടോഗ്രഫി, ഓഡിയോഗ്രഫി  എന്നീ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ബിരുദവും ആക്റ്റിംഗ്, ആനിമേഷന്‍ & വിഷ്വല്‍ ഇഫക്ട്‌സ് എന്നീ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്ലസ് ടുവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. രണ്ട് വര്‍ഷത്തെ കോഴ്‌സുകള്‍ക്ക് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് https://www.krnnivsa.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജനുവരി 18. ഫെബ്രുവരിയില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചി, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്.

 

പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍

ഫാര്‍മസി/ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഡിപ്ലോമ ഇന്‍ ഫാര്‍മസി(ഡി.ഫാം), ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഡി.എച്ച്.ഐ), ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നോളജി (ഡി.സി.വി.ടി), ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി  തുടങ്ങി 16-ല്‍ പരം കോഴ്സുകളിലേക്ക് http://www.lbscentre.kerala.gov.in/  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്ടസ് കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍